ന്യുജെൻ പിള്ളേര് ചെത്തി നടക്കുന്നത് കാണുമ്പോൾ, പഴയ തലമുറക്കും ആവേശം കാണും അവർക്കൊപ്പം ആധുനികരാകാൻ. പരിചയമില്ലാത്ത വാക്കുകളിലൂടെ ഇതുവരെ കേൾക്കാത്ത പുതിയ പല അർത്ഥങ്ങളും പ്രകടിപ്പിച്ച് പുത്തൻ തലമുറ തകർത്ത് നീങ്ങുമ്പോൾ, അവർക്കൊപ്പം ഭാഷയും പരിഷ്‌കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓക്സ്ഫോർഡ് ലാംഗ്വേജസ്. പുതിയ തലമുറയുടെ സംഭാഷണങ്ങളിൽ ഉൾപ്പെടുന്ന പല വാക്കുകളുടെയും അർത്ഥം മനസ്സിലാക്കാൻ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. അവയും ഔദ്യോഗികമായി ഇംഗ്ലീഷ് ഭാഷയുടെ ഭാഗമാവുകയാണ്.

അതിനിടയിലാണ് 2023-ൽ ഏറ്റവും അധികം പേർ ഉപയോഗിച്ച വാക്ക് എന്ന നിലയിൽ റിസ്സ് (Rizz) എന്ന വാക്കിനെ ഓക്സ്ഫോർഡ് ലാംഗ്വേജസ് 2023-ലെ വേർഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തതും സ്‌റ്റൈൽ, ചാം എന്നിവയ്ക്ക് പുറമെ ലൈഗികബന്ധത്തിനായി ഇണയെ ആകർഷിക്കാനുള്ള കഴിവ് എന്നുകൂടി അർത്ഥം വരുന്ന ഈ വാക്ക് ഏറെ പ്രചാരത്തിലാക്കിയത് ഇംഗ്ലീഷ് നടനായ ടോം ഹോളണ്ട് ആണ്.

ഈ സ്ഥാനത്തിനായി മത്സര രംഗത്തുണ്ടായിരുന്ന മറ്റു വാക്കുകൾ Swiftie, beige flag, situationship, de-influencing എന്നിവയായിരുന്നു. ഈ വാക്കുകളുടെ ജനപ്രീതി കുതിച്ചുയരാൻ തുടങ്ങിയതോടെ പഴയ തലമുറയുടെ സംസാരഭാഷയിൽ ഉണ്ടായിരുന്ന പല വാക്കുകളും അന്യം നിന്നു പോവുകയാണ്. ഈ സാഹചര്യത്തിലാന് പുതു തലമുറയെ മനസ്സിലാക്കുവാനും അവർക്കൊപ്പം ജീവിതം തുടരുവാനും സഹായിക്കുന്ന പുത്തൻ വാക്കുകളെ പരിചയപ്പെടുത്തുന്നത്.

വാക്കുകൾ മാത്രമല്ല, ആധുനിക ആശയവിനിമയത്തിന്റെ ഭാഗമായി മാറിയ ഇമോജി ഉപയോഗങ്ങൾക്കും ഏറെ മാറ്റങ്ങൾ വന്നു കഴിഞ്ഞു. 13 വയസ്സിൽ താഴെയുള്ള ജെൻ ആൽഫ എന്നറിയപ്പെടുന്ന തലമുറ വളരെ വിചിത്രമായ രീതിയിലാണ് ചിന്തിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. നിങ്ങൾ ചിരിക്കുകയാണെങ്കിൽ, കരയുന്ന ഇമോജിയായിരിക്കും അത് സംവേദിക്കാൻ അവർ ഉപയോഗിക്കുക എന്ന് സമൂഹ മാധ്യമ ഇൻഫ്ളുവൻസർ ആയ നികോൾ പെല്ലെഗ്രിനോ തന്റെ ടിക്ടോക് വീഡിയോയിലൂടെ പറയുന്നു.

ഒരു തമാശ ആസ്വദിക്കുന്നുവെങ്കിൽ, ചിരിക്കുന്ന ഇമോജിയല്ല, മറിച്ച് കരയുന്ന ഇമോജിയാണ് ഇവർ ഉപയോഗിക്കുക. അതുപോലെ തമാശയായി ആരെയെങ്കിലും കളിയാക്കണമെങ്കിൽ തലയോട്ടി ഇമോജി ഉപയോഗിക്കുന്നു. പുതിയ എട്ട് വാക്കുകളും, വാക്സഞ്ചയങ്ങളുമാണ് ഓക്സ്ഫോർഡിലെ വിദദ്ധർ ഇപ്പോൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം പ്രീപ്ലൈ ഈ വർഷംആദ്യം അമേരിക്കയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള വാക്കുകൾ പുറത്തു വിട്ടിരുന്നു.ഇത് രണ്ടു ഉൾക്കൊള്ളുന്ന പട്ടികയാണ് ഇപ്പോൾ ഫീമെയിൽ പുറത്തു വിട്ടിരിക്കുന്നത്.

വേർഡ് ഓഫ് ദി ഇയർ സ്ഥാനം ലഭിച്ച റിസ് എന്ന വാക്കിനു പുറമെ ഗായകൻ ടെയ്ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധകനെ/ ആരാധികയെ സൂചിപ്പിക്കാൻഉപയോഗിക്കുന്ന സ്വിഫ്റ്റീ എന്ന വാക്കും ഏറെ പ്രചാരത്തിലുണ്ട്. അതുപോലെ ഏതെങ്കിലും പ്രത്യേക ഉദ്പന്നം വാങ്ങുന്നതിൽ നിന്നും മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നത് സൂചിപ്പിക്കാനായി ഡി- ഇൻഫ്ളുവൻസിങ്, പങ്കാളിയോ, അല്ലെങ്കിൽ പങ്കാളിയാകാൻ പോകുന്ന വ്യക്തിയോ മടുപ്പുളവാക്കുന്നുവെങ്കിൽ അത് സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബീക് ഫ്ളാഗ് എന്നീ വാക്കുകൾക്കും ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ഭൂ മേഖലയിൽ നിലനിൽക്കുന്ന ഉന്നതമർദ്ദമുള്ള അന്തരീക്ഷ സ്ഥിതിയെ സൂചിപ്പിക്കുന്ന ഹീറ്റ് ഡോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന് നിർദ്ദേശം നൽകി എന്ന് സൂചിപ്പിക്കുന്ന പ്രോംറ്റ്, മതിയായ പ്രതികരണം ലഭിക്കാത്ത സ്നേഹബന്ധത്തെ സൂചിപ്പിക്കുന്ന പാരാസോഷ്യൽ എന്നീ വാക്കുകളും ജെൻ ആൽഫയ്ക്കിടയിൽ ഏറെ പ്രചാരം നേടിയവയാണ്.

ഔപചാരികമോ, വ്യവസ്ഥാപിതമോ അല്ലാത്ത ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന സിറ്റുവേഷൻഷിപ്പ് എന്ന പദത്തിനും ഏറെ പ്രചാരമുണ്ട്.