- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാർ ട്രക്കുമായി കൂട്ടിയിടിച്ചു തീ പിടിച്ചു; സെന്റർ ലോക്ക് ചെയ്ത കാറിനുള്ളിൽ നിന്നും പുറത്തു കടക്കാനായില്ല: കുട്ടിയടക്കം കാർ യാത്രക്കാരായ എട്ടു പേർ വെന്തു മരിച്ചു: അപകടം ഉണ്ടായത് കാർ നിയന്ത്രണം വിട്ട് എതിർ പാതയിലേക്ക് മറിഞ്ഞ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് കുട്ടിയടക്കം എട്ടു പേർ വെന്തുമരിച്ചു. സെന്റർ ലോക്ക് ചെയ്ത കാറിനുള്ളിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതിരുന്നതാണ് എട്ടു പേരുടെ ജീവനെടുത്തത്. ബറേലിയിൽ നൈനിതാൾ ഹൈവേയിൽ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം. സെൻട്രൽ ലോക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങിയാണ് ദാരുണമരണങ്ങളെന്ന് പൊലീസ് പറഞ്ഞു.
ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിക്കുക ആയിരുന്നു. ഈ സമയം, അകത്തുള്ളവർ കാറിന്റെ ഡോറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തീപിടുത്തത്തിൽ ട്രക്കും നശിച്ചു. ഓട്ടത്തിനിടെ കാർ എതിർ പാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയർ പൊലീസ് സൂപ്രണ്ട് സുശീൽ ചന്ദ്ര ഭാൻ ധൂലെ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കാറിൽ ബഹേദിയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നത്. രാത്രി 12 മണിയോടെ ഭോജിപുര പൊലീസ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപത്തുവെച്ച് കാറിന്റെ ടയർ പെട്ടെന്ന് പൊട്ടിത്തെറിക്കുക ആയിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റി ഡിവൈഡറിൽ കയറി അടുത്ത പാതയിൽ കയറി. ഈ സമയം, ബഹേരിയിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പൊലീസും അഗ്‌നിശമനസേനയുമെത്തി. സംഭവത്തെത്തുടർന്ന് നൈനിറ്റാൾ ഹൈവേയുടെ ഒരുവരി പൂർണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിൻ ഉപയോഗിച്ച് കാറും ഡമ്പറും റോഡിൽ നിന്ന് നീക്കം ചെയ്തു.


