- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് ഹാരിയും മേഗനും എത്തുമോ? ക്ഷണിച്ചെങ്കിലും സ്ഥിരീകരിക്കാൻ കൂട്ടാക്കാതെ വിമത ദമ്പതികൾ; അവസാന ഒരുക്കങ്ങൾ തുടങ്ങും മുൻപ് അതിഥികളുടെ ലിസ്റ്റ് പൂർത്തിയാക്കാനാവാതെ കൊട്ടാരം
ലണ്ടൻ: ക്ഷണിച്ചിട്ടുണ്ടെങ്കിലും, ഈ വരുന്ന മെയ് 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഹാരിയും മേഗനും പങ്കെടുക്കുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ബക്കിങ്ഹാം പാലസ് വൃത്തങ്ങൾ പറയുന്നത്. ക്ഷണം ലഭിച്ചവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിക്കേണ്ട അവസാന ദിവസം വരുന്ന തിങ്കളാഴ്‌ച്ചയാണ്. ഹാരിയും മേഗനും തങ്ങളുടെ കാര്യം ഇനിയും സ്ഥിരീകരിക്കാത്തത് പരിപാടിയുടെ സംഘാടകർക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇരിപ്പടങ്ങൾ ക്രമീകരിക്കണം, കാറുകൾ തയ്യാറാക്കണം, വി ഐ പികൾക്കുള്ള സുരക്ഷ ഒരുക്കണം അങ്ങനെ നിരവധി കാര്യങ്ങൾ മുൻകൂ്യൂട്ടി ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നേരത്തെ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചാൽ മാത്രമെ ഇതെല്ലാം ഒരുക്കാനാവു. കഷ്ടി ഒരു മാസം മാത്രമാണ് ചടങ്ങിന് ഇനി ബാക്കിയൂള്ളതും. ഇനി ഇപ്പോൾ അവർ പങ്കെടുക്കാൻ അവർ തയ്യാറായാൽ പോലും ബക്കിങ്ഹാം കൊട്ടാരത്തിലെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് പൊതുദർശനം നൽകാൻ അവരെ അനുവദിക്കില്ല എന്നത് വ്യക്തമായി കഴിഞ്ഞു.
രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ വഹിക്കുന്നവർക്ക് മാത്രമെ അതിന് അനുവാദമുണ്ടാകു. ഇപ്പോഴും ഭാവിയിലും രാജകുടുംബം ്യൂഏല്പിക്കുന്ന ചുമതലകൾ ഏറ്റെടുത്ത് പൊതുസേവനം നടത്താൻ തയ്യാറുള്ള കുടുംബാംഗങ്ങൾ മാത്രമായിരിക്കും രാജാവിനും രാജ്ഞിക്കുമൊപ്പം ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുക.. കിരീട ധാരണത്തിനു ശേഷം വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നിന്നും ഗോൾഡ് സ്റ്റേറ്റ് കോച്ചിലായിരിക്കും രാജാവും രാജ്ഞിയും ബക്കിങ്ഹാമിലെത്തുക. തൊട്ടു പുറകെയായി 15 കുടുംബാംഗങ്ങൾ അടങ്ങുന്ന സംഘവും എത്തും. അകൂട്ടഥ്റ്റിൽ പക്ഷെ ഹാരിയും മേഗനും ഉണ്ടാകില്ല.
ഹാരിയുടെയും മേഗന്റെയും വരവിനെ കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 2000 ഓളം വരുന്ന അതിഥികൾക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അവരിൽ പല രാഷ്ട്രത്തലവന്മാരും ഉൾപ്പെടും. ക്ഷണം ലഭിച്ചു എന്ന് സ്ഥിരീകരിച്ച ഹാരി നേരത്തേ പറഞ്ഞിരുന്നത് തന്റെ കുടുംബം, തന്നോടും മേഗനോടുമുള്ള അവരുടെ പെരുമാറ്റത്തിന് ക്ഷമാപണം നടത്തണമെന്നായിരുന്നു. മാത്രമല്ല, കിരീടധാരണത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനു മുൻപ് തന്റെ പിതാവിനോടും ജ്യേഷ്ഠനോടും സംസാരിക്കണം എന്നും ഹാരി പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്