- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
15 കാരനായ സ്കൂൾ വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 33 കാരി ടീച്ചർക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി; 300 മണിക്കൂർ ശമ്പളമില്ലാ ജോലിയും 3 വർഷം സൂപ്പർവിഷനും വിധിച്ച് സ്കോട്ടിഷ് കോടതി; അപൂർവ്വ കോടതി ഇടപെടലിന്റെ കഥ
അദ്ധ്യാപകർ എന്ന വാക്ക് അദ്ധ്യാപകർ എന്ന് എഴുതാൻ തുടങ്ങിയപ്പോൾ യശ്ശ:ശരീരനായ സുകുമാർ അഴിക്കോട് പറഞ്ഞ ഒരു കാര്യമുണ്ട്. ''ദയയുടെ 'ദ' പോയി ധനത്തിന്റെ 'ധ' മാത്രമായി'' എന്ന്. ആ മഹാജ്ഞാനിയുടെ വാക്കുകളിൽ ആഴത്തിൽ ഒളിഞ്ഞിരുന്ന അർത്ഥങ്ങൾ കാലം കടന്നു പോകുമ്പോൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്. ഒരുകാലത്ത് പരമ പാവനമായി കണ്ടിരുന്ന ഒന്നായിരുന്നു അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം. ഇന്ന് അതിലും മൂലച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി നമുക്ക് ചുറ്റും നടക്കുന്നത്.
അദ്ധ്യാപകരെ ബഹുമാനിക്കാത്ത വിദ്യാർത്ഥികളും, വിദ്യാർത്ഥികളെ സ്നേഹിക്കാത്ത അദ്ധ്യാപകരും ഒരുപോലെ ഇതിൽ ഉത്തരവാദികളുമാണ്. അദ്ധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെ മൂലച്യുതി അടിവരയിട്ട് പറയുന്ന ഒരു സംഭവമായിരുന്നു സിയോബാൻ മെക്ക്‌ലീൻ എന്ന 33 കാരിയായ അദ്ധ്യാപികയുടെ കഥ. 15 വയസ്സുകാരനായ തന്റെ വിദ്യാർത്ഥിയുമായി തന്റെ കാറിന്റെ പുറകിലെ സീറ്റിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കുറ്റമാണ് അവരിൽ ചാർത്തിയിരുന്നത്.
ഒരു യൂണിവേഴ്സിറ്റി കോഴ്സിന് അപേക്ഷിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതോടൊപ്പം ഇവർ സ്റ്റഡിക്ലാസ്സും നടത്തിയിരുന്നു. ലങ്കാഷയറിൽ മെക്ക്‌ലീൻ നടത്തിയിരുന്ന സ്റ്റഡിക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്നു പേര് വെളിപ്പെടുത്താത്ത 15 കാരൻ. അതിനിടയിൽ ഇവർ സമൂഹമാധ്യമങ്ങളിൽ കൂടിയും ബന്ധം പുലർത്തിയിരുന്നു.
അതിനുശേഷമായിരുന്നു ഒരു കുട്ടിയുടെ അമ്മ കൂടിയായ മെക്ക്‌ലീൻ ഈ വിദ്യാർത്ഥിയുമായി ഒരു യൂണിവേഴ്സിറ്റി യൂണിയനിൽ കണ്ടുമുട്ടാൻ പദ്ധതി തയ്യാറാക്കുന്നത്. മദ്യപാനം ഉൾപ്പടെ അവർ ഒരു രാത്രി മുഴുവൻ പുറത്ത് ആഘോഷിച്ചു. അതിനു ശേഷം ഒരു ഫ്ളാറ്റിൽ മടങ്ങിയെത്തിയ മെക്ക്‌ലീനും വിദ്യാർത്ഥിയും പരസ്പരം ചുംബിക്കാൻ ആരംഭിക്കുകയും അത് ലൈംഗിക ബന്ധത്തിൽ കലാശിക്കുകയും ചെയ്തു.
കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും മെക്ക്‌ലീൻ വിദ്യാർത്ഥിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് വഴിയൊരുക്കുകയുംആളൊഴിഞ്ഞ ഒരു കാർ പാർക്കിൽ വെച്ച് തന്റെ ബി എം ഡബ്ല്യൂ കാറിന്റെ പിൻ സീറ്റിൽ വെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കൽ ഫോണിൽ സംസാരിക്കുമ്പോൾ മകന്റെ ചില വാക്കുകളിൽ സംശയം തോന്നിയ അമ്മ മകനൊട് ചോദിച്ചപ്പോൾ ഒരു സുഹൃത്തിനോടാണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി. എന്നാൽ, സംശയം തീരാതെ അമ്മ മകന്റെ ഫോൺ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോഴാണ് മെക്ക്‌ലീനിൽ നിന്നും വന്ന വളരെ സ്വകാര്യമായ സന്ദേശങ്ങൾ കാണുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും
ഇന്നലെ കോടതിയിൽ ഹാജരായ മെക്ക്‌ലീ ആ ബാലനുമായി കഴിഞ്ഞവർഷം സെപ്റ്റംബറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചു. തുടർന്നായിരുന്നു 300 മണിക്കൂർ വേതനമില്ലാതെ ജോലി ചെയ്യണമെന്നും വരുന്ന മൂന്ന് വർഷക്കാലത്തെക്ക് അവർ നിരീക്ഷണത്തിൽ കഴിയണമെന്നും കോടതി ഉത്തരവിട്ടത്. 12 മാസക്കാലത്തെക്ക് അവരെ ടാഗ് ചെയ്യും മാത്രമല്ല, മറ്റാരുടേയെങ്കിലും നിരീക്ഷണത്തിലല്ലാതെ, സ്വന്തം മക്കളെയല്ലാതെ മറ്റു കുട്ടികളെ കാണുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തി.
അടുത്ത പത്ത് വർഷത്തേക്ക് ഇവരെ ലൈംഗിക പീഡകരുടെ റെജിസ്റ്ററിൽ ചേർക്കുകയും കുട്ടികളുമൊത്ത് ജോലിചെയ്യാൻ യോഗ്യതയില്ലാത്ത വ്യക്തിയായി പ്രഖ്യാപിക്കുകയും ചെയ്യും. ഇരയേയോ ഇരയുടെ കുടുംബത്തെയോ ബന്ധപ്പെടുന്നതിൽ നിന്നും മെക്ക്‌ലീന് വിലക്കുണ്ട്.