: ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോമിലെ ജനവാസ നഗരത്തിലൂടെ വനരാജാവായ സിംഹം നടന്നു നീങ്ങുന്നു. കാട്ടിൽ നിന്നും നാട്ടിലെത്തിയത് അല്ല ഈ സിംഹം. സർക്കസ് കൂടാരത്തിൽ നിന്നും രക്ഷപ്പെട്ട് നാടു കാണാനിറങ്ങിയതാണ് സിംഹം.

ഈ സിംഹത്തെ അധികൃതർ മയക്കു വെടിവച്ച് പിടിച്ചു. അതുവരെ നാട്ടുകാരെല്ലാം വീട്ടിൽ തന്നെ തുടർന്നു. നാൽപ്പതിനായിരത്തോളം പേർ തിങ്ങി പാർക്കുന്ന ലാഡിസ്പോളിയിലായിരുന്നു സിംഹം എത്തിയത്. സിംഹത്തെ പിടികൂടും വരെ ആരും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് മേയർ നൽകിയിരുന്നു.
രക്ഷപ്പെട്ട സിംഹം റോമിനടുത്തുള്ള ഒരു റെസിഡൻഷ്യൽ സ്ട്രീറ്റിലൂടെ യാദൃശ്ചികമായി നടക്കുന്ന വീഡിയോയാണ് സംഭവം പുറംലോകത്ത് ചർച്ചാവിഷമാക്കിയത്.

സിംഹം ശാന്തമായി ആത്മവിശ്വാസത്തോടെ നടന്നു നീങ്ങുന്നതായിരുന്നു വീഡിയോ. പലരും സിംഹത്തെ വീഡിയോയിൽ പകർത്തിയെന്നതാണ് വസ്തുത. മയക്കുവെടിവച്ച് പടിക്കാനുള്ള ശ്രമത്തിനിടെ സിംഹം പലവട്ടം രക്ഷപ്പെട്ടിരുന്നു. പിന്നീട് പിടികൂടി. ഇതിനെ സർക്കസുകാർ കൊണ്ടു പോവുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.

സർക്കസുകളിൽ വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരായ വികാരം റോമിലും ശക്തമാണ്. മൃഗങ്ങളെ പീഡിപ്പിക്കുന്ന സർക്കസു കൂടാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നാണ് മൃഗ സ്‌നേഹികളുടെ വാദം,