- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.പി വധക്കേസ് സിബിഐ ഏറ്റെടുക്കാത്തതിനു പിന്നിൽ സിപിഎം-ബിജെപി അന്തർധാര; ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു; പക്ഷേ ഏറ്റെടുക്കാൻ തയ്യാറായല്ല; നിഷ്പക്ഷമായി അന്വേഷിച്ചാൽ പല വൻ സ്രാവുകളും കുടുങ്ങും; ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളത്; ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: സിപിഎം- ബിജെപി അന്തർധാര കാരണമാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സിബിഐ ഏറ്റെടുക്കാത്തതെന്ന് കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. പക്ഷേ, ഏറ്റെടുക്കാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ നിഷ്പക്ഷമായി അന്വേഷിച്ചാൽ പല വൻ സ്രാവുകളും കുടുങ്ങും. കേസിലെ ഗൂഢാലോചന വെളിപ്പെട്ടിട്ടില്ല. കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തൻ ജയിലിൽ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് കെ.എം. ഷാജി പറഞ്ഞത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലുമെന്നും ഷാജി പറഞ്ഞിരുന്നു.
മലപ്പുറം കൊണ്ടോട്ടി മുസ്ലിംലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽ സംസാരിക്കവേയായിരുന്നു ഷാജി ആരോപണം ഉന്നയിച്ചത്. 'ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു'- കെ എം ഷാജി ആരോപിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി കെ കുഞ്ഞനന്തൻ 2020 ജൂണിലാണ് മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടയിലായിരുന്നു മരണം. ടി പി വധക്കേസിൽ 13-ാം പ്രതിയായിരുന്നു.ടിപി വധത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിരുന്നത്.
അതേസമയം ഷാജിയുടെ ആരോപണം കോൺഗ്രസ് നേതാക്കളും ഏറ്റെടുത്തിരുന്നു. സിപിഎമ്മുകർതന്നെ സംശയം ഉന്നയിക്കുന്ന സഹചര്യത്തിൽ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തൻ സർക്കർ തയറകണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധകരൻ ആവശ്യപ്പെട്ടിരുന്നു.
എല്ലാം വിളിച്ചുപറയുമെന്ന് പർട്ടി യേഗത്തിൽ മുന്നറിയിപ്പ് നൽകിയതിനു ശേഷമണ് വിഷം കലർന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തൻ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണംമെന്നായരുന്നു കെ സുധാകരന്റെ ആവശ്യം. കുഞ്ഞനന്തന്റെ മരണത്തിലെ ദുരൂഹത നീക്കൻ നിയമ നടപടികൾ സ്വീകരിക്കുന്നത് ആലേചനയിലണെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതവ് വി.ഡി. സതീശനും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ