- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്രങ്ങളുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിലെ ഹാരി രാജകുമാരൻ; വാദം കേൾക്കാതെ വിധി പുറപ്പെടുവിക്കണമെന്ന ഹാരിയുടെ വാദം തള്ളിയ കോടതി, കോടതി ചെലവ് ഡെയിലി മെയിലിന് നൽകാനും വിധി

ലണ്ടൻ: നിയമ നടപടികളിൽ പരാജയപ്പെട്ടതോടെ മെയിൽ പ്രസാധകർക്ക് 50,000 പൗണ്ടോളം കോടതി ചെലവ് നൽകാൻ ഹാരി രാജകുമാരനോട് കോടതി നിർദ്ദേശിച്ചു. ഒരു കേസിൽ വിചാരണ കൂടാതെ തീർപ്പുണ്ടാക്കണമെന്ന് ഹാരി നൽകിയ പരാതി പരാജയപ്പെട്ടതോടെയാണ് ഒരു ഹൈക്കോടതി ജഡ്ജി ഹാരിയോട് മെയിൽ ഓൺ സൺഡെപ്രസാധകർക്ക് കോടതി ചെലവ് നൽകാൻ വിധിച്ചത്. ഇരു ഭാഗവും തുകയെ സംബന്ധിച്ച് യോജിപ്പിൽ എത്തിയില്ലെങ്കിൽ കോടതി ചെലവുകൾ വിശകലനം ചെയ്യേണ്ടി വരുമെന്നും ഈ വർഷം അവസാനമോ അതിന് മുൻപോ ആയി ഹാരി 48,447 പൗണ്ട് നൽകണമെന്നും കോടതി വിധിച്ചു.
ഹോം ഓഫീസ് എടുത്ത, ഹാരിയുടെ പൊലീസ് സംരക്ഷണം പിൻവലിക്കുന്നതിനുള്ള നടപടിയെ തിരിക്കുവാൻ ഹാരിയുടെ പി ആർ സഹായികൾ ശ്രമിച്ചു എന്നാരോപിച്ചു കൊണ്ട് മെയിൽ ഓൺ സൺഡേയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് കേസിനാസ്പദമായത്. ഒരു പത്രത്തിന് ഒരു സത്യസന്ധമായ അഭിപ്രായത്തിനെതിരെ നിയമപരമായ പ്രതിരോധം തീർക്കാൻ ആകില്ലെൻഞ്ഞും അതുകൊണ്ടു തന്നെ പൊതു വിചാരണ കൂടാതെ തനിക്ക് അനുകൂല്മായി വിധി ഉണ്ടാകണമെന്നുമായിരുന്നു ഹാരി ആവശ്യപ്പെട്ടത്.
എന്നാൽ ഹാരിയുടെ പേരിൽ പ്രസിദ്ധപ്പെടുത്തിയ ആ പ്രസ്താവനകൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം ഡെയിൽ മെയിൽ, മെയിൽ ഓൺ സൺഡേ എന്നിവയുടെ പ്രസാധകരായ അസ്സോസിയേറ്റഡ് ന്യുസ് പേപ്പേഴ്സിന് ഉണ്ട് എന്ന് ജഡ്ജി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹാരിയുടെ അപേക്ഷ കോടതി തള്ളിയത്. അതിനോടൊപ്പം, ഒരു പൂർണ്ണമായ വിചാരണ ഈ കേസിൽ അടുത്ത വർഷം നടക്കുമെന്നും എഴുതി തയ്യാറാക്കിയ വിധിയിൽ ജഡ്ജി പറഞ്ഞു.
ഹാരിയുടെ ഹോം ഓഫീസിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് കേസിന് ആസ്പദമായത്. ഹാരിചെലവുകൾ വഹിക്കാം എന്ന് പറഞ്ഞിട്ടും, യു കെയിൽ ഉള്ളപ്പോൾ ഹാരിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നിഷേധിച്ച ഹോം ഓഫീസ് നടപടിക്കെതിരെ ഹാരി നടപടികൾ ആരംഭിച്ചു എന്ന് ഹാരിയുടെ പി ആർ ഉപദേഷ്ടാക്കൾ പത്രക്കാരോട് പറഞ്ഞിരുന്നു. എന്നാൽ, ഈ കഥക്ക് ആവശ്യമായ പ്രചാരണം ലഭിക്കുന്നതു വരെ, രാജകുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സുരക്ഷക്ക് ഉത്തരവാദിത്തമുള്ള എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അതിനുള്ള അപേക്ഷ നൽകിയിരുന്നില്ല എന്നായിരുന്നു ലേഖനത്തിൽ പരാമർശിച്ചിരുന്നത്.
ഓൺലൈനിൽ വരുന്ന വ്യാജവാർത്തകളെ നിരീക്ഷിച്ച് അവ പുറത്ത് അറിയിക്കുന്ന, സിലിക്കോൺ വാലീയിലെ ഒരു സ്ഥാപനവുമായി ഇടപാടുകൾ നടത്തുന്ന ഹാരിയുടെ പെരുമാറ്റം തികച്ചും ഒരു വൈരുദ്ധ്യമാണെന്നായിരുന്നു പത്രം ആരോപിച്ചത്. ഈ ലേഖനം തന്റെ സത്യസന്ധതയേയും വിശ്വാസ്യതയേയും ചോദ്യം ചെയ്യുന്ന ഒന്നാണെന്നായിരുന്നു ഹാരി കോടതിയിൽ ആരോപിച്ചത്.
അതേസമയം, തികച്ചും സത്യസന്ധമായ ഒരു അഭിപ്രായം രേഖപ്പെടുത്തിയതാണെന്നും അത് ഹാരിയുടെ അഭിമാനത്തെ ബാധിക്കുകയില്ല എന്നുമായിരുന്നു പത്രസ്ഥാപനത്തിന്റെ നിലപാട്.


