- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ കറക്കാൻ എത്തുന്നവർ കാണുന്നത് ചത്തു കിടക്കുന്ന കന്നുകാലികളെ; രണ്ടു ദിവസം കൊണ്ട് തൊഴുത്തുകളിൽ കടിച്ചു കൊന്നത് പത്തിലേറെ കന്നുകാലികളെ; ആദ്യം പുലിയെന്ന് കരുതിയവരെ ആശങ്കയിലാക്കി വനംവകുപ്പിന്റെ സ്ഥിരീകരണം; കടുവയെ ഭയന്ന് തോട്ടംമേഖല; മൂന്നാറിനെ ഭീതിയിലാക്കി വന്യജീവി ആക്രമണം
മൂന്നാർ:കടുവ ആക്രമണത്തിൽ ഞെട്ടി വിറച്ച് തോട്ടം മേഖല. ഇന്നലെയും ഇന്നുമായി 10-ലേറെ കന്നുകാലികളെ തൊഴുത്തുകളിലെത്തി കടുവ കടിച്ചുകൊന്നു. കടിയേറ്റ മൂന്നെണ്ണം ഗുരുതരാവസ്ഥയിൽ. 30 അംഗ വനംവകുപ്പ് സംഘം തിരച്ചിൽ തുടങ്ങി.
ഈസ്റ്റ് ഡിവിഷനിലെ തൊഴുത്തിൽ കെട്ടിയിരുന്ന 4 പശുക്കളെയും ഒരു കിടാരിയെയുമാണ് ഇന്നലെ പുലർച്ചെ കടുവ കടിച്ചുകൊന്നത്.പുലിയാണ്് എത്തിയതെന്നാണ് ഇന്നലെ രാവിലെ പ്രചരിച്ചിരുന്ന വിവരം.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ വിശദമായ തെളിവെടുപ്പിലാണ് കടുവയാണ് എത്തിയതെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കടുവയുടെ ആക്രമണം ഉണ്ടായ തൊഴുത്തിൽ നിന്നും 50 മീറ്ററോളം അകലെ മറ്റൊരുതൊഴുത്തിൽ വളർത്തിയിരുന്ന പശുക്കളെയും കിടാരിയെയുമാണ് ഇന്ന് പുർച്ചെ കടുവ കടിച്ചുകൊന്നത്.
എസ്റ്റേറ്റ് തൊഴിലാളികളായായ മാരിയപ്പൻ ,പളനിച്ചാമി വേൽമുരുകൻ ,അന്തോണി എന്നിവർ വളർത്തിവന്നിരുന്ന കന്നുകാലികളാണ് ആക്രമണത്തിൽ ചത്തിട്ടുള്ളത്.ഇന്നലെ കടുവ എത്തിയ തൊഴുത്തിൽ വീണ്ടും ആക്രമണമുണ്ടാവാൻ സാധ്യതയുണ്ടെന്നും അവശേഷിക്കുന്ന കന്നുകാലികളെ ഈ തൊഴുത്തിൽ നിന്നും മാറ്റണമെന്നും വനംവകുപ്പ് അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം 50 മീറ്ററോളം അകലെയുള്ള മറ്റൊരു തൊഴുത്തിലേയ്ക്ക മാറ്റി കെട്ടിയിരുന്ന കന്നുകാലികളെയാണ് ഇന്ന് പുലർച്ചെ കടുവ കൊന്നൊടുക്കിയത്.ഈ തൊഴുത്തിൽ കിടാരികളും പശുക്കളും അടക്കം 20-ളം കന്നുകാലികളെ കെട്ടിയിരുന്നു.
ഇന്നലെ രാവിലെ 5.30 തോടെ പശുക്കളെ കറക്കാൻ എത്തിയപ്പോഴാണ് മാരിയപ്പൻ വിവരം അറിയുന്നത്. ഒരു റോഡിന്റെ അപ്പുറവും ഇപ്പുറവുമായിട്ടാണ് തൊഴിലാളികൾ താമസിക്കുന്ന ലയവും കന്നുകാലിത്തൊഴുത്തും സ്ഥിതിചെയ്തിരുന്നത്. കടിച്ച് കൊന്ന് രക്തം കുടിച്ച ശേഷം ജഡങ്ങൾ ഉപേക്ഷിച്ച പോയ കടുവ വീണ്ടും എത്താൻ സാധ്യതയുണ്ടെന്ന് ഇന്നലെത്തന്നെ വനംവകുപ്പ ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. കടുവയെ കുടുക്കാനായി കന്നുകാലികളുടെ ജഡങ്ങൾ തൊഴുത്തിൽ നിന്നും മാറ്റിയിരുന്നില്ല.സമീപത്ത് ക്യാമറയും കൂടും സ്ഥാപിക്കുകയും ചെയ്തിരുന്നു.എന്നാൽ കടുവ ഈ തൊഴുത്തിൽ എത്താതെ സമീപത്തെ തൊഴുത്തിലെത്തി വേട്ട നടത്തി മടങ്ങുകയായിരുന്നു.
സംഭവം പുത്തു വന്നതിന് പിന്നാലെ ഇന്നലെ മേഖലയിൽ നാട്ടുകാർ സംഘടിച്ച് ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേ വനംവകുപ്പ് ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിതാവ് മക്കളെപ്പോലെ വളർത്തിയിരുന്ന കന്നുകാലികളെയാണ് കടുവ കൊന്നതെന്നും രാത്രി 11 മണി വരെ കഷ്ടപ്പെട്ടാണ് വളർത്തിയിരുന്നെതെന്നും കുടുംബത്തിന്റ ഭാവിജീവതം തന്നെ താറുമാറായെന്നും മാരിയപ്പന്റെ മകൾ രാജേശ്വരി വ്യക്തമാക്കി.ഈ വിഷയത്തിൽ ഇടപെട്ട് രാജേശ്വരി ഉദ്യോഗസ്ഥർ മുമ്പാകെ രോക്ഷത്തോടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
സംഭവം അറിഞ്ഞ് ദേവികുളം സബ്ബ് കളക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തുകയും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ സന്നദ്ധരായത്.നഷ്ടപരിഹാരത്തുകതയുടെ ചെക്ക് ഇന്നലെ തന്നെ വനംവകുപ്പ് ജീവനക്കാർ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറി.
രാവിലെ മുതൽ 30-ളം ജീവനക്കാർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും തൊഴിലാളികളുടെ ഭീതിയകറ്റാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും മൂന്നാർ ഡിഎഫഒ അറിയിച്ചു. ദേവികുളം എംഎൽഎ എ രാജ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.മൂന്നാറിൽ നിന്നും 11 കിലോമീറ്ററോളം അകലെയാണ് നേയമക്കാട് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്..
മറുനാടന്‍ മലയാളി ലേഖകന്.