- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും വില കൂടിയ പ്രോപ്പർട്ടി വാങ്ങി വാക്സിനുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇന്ത്യാക്കിയാരൻ; പൂനയിലെ സെറം ഇൻസ്റ്റിറ്റിയുട്ടിന്റെ 42 കാരനായ അമരക്കാരൻ അഡാർ പൂനവാല 25,000 സ്ക്വയർ ഫീറ്റ് വീട് വാങ്ങിയത് 1400 കോടി രൂപയ്ക്ക്

ലണ്ടൻ: കോവിഡ് കാലത്ത് രക്ഷകനായി അവതരിച്ചതോടെ വാക്സിനുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന അഡാർ പൂനവാല വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും വിലകൂടിയ വീട് വാങ്ങിക്കൊണ്ടാണ് ഇപ്പോൾ പൂനവാല ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറയുന്നത്.
മെയ്‌ഫെയറിലെ ആഡംബര മാളിക അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത് ശതകോടികൾക്കാണ്. ഹൈദർ പാർക്കിനടുത്തുള്ള25,000 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന അബെർകോൺവേ ഹൗസ് എന്ന ഈ സൗധം ശതകോടീശ്വരിയായ വനിത വ്യവസായി ഡൊമിനിക്ക കുൽസിക്കിന്റെ കൈയിൽ നിന്നാണ് പൂനാവാല വാങ്ങിയിരിക്കുന്നത്.
ഒരുകാലത്ത് പോളണ്ടിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന, അന്തരിച്ച ജാൻ കുൽസിക്കിന്റെ മകളാണ് ഡൊമിനിക്ക. മൂന്ന് വർഷങ്ങൾക്ക് മുൻപ് 57 മില്യൻ പൗണ്ടിനാണ് ഇവർ ഈ അഞ്ചുനില കെട്ടിടം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 42 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ പൂനവാല, കാന്റർബറിയിലെ സെയിന്റ് എഡ്മണ്ട് സ്‌കൂളിലും , യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മൈനിസ്റ്ററിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 138 മില്യൻ പൗണ്ട് എന്നത്, ലണ്ടനിലെ വീടുകൾക്ക് ലഭിച്ചിട്ടുള്ള എക്കാലത്തെയും വിലകളിൽ രണ്ടാമത്തെ ഉയർന്ന വിലയാണ്.
പൂനവാല കുടുംബത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളസീറം ലൈഫ് സയൻസസ് ഈ വീട് ഏറ്റെടുത്തു. അസ്ട്രസെനെക കോവിഡ് 19 വാക്സിനുകളുടെ പകുതിയോളം നിർമ്മിക്കുന്ന ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ടും പൂനവാലെയുടെ കുടുംബത്തിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ്. 2011-ൽ ആയിരുന്നു അദ്ദേഹത്തെ കമ്പനിയുടെ സി ഇ ഒ ആയി നിയമിച്ചത്. ദരിദ്ര രാഷ്ട്രങ്ങൾക്കും ഇടത്തരം വരുമാനമുള്ള രാഷ്ട്രങ്ങൾക്കും താങ്ങാവുന്ന വിലയിൽ വാക്സിൻ നിർമ്മിക്ക്ന്നനിർമ്മാതാക്കളാണ് സീറം ഇൻസ്റ്റിറ്റിയുട്ട്. 2021-ൽ ഇന്ത്യയിലെ ആറാമത്തെ അതിസമ്പന്നൻ ആയിരുന്നു അദ്ദേഹം.
ഏതായാലും, പൂനാവാലയുടെ കുടുംബത്തിന് യു കെയിലേക്ക് താമസം മാറ്റാൻ താത്പര്യമില്ല എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇവിടെയെത്തുമ്പോൾ അവർ താമസിക്കുക ഈ പുതിയ സൗധത്തിലായിരിക്കും. പിക്കാസോ, ഡാലി തുടങ്ങി വിശ്വ ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ സ്വന്തമായി ഉണ്ടെന്ന് പറയപ്പെടുന്ന പൂണെവാലയ്ക്ക് വിരളമായ 35 ഓളം കാറുകളും സ്വന്തം ശേഖരത്തിലുണ്ട്.
ബ്രിട്ടീഷ് വ്യവസായി ആയിരുന്ന ഹെന്റി മെക്ലാറേന് വേണ്ടി പണിതതായിരുന്നു ഈ സൗധം. അദ്ദേഹം പിന്നീട് അബെർകോൺവേ പ്രഭുവായി മാറി. അടുത്ത കാലത്ത് വിൽപന നടന്നതിൽ ഏറ്റവും വിലയേറിയ സൗധമാണെങ്കിലും, ലണ്ടനിൽ ഇതുവരെ ഏറ്റവും അധികം വിലയ്ക്ക് വിറ്റുപോയ കെട്ടിടം റൗണ്ട് ഗേറ്റിലേതാണ്. സൗദി മുൻ കിരീടാവകാശിയായിരുന്ന സുൽത്താൻ ബിൻ അബ്ദുൾ അസീസ് 2020-ൽ ഈ വീട് വാങ്ങിയത് 210 മില്യൻ പൗണ്ടിനായിരുന്നു.


