- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ട യുവാവിന് ഒപ്പം കോടതി പറഞ്ഞയച്ച യുവതിക്കും കൂട്ടുകാർക്കും മർദ്ദനം; ആക്രമിച്ചത് യുവതിയുടെ ബന്ധുക്കളും സിപിഎം നേതാക്കളും; നിയന്ത്രിക്കാൻ എത്തിയ പൊലീസിനും തല്ല്; 14 പേർക്കെതിരെ കേസ്
മുട്ടം: ഇഷ്ടപ്പെട്ട യുവാവിന് ഒപ്പം കോടതി പറഞ്ഞയച്ച യുവതിക്കും സുഹൃത്തുക്കൾക്കും ബന്ധുക്കളുടേയും സിപിഎം നേതാക്കളുടെയും മർദനം. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. വനിതാ പൊലീസിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും യുവതി എത്തിയ കാർ തട്ടിക്കൊണ്ട് പോവുകയും ചെയ്തു.
ഇതിന് ശേഷം ഉന്നത പൊലീസ് ഇടപെടലിൽ കാറും ഫോണും തിരികെ നൽകി. ഇന്നലെ വൈകുന്നേരം 3 മണിയോടെ മുട്ടം ജില്ല കോടതിക്ക് സമീപമാണ് സംഭവം. മണിയാൻകുടി സ്വദേശിയായ തൊടുപുഴക്ക് സമീപം പഠിക്കുന്ന കോളേജ് വിദ്യാർത്ഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കുമാണ് മർദ്ദനമേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ 4 ന് യുവതിയെ കാണാനില്ലെന്ന പരാതി കരിങ്കുന്നം സ്റ്റേഷനിൽ ലഭിച്ചു. ഫോൺ രേഖ പരിശോധിച്ചതിൽ നിന്നും യുവതി മലപ്പുറത്താണെന്ന് മനസ്സിലാക്കുകയും പൊലീസെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പെൺകുട്ടി മലപ്പുറത്തെ മത പഠനകേന്ദ്രത്തിലായിരുന്നുവെന്നാണ് വിവരം. കോടതി നിർദ്ദേശപ്രകാരം ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന യുവതിയെ ഇന്നലെ ഉച്ചയോടെ വീണ്ടും കോടതിയിൽ ഹാജരാക്കി.
കോടതി യുവതിയെ ഇഷ്ട യുവാവിന് ഒപ്പം പറഞ്ഞയച്ചു. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ യുവതിയേയും സുഹൃത്തുക്കളേയും റോഡിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ചുരുക്കം പൊലീസുകാരും എത്തി സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ സംഘർഷത്തിന് നേതൃത്വം നൽകിയത് തൊടുപുഴയിലെ സിപിഎം നേതാക്കൾ ആയിരുന്നു. ഇതിനാൽ പൊലീസിന് കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചില്ല. സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്ക് മർദനം ഏൽക്കുകയും ചെയ്തു. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നായി തൊടുപുഴ ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ 100 ഓളം പൊലീസുകാർ മുട്ടത്ത് തമ്പടിച്ചു. സി പി എം നേതാക്കൾ ഉൾപ്പെടെ 14 പേർക്കെതിരെ മുട്ടം പൊലീസ് കേസെടുത്തു
മറുനാടന് മലയാളി ലേഖകന്.