- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മിലും നീന്തൽ കുളത്തിലും എല്ലാം കമിതാക്കളെ പോലെ ഇഴുകി ചേർന്നുള്ള ഫോട്ടോ ഷൂട്ട്; ഇതൊക്കെ കണ്ടാൽ ഭാര്യ എന്തു പറയും എന്ന ചോദ്യത്തിൽ ഒളിച്ചുകളി; സാനിയ മിർസയെ ഷോയബ് മാലിക്ക് വഞ്ചിച്ചത് തന്നെ എന്ന് വിധിയെഴുതി പാക് മാധ്യമങ്ങൾ; വില്ലത്തിയായത് പാക് നടി ആയിഷ ഒമർ എന്നും ഗോസിപ്പ്; തകർന്ന ഹൃദയവുമായി സാനിയ
ന്യൂഡൽഹി: വിവാഹ ബന്ധങ്ങളിലെ വില്ലനാകുന്നത് പലപ്പോഴും വിവാഹേതര ബന്ധങ്ങളാണ്. ദാമ്പത്യത്തിന്റെ കണ്ണി വിളക്കി ചേർക്കാൻ കഴിയാത്ത വിധം വഷളായാൽ പിന്നെ മുറിച്ചുമാറ്റുകയേ തരമുള്ളു. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റർ ഷോയബ് മാലിക്കും ചെയ്തത് അതുതന്നെ. ഇരുവരും വിവാഹ മോചനം നേടി എന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാൻ അയൽരാജ്യങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവർ അക്കാലങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു.
തകർന്ന ഹൃദയങ്ങൾ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താൻ എന്ന് സാനിയ മിർസയുടെ ഇൻസ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാർത്ത കൂടുതൽ പരന്നത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോർട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷോയബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൻ ഇസ്ഹാൻ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുന്നത്.
ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായിൽ ആഘോഷിച്ചിരുന്നു. എന്നാൽ മാലിക് ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാൻ എന്നെ സഹായിക്കുന്ന നിമിഷങ്ങൾ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.
പ്രതീക്ഷിക്കാവുന്നത് പോലെ ആരാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമായതെന്ന് സെലിബ്രിറ്റി ജേണലിസ്റ്റുകൾ അന്വേഷിച്ചപ്പോൾ പൊന്തി വന്ന പേരാണ് പാക്കിസ്ഥാനി മോഡലും നടിയുമായ ആയിഷ ഒമറിന്റേത്. ബ്രേക്ക് അപ്പിന് കാരണം എന്ന് ആയിഷയെ പഴി പറയാൻ കാരണം ഷോയബ് മാലിക് ഇവർക്കൊപ്പം കഴിഞ്ഞ വർഷം ചെയ്ത ഒരു ബോൾഡ് ഫോട്ടോ ഷൂട്ടാണ്. ഫോട്ടോ ഷൂട്ടിന് പിന്നാലെ, തന്നെ ഷൂട്ടിങ്ങിനിടെ ആയിഷ വളരെയധികം സഹായിച്ചതായി ഒരു അഭിമുഖത്തിൽ, മാലിക് തുറന്നുപറഞ്ഞതും ഗോസിപ് കോളങ്ങൾ നിറച്ചു.
ആരാണ് ആയിഷ ഒമർ?
പാക്കിസ്ഥാനി നടിയും ഗായികയുനായ ആയിഷ ഒമർ ഒരു യൂടൂബർ കൂടിയാണ്. പാക്കിസ്ഥാനിലെ ഒരു സ്റ്റൽൈ ഐക്കൺ. ഏറ്റവും പ്രശസ്തയെന്ന് മാത്രമല്ല, ഏറ്റവും കൂടുതൽ പണം കൈപ്പറ്റുന്ന നടിമാരിൽ ഒരാൾ കൂടിയാണ്.
2015 ൽ വിജയകരമായി ഓടിയ കാറാച്ചി സേ ലാഹോർ എന്ന് റൊമാന്റിക്-കോമഡി ചിത്രത്തിലാണ് ആയിഷയുടെ കന്നിവേഷം. യുദ്ധ ചിത്രമായ യാൽഗാർ(2017) കാഫ് കങ്കണ(2019) എന്നിവയിലും പ്രധാന വേഷങ്ങൾ.
2012 ൽ ആയിഷ രണ്ടു ആൽബങ്ങൾ ഇറക്കിയിരുന്നു. ചൽതേ ചൽതേയും, ഖാമോഷിയും. ഇവയ്ക്ക് ലക്‌സ് സ്‌റ്റൈൽ അവാർഡുകൾ കിട്ടി. 2013 ൽ ഗിമ്മെ ഗിമ്മെ എന്ന മൂന്നാമത്തെ ആൽബം ഇറക്കി.
മികച്ച അവതാരക കൂടിയാണ് ആയിഷ. സിഎൻബിസി പാക്കിസ്ഥാനിവെ യേ വക്ത് ഹേ മെയ് ര ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ യൂടൂബ് ചാനലിലും മികച്ച കണ്ടന്റാണ് അവർ പ്രേക്ഷകർക്ക് നൽകുന്നത്.
2019 ൽ വാഴ്‌സി അന്താരാഷ്ട്ര സംഘടന, തംഗ ഇ ഫക്കർ ഇ പാക്കിസ്ഥാൻ ബഹുമതി നൽകി ആയിഷ ഒമറിനെ ആദരിച്ചിരുന്നു.
വിള്ളലുണ്ടാക്കിയത് ഫോട്ടോഷൂട്ടോ?
ഷൊയ്ബ് മാലിക്കും അയ്ഷ ഒമറും ചേർന്നുള്ള ബോൾഡ് ഫോട്ടോഷൂട്ട് നേരത്തേ വൈറലായിരുന്നു. ബോൾഡ് രംഗങ്ങളുള്ള ഫോട്ടോഷൂട്ടിനെ കുറിച്ച് ഭാര്യ സാനിയ എന്താണ് പറഞ്ഞതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷൊയ്ബിനോട് ചോദിച്ചിരുന്നു.
എന്നാൽ, ഈ ചോദ്യത്തോട് ഷൊയ്ബ് കൃത്യമായി പ്രതികരിച്ചിരുന്നില്ല. മറുപടി പറയുന്നതിന് പകരം അവതാരകയോട് മറുചോദ്യം ചോദിക്കുകയായിരുന്നു ഷോയബ്. നിങ്ങളുടെ ഭർത്താവ് ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു മറുചോദ്യം. താൻ അവിവാഹിതയാണ് എന്നായിരുന്നു അവതാരകയുടെ മറുപടി. അങ്ങനെയൊരു സംഭവമേ നടന്നില്ലെന്ന് മട്ടിലായിരുന്നു തന്റെ ഭാര്യയുടെ പ്രതികരണവും എന്ന് രക്ഷപ്പെടാൻ വേണ്ടി ഷോയബ് മാലിക് പറയുകയും ചെയ്തു.
ഇതിനെല്ലാം പിന്നാലെയാണ് സാനിയ ഷൊയ്ബുമായുള്ള ബന്ധം വേർപിരിയുന്നുവെന്ന വാർത്ത പുറത്തു വന്നത്.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്ത ടെലിവിഷൻ ഷോയിൽ ഷോയബ് മാലികിനോട് സാനിയ മിർസയെ കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അൽഭുതം പ്രകടിപ്പിച്ച് വഖാർ യൂനുസ് ഷോയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടുകൂടി ഇവരും വേർപിരിയലിന്റെ വക്കിലെന്ന് നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ