- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഷിദ് വെറുതെ വാർത്ത കാണുകയല്ല, പഠിക്കുകയാണ്; ഇത്തവണയും പഠിപ്പ് മുടക്കാതെ കിറുകൃത്യം പ്രവചനം; തെലങ്കാന, രാജസ്ഥാൻ തിരഞ്ഞെടുപ്പുഫലം കിടിലമായി പ്രവചിച്ച് മലയാളി യുവാവ്; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മോദി തുടർഭരണത്തിലേക്ക് പോകുമെന്നും റാഷിദ്
തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലും ജയിച്ചുകയറി ബിജെപി ആഘോഷിക്കുകയാണ്. കയ്യിലുണ്ടായിരുന്ന രണ്ടുപോയെങ്കിലും പുതുതായി ഒന്നുകിട്ടിയല്ലോ എന്ന ആശ്വാസം മാത്രം കോൺഗ്രസിന്. മധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്‌ഗഡും, ബിജെപിക്കൊപ്പം നിന്നപ്പോൾ, തെലങ്കാന മാത്രമാണ് കോൺഗ്രസിനെ കൂടെ കൂട്ടിയത്.
മലയാളിയായ റാഷിദ് സി പി തെരഞ്ഞെടുപ്പ് ഫലം നവംബർ 30 ന് തന്നെ കൃത്യമായി പ്രവചിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് റാഷിദ് തെലങ്കാന, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രവചിച്ചത്.
റാഷിദിന്റെ പ്രവചനം
തെലങ്കാന
കോൺഗ്രസ് - 63-72(40 % - 44.5%)
ബി ആർ എസ് - 39 - 48 (34.5% - 38 %)
എ ഐ എം ഐ എം - 6 - 8
ബിജെപി - 3 - 7
രാജസ്ഥാൻ
ബിജെപി - 119 - 131 ( 41 % - 45.5 %)
കോൺഗ്രസ് - 59 - 70 (34.5% - 39 %)
മറ്റുള്ളവർ - 11 - 18
തെരഞ്ഞെടുപ്പ് ഫലം ഇതുവരെ ഇപ്രകാരം
വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും മറ്റും വിലയിരുത്തിയാണ് താൻ പ്രവചനം നടത്തുന്നതെന്ന് റാഷിദ് പറയുന്നു. കർണാടക തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് ബിജെപി പാഠം പഠിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ജാതി സെൻസസ് വാദം കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയായെന്നും റാഷിദ് പറഞ്ഞു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മോദി വീണ്ടും തുടർന്ന് അധികാരത്തിലെത്തുമെന്നും റാഷിദ് പറഞ്ഞു.
മോദിക്കും പിണറായിക്കും ഇനി തുടർഭരണം ഉണ്ടാവുമോ? എല്ലാ തിരഞ്ഞെടുപ്പുഫലവും കൃത്യമായി പ്രവചിച്ച റാഷിദ് മറുനാടൻ എക്‌സ്‌ക്ലൂസീവിന് ഒക്ടോബറിൽ
നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. വീഡിയോ റാഷിദ് തന്റെ ഫേസ്‌ബുക്ക് പേജിലും ഷെയർ ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ