ഇസ്ലാമബാദ്: ശവത്തിനുപോലും രക്ഷയില്ലാത്ത നാടായി മാറുകയാണോ പാക്കിസ്ഥാൻ. സ്ത്രീകളെ ഖബറടക്കിയാൽ അത് മാന്തി എടുത്തു ശവഭോഗം നടത്തുന്ന രീതി വ്യാപകമായതിനാൽ, ഇരുമ്പിന്റെ അടപ്പുണ്ടാക്കി ഖബർ മൊത്തം മൂടി പൂട്ടിവെക്കുന്ന രീതി വ്യാപകമാവുകയാണ്. ഫസ്റ്റ് പോസ്റ്റ് എന്ന പ്രമുഖ ഓൺലൈൻ സൈറ്റിനെയും ട്വിറ്ററിൽ പ്രതികരിക്കുന്ന സാമൂഹിക പ്രവർത്തകരെയും ഉദ്ധരിച്ച്, പഞ്ച് എന്ന പ്രമുഖ ഓൺലൈൻ പോർട്ടലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇങ്ങനെ പൂട്ടിയിട്ട ഖബറുകളുടെ ചിത്രവും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ കാര്യമാണ് പാക്കിസ്ഥാനിലെ വർധിച്ചുവരുന്ന ശവരതി. സ്ത്രീകളെ ഖബറടക്കിയാൽ, അവിടെ ഇരുമ്പു കൊണ്ട് ഒരു അടപ്പു ഉണ്ടാക്കി അത് പൂട്ടി വെക്കുന്ന രീതിയാണ് ഇപ്പോൾ എല്ലായിടത്തും കണ്ടുവരുന്നത്. പാക്കിസ്ഥാനിൽ നെക്രോഫീലിയ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആക്ടിവിസ്റ്റുകളും എഴുത്തുകാരും ഉൾപ്പെടെയുള്ള ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തർക്കും, 'ദ കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലഫ്റ്റ് ഇസ്ലാം' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുൽത്താൻ കടുത്ത ഇസ്ലാമിക പ്രത്യയശാസ്ത്രത്തെയാണ് ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് കുറ്റപ്പെടുത്തിയതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 'പാക്കിസ്ഥാൻ ഇത്രയും വൃത്തികെട്ടതും ലൈംഗിക നൈരാശ്യമുള്ളതുമായ ഒരു സമൂഹത്തെ സൃഷ്ടിച്ചു. ആളുകൾ ഇപ്പോൾ അവരുടെ പെൺമക്കളുടെ ശവകുടീരങ്ങളിൽ പൂട്ടുകൾ വയ്ക്കുന്നത് അവർ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനാണ്. നിങ്ങൾ ബുർഖയെ ബലാത്സംഗവുമായി ബന്ധിപ്പിക്കുമ്പോൾ, അത് നിങ്ങളെ പിന്തുടരുന്നത് ശവക്കുഴിയിലേക്കാണ്,' ഹാരിസ് സുൽത്താൻ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് ഇങ്ങനെ ആയിരുന്നു. സ്ത്രീകൾ ബുർഖയിടാതെ നടക്കുന്നതിലാണ് ബലാത്സംഗം നടക്കുന്നത് എന്ന ഇസ്ലാമിസ്റ്റുകളുടെ വാദത്തെ ഖണ്ഡിക്കാനാണ് ഹാരിസ് ഇങ്ങനെ പറയുന്നത്.

സാമൂഹിക പ്രവർത്തകനും ട്വിറ്റർ ആക്റ്റീവിസ്റ്റായ സാജിദ് യൂസഫ് ഷാ എഴുതി, 'പാക്കിസ്ഥാൻ സൃഷ്ടിച്ച സാമൂഹിക അന്തരീക്ഷം ലൈംഗികാതിക്രമം നിരഞ്ഞ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന് കാരണമായി. അവിടെ രക്ഷിതാക്കൾ മകളുടെ ശവകുടീരങ്ങളെപോലും ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ട ഗതികേടിലാണ്''.

ശവഭോഗം മുമ്പും പലതവണ

മുമ്പും പലതവണ സ്ത്രീകളുടെ ശരീരം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2011-ൽ കറാച്ചിയിലെ നോർത്ത് നസിമാബാദിൽ നിന്നുള്ള മുഹമ്മദ് റിസ്വാൻ എന്ന എന്നയാൾ 48 സ്ത്രീകളുടെ ശവശരീരങ്ങളെ ബലാത്സംഗം ചെയ്തതാണ് പാക്കിസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഭയാനകമായ നെക്രോഫീലിയ കേസ്. മൃതദേഹം ബലാത്സംഗം ചെയ്ത ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് റിസ്വാൻ പിടിയിലായത്.

ഏറ്റവും ഒടുവിൽ 2022 മെയ് മാസത്തിൽ, പാക്കിസ്ഥാനിലെ ഗുജറാത്തിലെ ചക് കമല ഗ്രാമത്തിൽ ചില അജ്ഞാതർ ഒരു കൗമാരക്കാരിയുടെ ഖബർ കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു. സംസ്‌ക്കാരം നടന്ന അതേ ദിവസം തന്നെയാണിത്.മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ പിറ്റേന്ന് രാവിലെ ഖബർസ്ഥാനിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. മൃതദേഹം കുഴിച്ച് മൂടാതെ കിടക്കുന്നതായി ബന്ധുക്കൾ കണ്ടെത്തി. ബലാത്സംഗത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെട്ടു. ഇതോടെയാണ് സംഭവം കേസ് ആയത്.

2021-ൽ, തീരദേശ നഗരമായ ഗുലാമുല്ലയ്ക്ക് സമീപമുള്ള ചാന്ദിയോഗ്രാമത്തിൽ ചില അജ്ഞാതർ സമാനമായ ക്രൂരമായ പ്രവൃത്തി നടത്തിയിരുന്നു. 2020 ൽ, പാക്കിസ്ഥാനിലെ പഞ്ചാബിലെ ഒരു ശ്മശാനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കയ്യോടെ പിടികൂടിയ ശേഷം ഫെബ്രുവരി 28 ന് ഒരാളെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഒകാര സിറ്റിയിലാണ് സംഭവം. അഷ്‌റഫ് എന്ന പേരിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2019ൽ കറാച്ചിയിലെ ലാന്ധി ടൗണിൽ ഒരു സ്ത്രീയുടെ മൃതദേഹം അജ്ഞാതർ കുഴിച്ചെടുത്ത് മാനഭംഗപ്പെടുത്തി.സ്ത്രീയുടെ മൃതദേഹം മറവുചെയ്തതിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് സംഭവം ഉണ്ടായത്. ശവക്കുഴി മൂടിയിരുന്ന സ്ലാബ് ഒരു നായ നീക്കം ചെയ്തതായി ശ്മശാനത്തിന്റെ സൂക്ഷിപ്പുകാരൻ മരിച്ചയാളുടെ കുടുംബത്തോട് പറഞ്ഞു. അവർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ ഹീന കൃത്യം വെളിപ്പെട്ടത്.

2013ൽ ഗുജ്‌റൻവാലയിൽ 15 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം അവളുടെ ശവക്കുഴിക്ക് പുറത്ത് കിടന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.സംഭവത്തെ തുടർന്ന് അന്നത്തെ പാക്കിസ്ഥാൻ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് സംഭവത്തിൽ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. പക്ഷേ കേസ് ഇപ്പോഴും കോടതിയിലാണ്.

ലോകത്തു ഏറ്റവും കൂടുതൽ പോൺ സൈറ്റുകൾ കാണുന്ന ജനതയും, മൃഗരതി ഒക്കെ ഉള്ള രാജ്യമാണ് പാക്കിസ്ഥാൻ എന്നും നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ സാമ്പത്തികമായി രാജ്യം തകർന്നതോടെ കടുത്ത അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നത്. കൊള്ളയടി ഭയന്ന് സമ്പന്നർ സ്വന്തം വീടുകളിൽ സെക്യൂരിറ്റിയെ നിയമിക്കുകയാണ്. ഈ അരക്ഷിതാവസ്ഥയും ലൈംഗികദാരിദ്ര്യവും ശവരതി പോലുള്ളവയും വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്.

https://punchng.com/parents-put-padlocks-on-daughters-graves-to-avoid-rape-in-pakistan/?amp&fbclid=IwAR0xf7PFFM4cTz95e7OW1hknZEeFHUPZe-0RjQUmVMajr