- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കാലത്ത് പുറത്തിറങ്ങാനാവാതെ പത്തോളം കുടുംബങ്ങൾ; ഗർഭിണിയായ മകളെ റോഡിലെത്തിക്കാൻ കസേരയിലിരുത്തി നാലു പേർ ചേർന്ന് തോളിലേറ്റി വെള്ളക്കെട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ 200 മീറ്റർ താണ്ടണം; ഇത് പൊന്നാനിയിൽ നിന്നൊരു ദുരിത കഥ
മലപ്പുറം: മഴക്കാലത്ത് പുറത്തിറങ്ങാനാവാതെ പത്തോളം കുടുംബങ്ങൾ. ഗർഭിണിയായ മകളെ റോഡിലെത്തിക്കാൻ കസേരയിലിരുത്തി നാലു പേർ ചേർന്ന് തോളിലേറ്റി വെള്ളക്കെട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ 200 മീറ്റർ താണ്ടണം.
പൊന്നാനി നഗരസഭയിലെ എരിക്കമണ്ണ പതിനെട്ടാം വാർഡിലെ കറുപ്പം വീട്ടിൽ കോയ റസാഖും പ്രയാസമനുഭവിക്കുന്ന പത്തോളം പ്രദേശവാസികളും നിവേദനവുമായി പി.നന്ദകുമാർ എംഎൽഎയെ കണ്ടു.ഗർഭിണിയായ മകളെ കസേരയിലിരുത്തി നാലു പേർ ചേർന്ന് തോളിലേറ്റി വെള്ളക്കെട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ 200 മീറ്റർ താണ്ടി വേണം ഇവർക്ക് റോഡിലെത്താനെന്നും റസാഖ് പരാതിയിൽ പറഞ്ഞു.
നാല് വർഷത്തിലേറെയായി ഈ ദുരിതം മഴക്കാലമായാൽ പുത്തിറങ്ങാൻ പറ്റാത്ത അവസ്ഥ തെരുവ് വിളക്ക് പോലുമില്ല ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാരകേന്ദ്രമാണിവിടെ പുൽപ്രയത്ത് ജംഷിറ പറഞ്ഞു. പിഎംഎ വൈ ലൈഫ് പദ്ധതി വഴി വീട് വെക്കുന്നവരാണിവർ ഒൻപത് അടി വഴി റോഡിനായി വിട്ട് നൽകിയിട്ടുണ്ട് ഇതിലൂടെ എത്രയും വേഗം റോഡ് നിർമ്മിച്ച് തരണം ഇതിന് എംഎൽഎ മുൻ കൈ എടുക്കണം ഇവർ ആവശ്യപ്പെട്ടു. നഗരസഭയുമായി ബന്ധപ്പെട്ട് റോഡ് നിർമ്മിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്നും റോഡ് നിർമ്മിച്ച് നൽകുമെന്നും എംഎൽഎ പറഞ്ഞു.
വർഷക്കാലമായാൽ ജില്ലയിൽ ഏറ്റവുംകൂടുതൽ കടലാക്രമണം നേരിടുന്നതും പൊന്നാനി മേഖലയിലാണ്. കടലാക്രമണം ശക്തമായിട്ടും കടൽഭിത്തി നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചും, പുനരധിവാസ പദ്ധതികൾ നടപ്പാവത്തിങ്കൽ പ്രതിഷേധിച്ചും കടലാക്രമണ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ പി. നന്ദകുമാർ എംഎൽഎക്ക് നേരെ കഴിഞ്ഞ ദിവസം കടലോരവാസികളുടെ രോഷ പ്രകടനമുണ്ടായിരുന്നു. പൊന്നാനി മരക്കടവ്, ഹിളർ പള്ളി പരിസരം എന്നിവിടങ്ങളിലാണ് എംഎൽഎയോട് നാട്ടുകാർ പ്രതിഷേധ മറിയിച്ചത്.
മത്സ്യത്തൊഴിലാളികളെ എംഎൽഎ അവഗണിക്കുന്നുവെന്നാരോപിച്ച് കാറിന് മുന്നിൽ പ്രദേശവാസികൾ തടിച്ചു കൂടി. സിപിഎം നേതാക്കൾക്കൊപ്പമായിരുന്നു എംഎൽഎ കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയത്. കടൽഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മിസ്രി പള്ളി ഉദ്ഘാടന സ്ഥലത്തും നാട്ടുകാരും, യൂത്ത് കോൺഗ്രസും എംഎൽഎക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു. പുതുപൊന്നാനിയിലും ,ലൈറ്റ് ഹൗസ് പരിസരത്തും എംഎൽഎ സന്ദർശനം നടത്തി
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്