- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തവണ സ്വീകരിക്കാൻ പിണറായി എത്തിയില്ല; വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്താത്തിന് കാരണം ഔദ്യോഗികം; മോദിക്ക് തിരുവനന്തപുരത്ത് ആവേശ സ്വീകരണം; സർക്കാരിനായി പ്രധാനമന്ത്രിയെ സ്വീകരിച്ചത് മന്ത്രി ജി ആർ അനിലും മേയറും; വി എസ് എസ് സിയിൽ മോദിക്കൊപ്പം പിണറായിയും ഗവർണറും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വി എസ് എസ് എസിയിലെ പരിപാടികളിൽ ആദ്യം പങ്കെടുക്കും. പിന്നീട് ബിജെപി യോഗത്തിലും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. കഴിഞ്ഞ മാസം കൊച്ചിയിൽ വന്നപ്പോൾ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇത്തവണ മുഖ്യമന്ത്രി നേരിട്ട വി എസ് എസ് സിയിൽ എത്തുകയായിരുന്നു.
മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സ്വീകരിച്ചത്. വ്യോമ സേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി മോദി എത്തിയത്. വലിയ സുരക്ഷയാണ് മോദിക്കായി നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. പത്തേമുക്കാലോടെയാണ് വിമാനം ഇറങ്ങിയത് 11.10ഓടെ മോദി വിമാനത്താവളത്തിന് പുറത്തേക്ക് പോവുകയും ചെയ്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ചീഫ് സെക്രട്ടറി ഡോ വി വേണുവും വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും എത്തി.
വിമാനത്താവളത്തിൽ നിന്നും മോദി പോയത് വി എസ് എസ് സിയിലേക്കാണ്. വി എസ് എസ് സിയിൽ ഐഎസ് ആർഒയുടെ വിവിധ പദ്ധതികൾ മോദി നോക്കി കണ്ടു. ഐഎസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് പദ്ധതികൾ വിശദീകരിച്ചു. ഐഎസ് ആർഒയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് വിമാനത്താവളത്തിൽ ഗവർണറും മുഖ്യമന്ത്രിയും എത്താത്തത് എന്നാണ് സൂചന. കേന്ദ്രമന്ത്രി വി മുരളീധരനും വി എസ് എസ് സിയിൽ മോദിക്കൊപ്പമുണ്ടായിരുന്നു. വിശദമായാണ് മോദി കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഐഎസ് ആർ ഒയുടെ ഓരോ പദ്ധതിയും മോദി മനസ്സിലാക്കി.
വിമാനത്താവളവും ഐഎസ് ആർഒ കേന്ദ്രവും തമ്മിൽ കുറച്ചു ദൂര വ്യത്യാസമേ ഉള്ളൂ. അതുകൊണ്ടാണ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും എത്താത്തത്. അവിടെ പോയാൽ മോദി എത്തും മുമ്പ് ഐഎസ് ആർഒയിൽ എത്തുക അസാധ്യമാണ്. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ പ്രോട്ടോകോൾ കാരണമാണ് ഇത്. അതുകൊണ്ടാണ് ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി മുരളീധരനും വിമാനത്താവളത്തിൽ എത്താതിരുന്നത്. അവർ നേരെ ഇസ്രോയ്ക്ക് കീഴിലുള്ള വി എസ് എസ് സിയിൽ എത്തുകയായിരുന്നു.
പ്രധാനമന്ത്രിക്കായി വി എസ് എസ് സിയിൽ പ്രത്യേക പ്രദർശനം തന്നെ സംഘടിപ്പിച്ചിരുന്നു. ഗംഗയാൻ പദ്ധതിയിൽ മനുഷ്യന്റെ പങ്ക് വിശദീകരിക്കുന്നതായിരുന്നു അത്. ഗംഗയാൻ പദ്ധതിക്ക് പുതുവേഗം നൽകാൻ കൂടിയാണ് വി എസ് എസ് സിയിലേക്ക് മോദി എത്തിയതെന്നതാണ് വസ്തുത. സാധാരണ ഇത്തരം ഔദ്യോഗിക പരിപാടിക്ക് പ്രധാനമന്ത്രി എത്തുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും സ്വീകരിക്കാൻ എത്തുന്നതാണ് പതിവ്. എന്നാൽ വി എസ് എസ് സിയിൽ പ്രശ്‌ന രഹിതമായി എത്താൻ രണ്ടു പേരും വിമാനത്താവളം ഒഴിവാക്കി.
ഇന്ന് തിരുവനന്തപുരത്ത് പരിപാടിക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് മോദി പോകും. അതിന് ശേഷം നാളെ ഉച്ചയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. ഇവിടെ നിന്നാണ് മഹാരാഷ്ട്രയിലേക്കുള്ള നാളത്തെ മടക്കം. ഈ സമയം യാത്ര അയയ്ക്കാൻ മുഖ്യമന്ത്രിയും ഗവർണ്ണറും എത്താൻ സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ