- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാസറുദ്ദീൻ എളമരം മാധ്യമത്തിന്റെ മുൻ സർക്കുലേഷൻ മാനേജർ; പി കോയ ഇംഗ്ലീഷ് പ്രൊഫസർ; എംഎ സലാം കെഎസ്ഇബി ഉദ്യോഗസ്ഥൻ; ഇഎം അബ്ദുൾ റഹിമാൻ കുസാറ്റിലെ മുൻ ലെബ്രേറിയൻ; സർക്കാർ ജീവനക്കാർ മുതൽ ഐടി പ്രൊഫഷണലുകൾ വരെ; പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ ഏറെയും ഉന്നത വിദ്യാഭ്യാസം ഉള്ളവർ
കോഴിക്കോട്: വിദ്യാഭ്യാസം ഭീകരതയ്ക്കും തീവ്രവാദത്തിനും ഒരിക്കലും തടസ്സമാവുന്നില്ല എന്നതിനുള്ള കൃത്യമായ ഉദാഹരണം നമുക്ക് ലഭിച്ചതുകൊടും ഭീകരർ ആയ ബിൻലാദന്റെയും അയ്മൻ സവാഹരിയുടെയും ജീവിത്തിൽ നിന്നായിരുന്നു. സൗദിയിലെ ഏറ്റവും ഉന്നതമായ റിയാദിലെ അൽ താഗർ മോഡൽ സ്‌കൂളിലാണ് ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്. കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്‌മിനിസ്ട്രേഷനിലും ബിരുദം നേടി. ജിദ്ദയിൽ സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം കരസ്ഥമാക്കി. സ്‌കൂളിലും കോളേജിലും ഒന്നാമനായിരുന്നു ഒസാമ. ഈ മനുഷ്യനാണ് പിന്നീട് ലോകത്തെ വിറപ്പിച്ച ഭീകരവാദിയാവുന്നത്. അതുപോലെ ഈജിപ്തുകാരനായ അയ്മൻ സവാഹിരിയും. അൽഖായിദയുടെ ഈ മുൻ തലവൻ ഡോക്ടർ ആയിരുന്നു. അൽ ഖായ്ദയുടെ 'താത്വികാചാര്യൻ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നയാളാണ് സവാഹിരി. നേത്രശസ്ത്രക്രിയാ വിദഗ്ധനായിരിക്കെയാണ് ഇയാൾ ഭീകരവാദത്തിൽ ആകൃഷ്ടനായത്.
അതുപോലെ ഇന്ത്യയിൽ നിന്ന് ഐസിസിലേക്ക് പോയവരെ നോക്കിയാലും അവർ എല്ലാം ഉന്നത വിദ്യാഭ്യാസം ഉള്ളവർ ആണെന്ന് മനസ്സിലാക്കാം. ഇപ്പോൾ ഭീകരവാദത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളിൽ പലർക്കും ഉയർന്ന വിദ്യാഭ്യാസമാണ് ഉള്ളത്. കോളേജ് പ്രൊഫസർമാർ മുതൽ ഐടി പ്രൊഫഷണലുകളും, സർക്കാർ ഉദ്യോഗസ്ഥർ വരെ വിവിധ മേഖലയിൽ ഉള്ളവരാണ് അവർ. കഴിഞ്ഞ ദിവസം പിടിയിലായ പിഎഫ്‌ഐ ചെയർമാൻ ഒഎംഎ സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുൾ റഹിമാൻ, ദേശീയ സെക്രട്ടറി വിപി നസറുദ്ദീൻ എളമരം, ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ മെമ്പർ പി കോയ എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്.
പിഎഫ്‌ഐ ചെയർമാനായ ഒഎംഎ സലാം സർക്കാർ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇയാളെ 2020 ൽ ഒരു കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഹൗണ്ടേഷനുമായും അടുത്തബന്ധമുള്ളയാളാണ് ഇയാൾ. ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുൾ റഹിമാൻ നിരോധിത സംഘടനയായ സിമിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു. കളമശ്ശേരി കുസാറ്റിലെ ലൈബ്രേറിയൻ ആയിരുന്നു ഇയാൾ.നിരവധി ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും ഇയാൾ വഹിച്ചിട്ടുണ്ട്.
പിഎഫ്‌ഐ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ മെമ്പറും ത്വാതികാചാര്യനുമായ പ്രൊഫസർ പി കോയ കോഴിക്കോട് കോടഞ്ചരി ഗവ കോളേജിലും ആർട്സ് കോളജിലുമൊക്കെ ഇംഗ്ലീഷ് ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സെക്രട്ടറിയായ വിപി നാസറുദ്ദീൻ എളമരം ആലുവ എംഇഎസ് കോളേജിലെ അദ്ധ്യാപകനും മാധ്യമം ദിനപത്രത്തിന്റെ മുൻ സർക്കുലേഷൻ മാനേജറും ആയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
കർണാടക സ്വദേശിയായ ദേശീയ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗമായ അബ്ദുൾ വാഹിദ് സെയ്ദ്, ദേശീയ ജനറൽ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവർ ഐടി ജീവനക്കാരനാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്‌ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആർപി തുടങ്ങിയ സോഫ്റ്റ് വെയർ സംബന്ധമായ ബിസിനസ് നടത്തുകയായിരുന്നു. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന എറിക്‌സൺ എന്ന കമ്പനിയിലെ ഗ്ലോബൽ ടെക്‌നിക്കൽ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും പിഎഫ്‌ഐയെ പ്രതിരോധിക്കാനായി ഇയാൾ സജീവ സാന്നിധ്യമാണ്.
അതുപോലെ മുൻ എസ്എഫ്ഐ നേതാവും എഴുത്തുകാരനുമായ എൻ പി ചെക്കുട്ടി അടക്കമുള്ളവരെ പത്രാധിപന്മാരായി വിലയ്ക്കെടുത്ത് പോപ്പുലർ ഫ്രണ്ടിന്റെ ചാനൽ ചർച്ചയിലെ മുഖങ്ങൾ ആക്കാനും ഇവർക്ക് ആയി. ഇങ്ങനെ ഒരു പുരോഗമന മുഖം ഇട്ടുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ