- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ മദ്യപിക്കുന്നത് ബ്രിട്ടനിൽ; ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വെള്ളമടിക്കുന്നത് ലാത്വിയക്കാർ; കുറവ് ഇന്തോനേഷ്യയിലും
ഓണക്കാലത്തും ക്രിസ്ത്മസ് കാലത്തുമൊക്കെ ബിവറേജസ് കോർപ്പറേഷന്റെ വിൽപന കണക്കുകൾക്ക് കാത്തിരുന്ന് ഏത് നാട്ടുകാരാണ് കൂടുതൽ മദ്യപിച്ചതെന്ന് ഒരു മത്സരബുദ്ധിയോടെ കാണുന്ന മലയാളികൾക്ക് മുൻപിൽ ലോക മദ്യപാന നിലവാരം തുറന്ന് വയ്ക്കുകയാണ് ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ- ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ ഇ സി ഡി). ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് വികസിത രാജ്യങ്ങളിൽ മദ്യപിക്കുന്ന സ്ത്രീകൾ ഏറ്റവുമധികം ഉള്ളത് ബ്രിട്ടനിലാണത്രെ.
ഓരോ അവസരത്തിലും ആറോ അതിൽ അധികമോ പെഗ്ഗ് മദ്യംകഴിക്കാറുണ്ടെന്ന് 26 ശതമാനം സ്ത്രീകളാണ് സമ്മതിച്ചത്. ഏത് സമയത്തും മദ്യപിക്കുന്ന സ്വഭാവമുള്ള വൈൻ ഓ ക്ലോക്ക് സംസ്‌കാരമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. 33 രാജ്യങ്ങളിൽ നടന്ന സർവേയിൽ ശരാശരി കേവലം 12 ശതമാനം സ്ത്രീകൾ മാത്രമായിരുന്നു മദ്യപിക്കുന്നതായി കണ്ടെത്തിയത്. അതായത് ബ്രിട്ടനിൽ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം ശരാശരിയുടെ ഇരട്ടി വരുമെന്നർത്ഥം.
ഡെന്മാർക്കോയിലെ സ്ത്രീകൾ മാത്രമാണ് ഇക്കാര്യത്തിൽ ബ്രിട്ടനുമായി കട്ടെക്കട്ടെ നിൽക്കുന്നത്. 24 ശതമാനം സ്ത്രീകൾ മദ്യപിക്കുന്ന ലക്സംബർഗും 22 ശതമാനം സ്ത്രീകൾ മദ്യപിക്കുന്ന ജർമ്മനിയും ഇക്കാര്യത്തിൽ ബ്രിട്ടന് തൊട്ടുപിന്നിലായുണ്ട്. അതേസമയം, ബ്രിട്ടീഷ് പുരുഷന്മാർക്ക് മദ്യപാനത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനം നേടാനെ കഴിഞ്ഞുള്ളു. 46 ശതമാനം പേരാണ് ഓരോ അവസരത്തിലും ആറ് പെഗ്ഗിൽ അധികം മദ്യം കഴിക്കുന്നവർ. 55 ശതമാനം മദ്യപാനികളുള്ള റൊമേനിയയ്ക്കും, 49 ശതമാനം മദ്യപാനികളുള്ള ഡെന്മാർക്കിനും പുറകെയാണ് ബ്രിട്ടന്റെ സ്ഥാനം.
കുടിക്കുന്ന മദ്യത്തിന്റെ അളവ് കണക്കിലെടുത്താൽ പക്ഷെ ലോക രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ലാത്വിയയാണ്. 12.2 ലിറ്റർ ആണത്രെ ഒരു വ്യക്തിയുടെ ഉപഭോഗം. ഇക്കാര്യത്തിൽ ഏറ്റവും പുറകിലുള്ളത് ഇന്തോനേഷ്യയാണ്, 0.1 ശതമാനം. ഇക്കാര്യത്തിൽ ആഗോള ശരാശരി 8.6 ലിറ്റർ ആണ്.