- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശക്തമായ കുലുക്കത്തിൽ പെട്ട് എമിറേറ്റ്സ് യാത്രക്കാർക്ക് പരിക്ക്; പെർത്തിൽ നിന്നും ദുബായിലെക്ക് പറന്ന വിമനം പേർഷ്യൻ ഉൾക്കടലിന് മുകളിൽ ആടിയുലഞ്ഞപ്പോൾ; സീറ്റ് ബെൽറ്റുകൾ ധരിച്ചത് രക്ഷയായി
ദുബായ്: പെർത്തിൽ നിന്നും ദുബായിലേക്ക് പറക്കുകയായിരുന്ന എമിറേറ്റ്സിന്റെ ഇ കെ 421 വിമാനം ശക്തമായ കുലുക്കത്തിൽ പെട്ടതിനെ തുടർന്ന് ജീവനക്കാർ ഉൾപ്പടെ പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച്ച അതിരാവിലെ, ഇറങ്ങാൻ കുറച്ചു സമയം മാത്രം ബാക്കിയുള്ളപ്പോൾ പേർഷ്യൻ ഉൾക്കടലിനു മുകളിൽ വച്ചാണ് സംഭവം ഉണ്ടായത്.
ദുബായ് സമയം രാവിലെ 4. 45 ന് എയർബസ് എ 380 വിമാനം ഇറങ്ങിയ ഉടനെ 14 പേരെ മെഡിക്കൽ ഉദ്യോഗസ്ഥർ പരിശോധിച്ചതായി അധികൃതർ അറിയിച്ചു.അതിനു മുൻപായി വിമാനത്തിൽ വെച്ചു തന്നെ ജീവനക്കാർ, പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. വിമാനത്തിനകത്തുണ്ടായിരുന്ന, പരിശീലനം കിട്ടിയ ചില സന്നദ്ധ പ്രവർത്തകരും ഇതിനായി മുൻകൈ എടുത്തു. ഉപഗ്രഹ ലിങ്ക് വഴിയുള്ള സഹായവും ലഭ്യമാക്കി. പരിക്കേറ്റയാത്രക്കാർക്കും ജീവനക്കാർക്കും യഥാസമയം ചികിത്സ ഉറപ്പാക്കാൻ എമിരേറ്റ്സിന്റെ മെഡിക്കൽ ടീം സജ്ജമായിരുന്നു.
കുലുക്കം നടന്ന സമയത്ത് മീൽ സർവ്വീസുകൾ നിർത്തിയെന്നും, യാത്രക്കാരോട് സീറ്റുബെൽറ്റുകൾ ധരിച്ച് സീറ്റുകളിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടുവെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമായെന്നും ഓക്സിജൻ നൽകേണ്ടി വന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.