- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ഫ്യൂസ് ഊരിയെന്ന് ആക്ഷേപം; നെബുലൈസറിന്റെ സഹായത്തോടെയുള്ള ചികത്സ മുടങ്ങി വൃദ്ധമാതാവ് ആശുപത്രിയിൽ; കെഎസ്ഇബിയുടെ നടപടി കോട്ടപ്പടി പഞ്ചായത്തംഗത്തിന്റെ വീട്ടിൽ; ഓൺലൈനായി തുക അടച്ചിട്ടും 24 മണിക്കൂർ കഴിഞ്ഞെ കണക്ഷൻ പുനഃസ്ഥാപിക്കുവെന്ന് കെഎസ്ഇബി നിലപാടെടുത്തതായും ആരോപണം
കോതമംഗലം: ബിൽകുടിശിഖ അടയ്ക്കാനുണ്ടെന്ന പേരിൽ വൈദ്യുത വകുപ്പ് ജീവനക്കാരൻ പഞ്ചായത്തംഗത്തിന്റെ വീട്ടിലെ ഫീസൂരി.നെബുലൈസറിന്റെ സഹായത്തോടെയുള്ള ചികത്സ മുടങ്ങി.വൃദ്ധമാതാവ് അവശനിലയിൽ.കോട്ടപ്പടി വടക്കുഭാഗം കല്ലംമ്പിള്ളി സന്തോഷ് അയ്യപ്പന്റെ മാതാവ് കാളിക്കുട്ടിയെ( 66)യാണ് ഇന്നലെ രാത്രി അവശനിലയിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.
ശ്വാസം കിട്ടാതെ മരണാസന്നയായ മാതാവിനെ തക്കസമയത്ത് ആശുപത്രിൽ എത്തിച്ചതിനാലാണ് ഇപ്പോഴും ജീവനോടെ കാണാൻ കഴിയുന്നതെന്ന് സന്തോഷ് പറയുന്നു.സി പി എം പ്രവർത്തകനും കോട്ടപ്പടി പഞ്ചായത്ത് മൂന്നാംവാർഡ് അംഗവുമാണ് സന്തോഷ് അയ്യപ്പൻ.
കഴിഞ്ഞ ഒരു ടേമിലെ 314 രൂപ മാത്രമാണ് അടയ്ക്കാനുണ്ടായിരുന്നത്.തിരക്കിൽപ്പെട്ട് തുക അടയ്ക്കുന്ന കാര്യം വിട്ടുപോകുകയായിരുന്നു. ഫീസ് ഊരുന്നതിന് മുമ്പ് ഒരു ഫോൺ കോളിലൂടെയെങ്കിലും വിവരം അറയിച്ചിരുന്നെങ്കിൽ രോഗിയായ മാതാവിന് ചികത്സ ലഭ്യമാക്കാൻ താൻ മറ്റുവഴികൾ തേടുമായിരുന്നു. സന്തോഷ് പറഞ്ഞു.
സന്തോഷും ഭാര്യ സുമിയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കെ എസ് ഇ ബി ജീവനക്കാരൻ എത്തി ഫീസ് ഊരിയത്.സന്തോഷിന്റെ 10 ഉം 6 ഉം വയസായ കൂട്ടികളും കാളിക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാത്രി 7 മണിയോടെ ജോലി സ്ഥലത്തുനിന്നും ഭാര്യയെും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് ഫീസ് ഊരയ വിവരം അറിയുന്നത്.മുറയിൽ എത്തിയപ്പോൾ ശ്വാമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്ന നിലിയിലാണ് അമ്മയെ കാണുന്നത്.ഉടൻ സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ കോതമംഗലത്തെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി.
വിവരം അറിഞ്ഞ ഉടൻ ഓൺലൈൻ ആയി തുക അടച്ചെന്നും സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയിട്ടും ജീവനക്കാരെത്തി ഫീസ് പുനഃസ്ഥാപിച്ചില്ലന്നും 24 മണിക്കൂറിനുള്ളിൽ ഫീസ് കുത്തിയാൽ മതിയെന്നാണ് നിയമമെന്നും മറ്റും കാണിച്ച് ധാർഷ്ട്യത്തോടെയാണ് ജീവനക്കാരൻ പ്രതികരിച്ചതെന്നും സന്തോഷ് വ്യക്തമാക്കി.
ആശുപത്രയിൽ എത്തിച്ച ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ച അമ്മ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്. ആരോഗ്യനിലയെക്കുറിച്ച് വിശദമായ പരിശോധനകൾക്കുശേഷമെ കൃത്യമായി എന്തെങ്കിലും പറയനാവു എന്നാണ് ഡോക്ടർ അറയിച്ചിട്ടുള്ളത്.സന്തോഷ് വിശദമാക്കി.
ശ്വാസംമുട്ട് അനുഭവപ്പെട്ടിരുന്നതിനാൽ നെബുലൈസറിന്റെ സഹായത്തോടെ കാളിക്കുട്ടിക്ക് മരുന്നുനൽകി വന്നിരുന്നു.സമയത്ത് മരുന്ന് ലഭിക്കാത്തതിനെത്തുടർന്നാണ് ശ്വാസംമുട്ട് കൂടി ഇവരുടെ രോഗ്യനില വഷളാവുകയായിരുന്നു എന്നാണ് ്വീട്ടുകാർ പറയുന്നത്.
ആനശല്യം രൂക്ഷമായ പ്രദേശമാണ് വടക്കുംഭാഗം.ഫീസ് ഊരൽ പോലുള്ള നടപടിയുണ്ടാവുമ്പോൾ ഒരു കോളിലൂടെയെങ്കിലും വീട്ടുകാരെ വിളിച്ച് മുന്നറയിപ്പ് നൽകാൻ ബന്ധപ്പെട്ട ജീവനക്കാർ തയ്യാറാവണം.സന്തോഷ് ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞ ഉടൻ ഓൺലൈൻ ആയി തുക അടച്ചെന്നും സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തിയിട്ടും ജീവനക്കാരെത്തി ഫീസ് പുനഃസ്ഥാപിച്ചില്ലന്നും 24 മണിക്കൂറിനുള്ളിൽ ഫീസ് കുത്തിയാൽ മതിയെന്നുള്ള ധാർഷ്ട്യത്തോടെയാണ് ജീവനക്കാരൻ പ്രതികരിച്ചതെന്നും സന്തോഷ് വ്യക്തമാക്കി
മറുനാടന്‍ മലയാളി ലേഖകന്.