- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട നാളുകൾ; മുക്തി തേടി എത്തിയത് വിദൂരതയിലെ സന്യാസി മഠത്തിൽ; 14 വർഷങ്ങൾക്കിപ്പുറം ഒരു സന്യാസിനിയായി പൊതുവേദിയിലേക്ക്; ഡേവിഡ് കാമറൂണിന്റെ കാമുകിയുടെ പരിണാമം ചർച്ചയാകുന്നു
ഒരിക്കൽ, കാണുന്നവരെയെല്ലാം ആരാധകരാക്കീയിരുന്ന ചെമ്പൻ മുടി ഇന്ന് ചെറുതായി മുറിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ എല്ലം ഒരു സന്യാസിനിയുടെ പുണ്യവസ്ത്രത്തിന് വഴിമാറിയിരിക്കുന്നു. ഒരുകാലത്ത് സാമൂഹ്യ ഒത്തുചേരലുകളിലും സജീവ സാന്നിദ്ധ്യമായിരുന്ന ലോറാ ആഡ്ഷെഡ്, തന്റെ പ്രതിജ്ഞയെടുത്ത് മദർ ജോൺ മേരിയായി മാറിയിരിക്കുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കമറൂൺ, വിദേശകാര്യ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വന്നിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മുൻകാമുകിയും വാർത്തകളിൽ നിറയുന്നത്.
ഡേവിഡ് കാമറൂണിന്റെ കാമുകിയായി കളം നിറഞ്ഞുനിന്ന ഒരു കാലഘട്ടത്തിനു ശേഷം അസ്വസ്ഥതകൾ നിറഞ്ഞ മനസ്സുമായി ദൂരെ, ബെനെഡിക്ടിയൻ സന്യാസമഠത്തിൽ തന്റെ ജീവിതം ഒതുക്കുകയായിരുന്നു.. പുറംലോകത്തിൽ നിന്നെല്ലാം വിട്ടകന്ന്, നീണ്ട 14 വർഷങ്ങളായിരുന്നു അവരുടെ അജ്ഞാതവാസം നീണ്ടത്. ഇപ്പോളിതാ പഴയ കാമുകന്റെ രാഷ്ട്രീയ പുനപ്രവേശത്തേക്കാൾ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ് ലോറയുടെ പരിണാമ വാർത്തക്ക്.
ന്യുയോർക്ക് നഗരത്തിൽ നിന്നും രണ്ട് ,മണിക്കൂർ യാത്രകൊണ്ട് എത്തിച്ചേരാവുന്ന കണക്ടിക്യുട്ടിലെ ബേത്ലഹേമിൽ, 400 എക്കർ സ്ഥലത്ത് ഏതാണ്ട് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന സന്യാസാശ്രമത്തിൽ, മറ്റ് 39 സന്യാസിനിമാരോടൊപ്പം പൂർണ്ണ്മായും പ്രാർത്ഥനകളിലും ആത്മീയതയിലും മുഴുകി കഴിയുകയാണ് ഈ 55 കാരി ഇപ്പോൾ.
വർഷങ്ങളോളം മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ജീവിതം നയിച്ചതിന് ശേഷം, 2008 ൽ ആയിരുന്നു അവർ മനഃപരിവർത്തനം വന്ന് സന്യാസ മഠത്തിൽ ചേർന്നത്. അവിടന്നങ്ങോട്ട് ഭൗതിക സുഖങ്ങളെല്ലാം ത്യജിച്ച്, ആത്മീയതയിൽ മാത്രം ഊന്നി ജീവിക്കുകയായിരുന്നു അവർ. ന്യുസിലാൻഡിൽ, ബ്രിട്ടീഷ് മാതാപിതാക്കൾക്ക് ജനിച്ച ലോറ, ചെൽടെൻഹാം ലേഡീസ് കോളേജിലായിരുന്നു തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇരുവരും അണ്ടർഗ്രാഡ്വേറ്റ് വിദ്യാർത്ഥികൾ ആയിരിക്കുമ്പോഴായിരുന്നു ലോറയും കാമറൂണും തമ്മിൽ കണ്ടുമുട്ടുന്നത്.
അന്ന് കൺസർവേറ്റീവ് പാർട്ടിയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇരുവരും 1990 വസന്തകാലം മുതൽ 1991 വേനൽ വരെ ഡേറ്റിംഗിൽ ആയിരുന്നു എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവരുടെ വേർപിരിയൽ ലോറയെ ആകെ തകർത്തു. മാനസികമായി തകർന്ന അവർക്ക് കുറച്ചുകാലം പഠനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വരെ വന്നു.
പിന്നീട് കാമറൂൺ രാഷ്ട്രീയത്തിലെ ഏണിപ്പടികൾ ഒന്നൊന്നായി കയറാൻ തുടങ്ങിയപ്പോൾ ലോറ അമേരിക്കയിലേക്ക് താമസം മാറ്റി. ഫിലാഡൽഫിയയിലെ വാർടൺ ബിസിനസ്സ് സ്‌കൂളിൽ നിന്നും അവർ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കുകയും ചെയ്തു. അതിനു ശേഷം അവർ ഓഗിൽവി ആൻഡ് മാത്തറിൽ അഡ്വർടൈസിങ് എക്സിക്യുട്ടീവ് ആയി മാൻഹട്ടനിൽ ജോലിക്ക് കയറി. പിന്നീടാണ് അവർ മദ്യത്തിലേക്കും മയക്കു മരുന്നിലേക്കും തിരിഞ്ഞത്.
ലാറ്റിൻ ഭാഷയിൽ നടത്തുന്ന ആറ് പ്രാർത്ഥനാ സെഷനുകളിലെ ആദ്യ സെഷനിൽ പങ്കെടുക്കാൻ ലോറ എന്നും അതിരാവിലെ 2 മണിക്ക് ഉണരും. പിന്നീട് സന്യാസാശ്രമത്തിന്റെ ഷോപ്പിൽ ഹോം മെയ്ഡ് ചീസ്, മെഴുകുതിരികൾ, മര പാത്രങ്ങൾ എന്നിവ വിൽക്കുന്ന ജോലിയിൽ അവർ മുഴുകും. 400 ഏക്കർ വരുന്ന ഡയറിഫാം വൃത്തിയാക്കുന്നതിൽ സഹായിക്കുകയും റോസാപൂ ഉദ്യാനം പരിപാലിക്കുകയും ചെയ്യുന്നുണ്ട് ലോറ.
ഓസ്‌കാർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിച്ച ''ഗോഡ് ഈസ് ബിഗർ ദാൻ എൽവിസ്'' എന്ന ഡോക്യൂമെന്ററിയിലൂടെ, 2011 ൽ ആയിരുന്നു ഒരു പാർട്ടി ഗേളിൽ നിന്നും സന്യാസിയായുള്ള ലോറയുടെ പരിവർത്തനം ലോകം ആദ്യമറിഞ്ഞത്. ഇതേ ആശ്രമത്തിലെ മറ്റൊരു സന്യാസിനി ആയ ഡൊളോറെസ് ഹാർട്ട് എന്ന 85 കാരിയെ കുറിച്ചുള്ളതായിരുന്നു ആ ഡോക്യൂമെന്ററി. ''ലവിങ് യു'', കിങ് ക്രിയോൾ'' തുടങ്ങിയ ചിത്രങ്ങളിൽ എൽവിസ് പ്രെസ്സ്ലിക്കൊപ്പം അഭിനയിച്ചതിന് ശേഷം തന്റെ 24 -ാം വയസ്സിലായിരുന്നു ഡൊളോറെസ് ഹോളിവുഡ് ഉപേക്ഷിച്ച് സന്യാസാശ്രമത്തിൽ എത്തുന്നത്.
ആശ്രമത്തിൽ ചേർന്നതിനു ശേഷം ഒരു തവണമാതമാണ് ലോറ ആശ്രമത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളത്. 2011-ൽ ന്യുസിലാൻഡിൽ പോകാനായിരുന്നു അത്. ലോറ തന്റെ മാതാപിതാക്കളോടൊപ്പം ചെറുപ്പകാലത്ത് പ്രാർത്ഥനകൾക്ക് പോയിരുന്ന ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ ഭൂകമ്പത്തിൽ തകർന്നപ്പോൾ അത് സന്ദർശിക്കാൻ വേണ്ടിയായിരുന്നു യാത്ര. ഡേവിഡ് കാമറൂൺ 1996-ൽ സമന്താ ഷെഫീൽഡിനെ വിവാഹം കഴിക്കുകയും ചെയ്തു.