- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമുദ്രത്തിന്റെ അടിത്തട്ടിൽ മുപ്പത് വർഷമായി കുടുങ്ങിക്കിടന്ന മഞ്ഞുമല അനങ്ങിത്തുടങ്ങി; ലണ്ടൻ നഗരത്തിന്റെ ഇരട്ടിയുള്ളതും 1312 അടി ഘനവും 1500 ചതുരശ്ര മൈൽ വിസ്തീർണമുള്ളതുമായ മഞ്ഞുമല ഒഴുകിയെത്തുന്നത് കപ്പലുകൾക്ക് ഭീഷണി
നീണ്ട മൂന്ന് പതിറ്റാണ്ടുകാലം സമുദ്രത്തിന്റെ അടിത്തട്ടിൽ, വിശ്രമത്തിലായിരുന്ന, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല, ഉറക്കം വിട്ടെഴുന്നേറ്റ് യാത്ര തുടങ്ങിയിരിക്കുന്നു. എ 23 എ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മഞ്ഞുമലക്ക് 1540 ചതുരശ്രമൈൽ വിസ്തീർണ്ണവും 1,312 അടി കനവുമാണുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 607 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ഗ്രെയ്റ്റ് ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം. പല്ലിന്റെ ആകൃതിയിലുള്ള ഈ ഭീമനെ ഇപ്പോൾ കാറ്റുകൾ വടക്ക് ദിശയിലേക്ക് നീക്കിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അറ്റ്ലാന്റിക് ഉപദ്വീപിനെ മറികടന്നു നീങ്ങുന്ന ഈ മഞ്ഞുമല ഇപ്പോൾ വൻകരയിൽ നിന്നും ഒരു വാലുപോലെ പുറത്തേക്ക് നീണ്ടു കിടക്കുകയാണ്. തുറന്ന സമുദ്രത്തിലെ, പ്രക്ഷുബ്ദമായ അലമാലകളിൽ എത്തിയാൽ ഇത് പൊട്ടിപ്പിളരും. എ 23 എ പോലുള്ള വലിയ മഞ്ഞുമലകൾ പൊട്ടിപ്പിളർന്നാൽ തുടർ നിരീക്ഷണം ആവശ്യമാണ്. അതല്ലെങ്കിൽ ഈ ക്ഷണങ്ങൾ കപ്പലുകൾക്കും വന്യജീവികൾക്കും ഭീഷണിയായേക്കും.
സാധാരണയായി അന്റാർട്ടിക്കയിൽ നിന്നും വിഘടിച്ച് ഒഴിപ്പോകുന്ന വലിയ മഞ്ഞുമലകളിൽ നിന്നും വിഭിന്നമായി, 1986-ൽ ഭൂഖണ്ഡത്തിലെ ഫില്ഷ്ണർ ഐസ് ഷെല്ഫിൽ നിന്നും അടർന്ന മാറിയതിനു ശേഷം എ 23 എ ഇരുന്നൂറ് മൈലുകളോളം മാത്രമെ ഇതുവരെ സഞ്ചരിച്ചിട്ടുള്ളു. സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിപ്പോയതായിരുന്നു സഞ്ചാരം കുറയാൻ കാരണമായത്. അതുകൊണ്ടു തന്നെ ഇത് അധികം പിളർന്നിട്ടില്ല.
ഇന്നാൽ ഇപ്പോൾ ഈ ഭീമൻ മഞ്ഞുമല പിളർന്ന് സ്വതന്ത്രമായിരിക്കുകയാണ്. മഞ്ഞുമലകളുടെ, സമുദ്രോപരിതലത്തിന് അടിയിലുള്ള ഭാഗത്തിന് സമുദ്രത്തിന്റെ ആഴത്തേക്കാൾ കൂടുതൽ ആഴം ഉണ്ടാകുമ്പോഴാണ് മഞ്ഞുമലകൾ അടിത്തട്ടിൽ ഉറച്ചു പൊവുക. എ 23എ യുടെ ആദ്യ ചലനങ്ങൾ താൻ 2020-ൽ നിരീക്ഷിച്ചതായി ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ വിദൂര സംവേദന വിദഗ്ധനായ ഡോ. ആൻഡ്രൂ ഫ്ളെമിങ് പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.
1986 മുതൽ അത് അടിത്തട്ടിൽ ഉറച്ചു കിടക്കുകയാണ്. എന്നാൽ, ഇപ്പോൾ അതിന്റെ വലിപ്പം കുറഞ്ഞു വരികയും ചലിക്കാൻ ആരംഭിക്കുകയും ചെയ്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഷെൽഫ് ജല താപനിലയിൽ മാറ്റം വന്നതുകൊണ്ടാണോ ഇപ്പോൾ ഇത് സംഭവിച്ചതെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും, സ്വാഭാവികമായി തന്നെ സംഭവിച്ചതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്റാർട്ടിക്കക്ക് ചുറ്റുമായി ഭ്രമണം ചെയ്യുന്ന 13,000 മൈൽ ദൈർഘ്യമുള്ള, ധ്രുവഭ്രമണ പ്രവാഹത്തിൽ ഇത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ വടക്ക് മാറിയുള്ള ദ്വീപായ സൗത്ത് ജോർജിയയ്ക്ക് സമീപം ഇത് വീണ്ടും അടിത്തട്ടിൽ ഉറച്ചുപോകാൻ സാധ്യതയുണ്ട്. സീൽ മത്സ്യങ്ങളും കടൽ പക്ഷികളും ഏറെയുള്ള ഒരു ആവാസ വ്യവസ്ഥയാണിവിടം.
ഇത് സംഭവിച്ചാൽ, ഈ ആവാസവ്യവസ്ഥയിലെ ജീവികളുടെ ഭക്ഷണക്രമം തകരുമെന്ന് വിദഗ്ദ്ധർ ഭയക്കുന്നു. ഉദാഹരണത്തിന്, ജീവികൾ സാധാരണയായി ഇരതേടുന്ന മേഖലയിലാണ് ഇത് ഉറച്ചു പോകുന്നതെങ്കിൽ അവയ്ക്ക് ഭക്ഷണ ലഭ്യത പ്രശ്നമാകും. എന്നാൽ, ഇത് ഉരുകിയൊലിക്കുകയാണെങ്കിൽ, പുറത്തു വിടുന്ന ധാതുക്കൾ സമുദ്ര ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും താഴെ തട്ടിലുള്ള ജീവികൾക്ക് പോഷകാഹരമാകും.
പലവിധത്തിലും മഞ്ഞുമലകൾ ജീവിതദാതാക്കൾ ആണെന്നാണ് വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റിയുഷനിലെ ഡോ. കാതെറിൻ വാക്കർ പറയുന്നത്. ധാരാളം ജീവശാസ്ത്ര കർമ്മങ്ങളുടെ പ്രഭവസ്ഥാനങ്ങളാണ് അവ. ഒരോ വർഷം കൂടുമ്പോഴും അടർന്ന് മാറുന്ന മഞ്ഞുമലകളുടെ വലിപ്പം വർദ്ധിച്ചു വരികയാണ്. ആഗോള താപനം നിമിത്തം ഉയരുന്ന ജല, അന്തരീക്ഷ താപനിലയാണ് അന്റാർട്ടിക്കയുടെയും ഗ്രീൻലാൻഡിന്റെയും തീരങ്ങളിൽ അസ്ഥിരത വളർത്തുന്ന്തും വലിയ തോതിലുള്ള മഞ്ഞുരുകലിന് കാരണമാകുന്നതും.