- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാട്ടുമൃഗങ്ങളെ പോലെ ആയിരുന്നു അവരുടെ വരവും ആക്രമണവും; തോക്കിൻ മുനയിൽ നിർത്തി സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ചു; നൃത്തം ചെയ്യിക്കലിനും നഗ്നരാക്കി പരേഡിനും ശേഷം ക്രൂരമായ കൂട്ടബലാൽസംഗം; തന്റെ ഭാര്യയടക്കം സ്ത്രീകളോട് കാട്ടുന്ന ക്രൂരതകൾ കണ്ട് നിസ്സഹായനായി കാർഗിൽ യുദ്ധവീരനായ സൈനികൻ
ഗുവാഹത്തി: മണിപ്പൂരിൽ നടക്കുന്ന ക്രൂരതകൾ പുറം ലോകം അറിഞ്ഞുവരുന്നതേയുള്ളു. പ്രത്യേകിച്ചും, സ്ത്രീകളോട് കാട്ടുന്ന ക്രൂരത. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ, രാജ്യമാകെ ഞെട്ടി. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചു. മണിപ്പൂരിൽ നിന്നുള്ള കാർഗിൽ യുദ്ധവീരനായ വിരമിച്ച സൈനികന്റെ ഭാര്യയാണ് അപമാനിതരായ സ്ത്രീകളിൽ ഒരാൾ. തന്റെ ജന്മനാട് അദ്ദേഹത്തിന് ഇപ്പോൾ പേടിപ്പിക്കുന്നതും, അപകടകരവുമായ അനുഭവങ്ങളാണ് നൽകുന്നത്.
ചുരാചന്ദ്പൂരിലെ ഒരുദുരിതാശ്വാസ ക്യാമ്പിലാണ് ദമ്പതികൾ ഇപ്പോൾ കഴിയുന്നത്. അവരുടെ വീടും മറ്റുസ്വത്തുക്കളും എല്ലാം അക്രമികൾ ചാരമാക്കി കഴിഞ്ഞു.' തോക്കിന്മുനയിലാണ് ഞങ്ങൾ രണ്ട് സ്ത്രീകളെ ആയിരക്കണക്കിന് പുരുഷന്മാരടങ്ങിയ ആൾക്കൂട്ടം തെരുവിൽ വച്ച് വിവസ്ത്രരാക്കിയത്. വസ്ത്രങ്ങൾ അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യിക്കുകയും, ഉന്തിനീക്കുകയും, നഗ്നരാക്കി പരേഡ് നടത്തുകയും ചെയ്തു. അവർ വന്യമൃഗങ്ങളെ പോലെയാണ് പെരുമാറിയത്', 42 കാരിയായ സൈനികന്റെ ഭാര്യ പറഞ്ഞു.
'അവർ വിഷാദത്തിലേക്ക് ആണ്ടുപോയിരുന്നു. പിന്നെ കുട്ടികളുടെ പരിചരണത്തിൽ ജീവിതത്തിലേക്ക് പതിയെ മടങ്ങി വരികയാണ്', 65 കാരനായ ഭർത്താവ് പറഞ്ഞു. ' ഞാൻ കാർഗിൽ യുദ്ധം കണ്ടിട്ടുണ്ട്. എന്നാൽ, വിരമിച്ച ശേഷം, നീട്ടിലെത്തിയപ്പോൾ, യുദ്ധഭൂമിയേക്കാൾ അപകടകരമായി ജന്മനാട്', സൈനികൻ സങ്കടത്തോടെ പറഞ്ഞു.
മെയ് മൂന്നു മുതൽ നാലുവരെ രണ്ടുദിവസം, ആൾക്കൂട്ടം, 9 ഗ്രാമങ്ങളിലാണ് അക്രമം അഴിച്ചുവിട്ടത്. അവർ വീടുകളും, ഒരുപള്ളിയും കത്തിച്ചു. വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. ' അവർ ഞങ്ങളുടെ ഗ്രാമത്തിലേക്ക്( ബി ഫൈനം) എത്തി വീടുകൾക്ക് തീയിടാൻ തുടങ്ങി. ഗ്രാമീണർ അങ്ങോട്ടും ഇങ്ങോട്ടും ജീവന് വേണ്ടി ഓടി. ആ ബഹളത്തിനിടെ, ഭാര്യ എന്റെ അടുത്ത് നിന്ന് വേർപെട്ടുപോയി. അവരും മറ്റുനാല് ഗ്രാമീണരും കാട്ടിലെ ഒരു മരത്തിന് പിന്നിൽ ഒളിച്ചു. ചില അക്രമികൾ വളർത്തുമൃഗങ്ങളായ ആടുകളെയും, പന്നികളെയും കോഴികളെയും വേട്ടയാടുകയായിരുന്നു. അതിനിടെ, കാട്ടിൽ കടന്ന അവർ അവിടെ ഒളിച്ചിരുന്ന എന്റെ ഭാര്യയെയും മറ്റുള്ളവരെയും പിടികൂടി', സൈനികൻ പറഞ്ഞു.
'എന്റെ ഭാര്യയെ കൂടാതെ, മറ്റൊരു സ്ത്രീയും കുഞ്ഞും ഒരുകുടുബത്തിലെ അച്ഛനും മകനും മകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ, ഒരു പൊലീസ് വാഹനം അവിടെ കണ്ട് അതിലേക്ക് ഓടിക്കയറി. എന്നാൽ, ആ രണ്ടുപൊലീസുകാരെ കീഴടക്കി അവർ എന്റെ ഭാര്യയെയും മറ്റുനാലുപേരെയും വലിച്ചിഴച്ചു'. ഇതേ തുടർന്ന് ഒളിച്ചിരിക്കുകയായിരുന്ന സൈനികനയും, അടക്കം കിട്ടിയവരെയെല്ലാം അക്രമികൾ തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു.
'എന്റെ ഭാര്യയെയും മറ്റുനാലുപേരെയും കുറച്ച് അകലേക്ക് കൊണ്ടുപോകുന്നത് എനിക്ക് കാണാമായിരുന്നു. മൂന്നുസ്ത്രീകളോടും വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. കരയുന്ന കുഞ്ഞിനെ കൈകളിലേന്തിയിരുന്ന സ്ത്രീയെ പിന്നീട് വിട്ടയച്ചു. ആൾക്കൂട്ടത്തിലെ ചിലർക്ക് അവരെ പരിചയം ഉണ്ടായിരുന്നതാണ് കാരണം. മറ്റൊരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചോദ്യം ചെയ്തതോടെ, അവളുടെ അച്ഛനെയും ഇളയ സഹോദരനെയും അവിടെ വച്ച് തന്നെ കൊലപ്പെടുത്തി' സൈനികൻ ഓർത്തെടുത്തു.
എഫ്‌ഐആർ പ്രകാരം, യുവതിയെ പിന്നീട് പട്ടാപകൽ ക്രൂരമായി കൂട്ടബലാൽസംഗം ചെയ്തു. ഈ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് കൂട്ടബലാൽസംഗം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. അവളെ അവളുടെ ആൺസുഹൃത്ത് കൂട്ടിക്കൊണ്ടുപോയെന്നാണ് അറിയുന്നത്. ' ക്രൂരമായ ഈ പീഡനം മൂന്നുനാലുമണിക്കൂർ നീണ്ടുനിന്നു. ആൾക്കൂട്ടം പിരിഞ്ഞതോടെ ഗ്രാമീണർ വേഗം കുന്നിൻപുറത്ത് പോയി നാഗാ ഗ്രാമത്തിൽ അഭയം തേടിയ അവിടെ വച്ച് തന്റെ ഭാര്യയെ വീണ്ടും കാണാൻ കഴിഞ്ഞെന്ന് സൈനികൻ പറഞ്ഞു. നാല് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരാതിപ്പെട്ടിട്ടും പൊലീസും വനിതാ കമീഷനും നടപടിയെടുത്തില്ലെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു