മലപ്പുറം: യാത്ര പോയതുകൊടൈക്കനാലിലേക്ക്. യാത്രക്കായി ഓരോ വിദ്യാർത്ഥിയിൽ നിന്നും പിരിച്ചത് 3500രൂപ വീതം. രണ്ട് മാസം നീണ്ട ആസൂത്രണം. അവസാന ഒരുക്കങ്ങൾ രണ്ടാഴ്ചക്കുള്ളിൽ. തിരൂർ റീജിയണൽ കോളജിലെ വിദ്യാർത്ഥികൾ യാത്രപോയത് സ്ഥാപനത്തെ അറിയിക്കാതെ. അവസാനം കുട്ടികളുടെ പുതുവത്സര ആഘോഷ യാത്ര ദുരന്തയാത്രയായി മാറി.

അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടത് തിരൂർ റീജിയണൽ കോളജിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ്. മരണപ്പെട്ട മലപ്പുറം വളാഞ്ചേരി ആതവനാട് ചേനാടൻ സൈനുദ്ദീന്റെ മകൻ മിൻഹാജ് (20) രണ്ടാം വർഷ റഫ്രിജറേഷൻ കോഴ്സ് വിദ്യാർത്ഥിയാണ്. .വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷ യാത്രക്കിടെയാണ് അപകടം നടന്നത്.

സ്ഥാപനത്തെ അറിയിക്കാതെ രണ്ടാം വർഷ റഫ്രിജറേഷൻ കോഴ്സിലെ 41 വിദ്യാർത്ഥികൾ ചേർന്ന് സംഘടിപ്പിച്ചതാണ് യാത്ര. പുലർച്ചെ 1.15 ഓടെയാണ് അപകടമുണ്ടായത്. നാൽപതോളം പേർക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസ്സിനടിയിൽനിന്നാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെത്തിയത്.

അപകടത്തിൽ പെട്ടതുകൊടൈക്കനാലിൽ നിന്നുള്ള മടക്ക യാത്രക്കിടിയിലാണ്. . രണ്ട് മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ഒരു വിദ്യാർത്ഥി 3500 രൂപ വീതമാണ് എടുത്തത്. രണ്ടാം വർഷ റഫ്രിജറേഷൻ കോഴ്സിലെ അറുപതോളം വിദ്യാർത്ഥികളുള്ള ക്ലാസിലെ 41 പേരാണ് യാത്ര പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഘം യാത്ര പുറപ്പെട്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.