- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കരം 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതം വർദ്ധന; ബിപിഎൽ കുടുംബങ്ങൾക്ക് മാസം 15,000 ലിറ്റർ വരെ സൗജന്യം; ഫെബ്രുവരി മൂന്നുമുതൽ മുൻകാല പ്രാബല്യം; പുതുക്കിയ താരിഫ് നിലവിൽ വന്നത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ, പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. വിവിധ സ്ലാബുകൾക്ക് നിലവിൽ ഉള്ളതിനേക്കാൾ 50 രൂപ മുതൽ 550 രൂപ വരെ പ്രതിമാസം കൂടും. ബിപിഎൽ കുടുംബങ്ങൾക്ക് മാസം പതിനയ്യായിരം ലിറ്റർ വരെ സൗജന്യമായി നൽകും. ഫെബ്രുവരി മൂന്നുമുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്
എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു പൈസ വീതമാണ് വർധന. ഫ്‌ളാറ്റുകളുടെ ഫിക്‌സഡ് ചാർജ് 55.13രൂപ.
മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവിൽ 72 രൂപ അഞ്ച് പൈസയായിട്ടാണ് വർധിച്ചത്. മിനിമം നിരക്കിൽ 50 രൂപയുടെ വർധനവാണ് ഒരു മാസം ഉണ്ടാകുക.
ഒരു കുടുംബം പതിനയ്യായിരം മുതൽ 20,000 ലിറ്റർ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടർ അഥോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബിൽ പെട്ടവർക്ക് പ്രതിമാസം 153 രൂപയുടെ വർധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്ക്കേണ്ടത്. അപ്പോൾ മിനിമം നിരക്ക് വർധന നൂറ് രൂപയായി ഉയരും.
5000 ലിറ്റർ വരെ മിനിമം ചാർജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികം നൽകണം
5000 മുതൽ 10,000 വരെഅയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നൽകണം.
10000 മുതൽ 15000 ലിറ്റർവരെ പതിനായിരം ലിറ്റർ വരെ മിനിമം ചാർജ് 144.10 രൂപ. പതിനായിരം ലിറ്റർ കഴിഞ്ഞാൽ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നൽകണം.
15000-20000ലീറ്റർ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 16.62 രൂപ
20000-25000ലീറ്റർ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 17.72 രൂപ
25000-30000ലീറ്റർ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 19.92 രൂപ
30000-40000 ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 23.23 രൂപ
40000-50000 ലീറ്റർ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 25.44 രൂപ.
മറുനാടന്‍ മലയാളി ബ്യൂറോ