- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഞ്ചാവ് മാഫിയയെ തിരിച്ചറിഞ്ഞ് നൈറ്റ് ലൈഫിൽ നിയന്ത്രണം കൊണ്ടു വന്ന പൊലീസ്; സിപിഎം ജില്ലാ സെക്രട്ടറി 'നോ' പറഞ്ഞപ്പോൾ എല്ലാം പഴയപടി; ക്രിസ്മസ് രാവിലും മാനവീയത്തിൽ തല്ല്; അടികൊണ്ടു വീണത് പൊലീസുകാരും; ഗുണ്ടകളുടെ വിഹാര കേന്ദ്രമായി മാനവീയം വീഥി മാറുമ്പോൾ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ പൊലീസിന് തലവേദന മാത്രം. മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടാകുമ്പോൾ പൊലീസുകാർക്കും പരിക്കേൽക്കുന്നു. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ എഎസ്‌ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് മയക്കുമരുന്ന് മാഫിയ ഈ മേഖലയിൽ പിടിമുറുക്കുന്നുണ്ട്.
ക്രിസ്മസ് രാവിലെ സംഭവത്തിൽ എഎസ്‌ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ പലപ്പോഴായി സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അർദ്ധരാത്രി 12.30നായിരുന്നു സംഘർഷം. രണ്ടാഴ്ച മുമ്പും തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായിരുന്നു. അന്ന് നാല് പേരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഗററ്റിന്റെ പുക മുഖത്തേയ്ക്ക് ഊതി വിട്ടതുമായി ബന്ധപ്പെട്ട് നടന്ന തർക്കം കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു.
നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങൾക്ക് ലഹരിയുടെ പിടിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും പരാതി നൽകി. ഈ പരാതി പരിഗണിച്ച് മേയർ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരുന്നു. മൈക്ക് ഉപയോഗം പതിനൊന്ന് വരെയാക്കി.
പതിനൊന്നിന് ശേഷം പുലർച്ച അഞ്ച് വരെ മൈക്കിലാതെ കലാപരിപാടി വെക്കാനും അനുവദിച്ചിരുന്നു. എന്നാൽ, ഇളവുകൾ നൈറ്റ് ലൈഫിൽ വീണ്ടും സംഘർഷമുണ്ടാക്കി. ലൈഫ് കൂടുതൽ ആസ്വാദ്യകരമാക്കാൻ മാനവീയംവീഥിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമ്പോൾ സംഘർഷം പതിവാകുമെന്ന ആശങ്ക പൊലീസിനുണ്ട്. ഞായറാഴ്ചകളിൽ ഗതാഗതം പൂർണമായി ഒഴിവാക്കി സംഗീതത്തിനും നൃത്തത്തിനും മറ്റു കലാപരിപാടികൾക്കും മാത്രമായി തുറന്നുനൽകും. പരീക്ഷണാടിസ്ഥാനത്തിൽ 24-ന് ഇതുവഴിയുള്ള വാഹനങ്ങൾ ഒഴിവാക്കും. നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിനായി വിവിധ സേവനങ്ങൾക്ക് യൂസർ ഫീസ് ഏർപ്പെടുത്തും.
മാനവീയംവീഥിയിലെ നൈറ്റ് ലൈഫുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗരേഖ(എസ്.ഒ.പി.)യുടെ കരട് പ്രകാരമാണ് ഈ തീരുമാനം. പകൽ വാഹനങ്ങളുടെ വേഗം 20 കിലോമീറ്റർ ആക്കും. പകൽ സമയം കലാപരിപാടികൾ നടക്കുമ്പോഴും ഗതാഗതം നിരോധിക്കും. മാനവീയം വീഥിക്കായി ഒരുക്കുന്ന പോർട്ടൽ 28-ന് ഉദ്ഘാടനം ചെയ്യും. വീഡിയോ, ഫോട്ടോ ചിത്രീകരണങ്ങൾക്ക് അനുമതി തേടാനും ഫീസ് ഒടുക്കാനും സൗകര്യമുണ്ടാകും. ഓരോന്നിനും നിശ്ചിത നിരക്ക് ഏർപ്പെടുത്തും. പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. വാണിജ്യപരമായ ആവശ്യങ്ങൾക്കും യൂസർഫീസ് ഒടുക്കി സ്ഥലം നൽകും.
രാത്രി 7.30 മുതൽ രാവിലെ അഞ്ചുവരെയാണ് പ്രവർത്തനസമയം. രാത്രി 11 വരെയാണ് കലാപരിപാടികൾക്കായി അനുവദിച്ചിട്ടുള്ളത്. അതിനുശേഷമുള്ള പരിപാടികൾക്ക് ശബ്ദനിയന്ത്രണം ഏർപ്പെടുത്തി. ട്രാഫിക് ബാരിക്കേഡുകൾ കലാപരമായി മനോഹരമാക്കും. ശൗചാലയങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ മേൽനോട്ടത്തിനായി സുരക്ഷാജീവനക്കാരെ നിയോഗിക്കും.
വീഥിയിൽ ഭക്ഷണശാല ഉൾപ്പെടെ തെരുവുകച്ചവടവും അനുവദിക്കില്ല. വീഥിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കോർപ്പറേഷൻ ഏറ്റെടുത്ത് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വിപുലമാക്കും.


