ൻപത്തെട്ടുകാരനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എട്ടാമത്തെ കുട്ടിയുടെ പിതാവാകാൻ പോകുന്നു. ഭാര്യ ക്യാരി, താൻ മൂന്നാമതും ഗർഭിണിയായിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ ക്യാരി തന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കും. ക്യാരി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ പ്രസവം ഉണ്ടാകുമെന്ന് പറഞ്ഞ അവർ കഴിഞ്ഞ എട്ടുമാസക്കാലം കൊണ്ട് താൻ ഏറെ ക്ഷീണിതയായി എന്നും പറഞ്ഞു.

2021 ജൂലായിൽ വിവാഹിതരായ ബോറിസ് ജോൺസനും ക്യാരിക്കും ഇപ്പോൾ രണ്ട് മക്കളാണ് ഉള്ളത്, മൂന്ന് വയസ്സുകാരൻ വിൽഫ്രെഡും ഒരു വയസ്സുകാരി റോമിയും. ബോറിസ് പത്നിയോടൊപ്പം ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നെങ്കിലും അന്ന് പാപ്പരാസികൾ ആരും തന്നെ ക്യാരിയുടെ ഗർഭ വിശേഷം അറിഞ്ഞിരുന്നില്ല. ഇതോടെ ബോറിസ് ജോൺസൺ വിവിധ സ്ത്രീകളിലായി എട്ട് കുട്ടികളുടേ പിതാവായിരിക്കുകയാണ്. മൂത്ത മകൾ ലാറയും ഇളയ കുട്ടി റോമിയും തമ്മിൽ 27 വയസ്സിന്റെ വ്യത്യാസമാണുള്ളത്.

പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ പോലും, തന്റെ വസ്ത്രധാരണ ശൈലികൊണ്ട് ഗർഭം മറച്ചു പിടിക്കാൻ ക്യാരിക്ക് കഴിഞ്ഞു എന്നതാണ് ഈ പ്രഖ്യാപനം വന്ന ഉടൻ പലരെയും അദ്ഭുതപ്പെടുത്തിയ കാര്യം. തന്റെ വസ്ത്ര ശേഖരം ഇതിനായി ഉപയോഗിക്കുന്നതിൽ ക്യാരി വിജയിച്ചു എന്നാണ് പ്രശസ്ത സ്‌റ്റൈലിസ്റ്റ് റോഷെല്ലെ വൈറ്റ് പറയുന്നത്. ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ ആയ്ഹിരുന്നു അടുത്തിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അവർ അണിഞ്ഞിരുന്നത് എന്നും സ്‌റ്റൈലിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, ക്യാരി ഇക്കാലയളവിൽ പുറത്ത് വിട്ട ചിത്രങ്ങളിലെല്ലാം അവരുടെ വയറിനു മുകളിലുള്ള ഭാഗം മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും റോഷെല്ല പറയുന്നു. അങ്ങനെ വളരെ സമർത്ഥമായിട്ടായിരുന്നു ക്യാരി തന്റെ ഗർഭ കാര്യം പുറം ലോകത്ത് നിന്നും മറച്ചു പിടിച്ചത്. അതേസമയം ക്യാരി ഇക്കാലയളവിൽ മുഴുവൻ വീട്ടിൽ ഒതുങ്ങിയിരിക്കുകയുമായിരുന്നില്ല.

ബോറിസ് ജോണസനൊപ്പവും അല്ലാതെയും നിരവധി പൊതുവേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇവർ സൗത്ത് കരോലിനയിലേക്ക് പോവുകയുമുണ്ടായി.