- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യയിൽ ഈമാസം 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തയ്യാറെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേർച്ചകളും യാഗങ്ങളും ഉൾപ്പെടെ 11 ദിവസത്തെ ആചാരങ്ങൾക്ക് തുടക്കമിട്ടു. 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുകായണ് പ്രധാനമന്ത്രി. ഇക്കാര്യം വ്യക്തമാക്കി സന്ദേശവും നൽകി അദ്ദേഹം.
രാജ്യത്തിന് നൽകിയ പ്രത്യേക സന്ദേശത്തിൽ, വികാരാധീനനും അമിതഭാരവും അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വികാരാധീനനാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇത്തരം വികാരങ്ങൾ അനുഭവിക്കുന്നത്'.-എന്നായിരുന്നു ഇതു സംബന്ധിച്ച് മോദി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റ് ഓഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
'ചരിത്രപരവും പവിത്രവുമായ നിമിഷത്തിന് എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധിയായി ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനു തയ്യാറെടുപ്പിനായി വിശുദ്ധ ഗ്രന്ഥങ്ങളിൽ അനുശാസിക്കുന്ന കർശനമായ സന്യാസിമാരുടെ മാർഗ നിർദേശങ്ങൾ പാലിക്കും.'-മോദി പറഞ്ഞു.
അതിനായി 11 ദിവസത്തെ വ്രതം തുടങ്ങുന്ന ദിവസം സ്വാമി വിവേകാനന്ദന്റെ ജന്മദിനം കൂടിയായത് യാദൃശ്ചികമാണെന്നും മോദി സൂചിപ്പിച്ചു. ഛത്രപതി ശിവജിയുടെ അമ്മ ജിജാബായിയുടെ ജന്മവാർഷികവും അദ്ദേഹം ഉദ്ധരിച്ചു. സ്വന്തം അമ്മയെയും അനുസ്മരിച്ചു. തന്റെ നമോ ആപ്പിലൂടെ തന്നെ ബന്ധപ്പെടാൻ ഇന്ത്യക്കാരോട് പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും രാമക്ഷേത്രത്തിൽ എത്താൻ ട്രെയിനുകളും തയ്യാറായിട്ടുണ്ട്. രാജ്യത്തെ തിരക്കുള്ള നഗരങ്ങളിലൊന്നായ ബംഗളുരുവിൽ നിന്നും അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുകയെന്നാണ് വിവരം.
മൂന്ന് ട്രെയിനുകൾ ബംഗളുരുവിൽ നിന്നാകും. ഹുബ്ബള്ളി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം ട്രെയിനുകളും ശിവമോഗ, ബെലഗാവി എന്നിവിടങ്ങളിൽ നിന്ന് ഓരോ ട്രെയിനുകളുമാകും അയോദ്ധ്യയിലേക്ക് സർവീസ് നടത്തുക. ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകില്ലെന്നും സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.