- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ മന്ത്രിയല്ലേ? അല്ല എം എൽ എ ആണ്; നിങ്ങളുടെ വാഹനത്തിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചു കൂടെ? സ്വന്തം കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക് പറ്റിയിട്ടും കൈ കെട്ടി നോക്കി നിന്ന മണിയാശാൻ; അപകടത്തിൽപ്പെട്ടയാളെ സ്വന്തം വാഹനത്തിൽ കയറ്റാതെ ആംബുലൻസ് വരുന്നതു കാത്തു നിന്ന എംഎം മണി; അപകട ശേഷമുള്ള ദൃശ്യം പറയുന്നത്
തിരുവനന്തപുരം: മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി എം എൽ എയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.30ഓടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ രതീഷ് റോഡ് മുറിച്ചു കാറിടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്നു മണിയുടെ വാഹനം സഞ്ചരിച്ചതെന്നാണ് വിവരം.
അപകടത്തിനു ശേഷമുള്ള ദൃശ്യം മറുനാടനു ലഭിച്ചു. ഈ ദൃശ്യത്തിൽ ഒരു യാത്രക്കാരൻ എം എം മണിയോട് ചോദിക്കുന്നുണ്ട്, നിങ്ങളുടെ വാഹനത്തിൽ തന്നെ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയിക്കൂടെ എന്നു. നിങ്ങൾ മന്ത്രിയല്ലേ? എന്നും യാത്രക്കാരൻ ചോദിക്കുന്നുണ്ട്. അല്ല എം എൽ എ ആണെന്ന മറുപടിയും നൽകുന്നുണ്ട്.
നിങ്ങളുടെ വാഹനത്തിൽ അപകടത്തിൽപ്പെട്ടയാളെ കൊണ്ടു പോയ്ക്കൂടെ എന്ന ചോദ്യത്തിനു ടകൊണ്ടു പോകാം എന്ന മറുപടിയല്ലാതെ ആശുപത്രിയിൽ എത്തിച്ചില്ല. മറിച്ച് ആംബുലൻസ് എത്തിയാണ് അപകടത്തിൽ അകപ്പെട്ട ആളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
എന്തായാലും അപകടത്തിൽ ഗുരുതരമ പരിക്കേറ്റ രതീഷിനെ ഏറെ നേരം കഴിഞ്ഞാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തൊട്ടടുത്ത് എ ജെ ഹോസ്പിറ്റലും, കഴക്കൂട്ടത്ത് മിഷൻ ആശുപത്രിയുണ്ടായിട്ടും അവിടേയ്ക്ക് എത്തിച്ചില്ലെന്നും ആരോപണമുണ്ട്.
എം എം മണിയുടെ ഗൺമാനും പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോയി. അപകടത്തിൽപ്പെട്ട കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ലഭിച്ചിട്ടില്ല. മറ്റൊരു കാറിയിൽ യാത്ര തുടർന്ന എം എം മണി ആശുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദർശിച്ചിരുന്നുവെന്നാണ് വിവരം.