- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു ജയിൽ പുള്ളിയുമായി ഫോൺ സെക്സിൽ ഏർപ്പെടുമ്പോൾ തന്നെ മറ്റൊരു ജയിൽ പുള്ളിയുമായി പ്രണയവും; മൂന്നാമതൊരു ജയിൽ പുള്ളിക്ക് വീഡിയോ ചാറ്റിലൂടെ ചുംബനവും; വെയ്ൽസിലെ വനിത പ്രിസൺ ഓഫീസർക്ക് പണി തെറിച്ച കഥ

ലണ്ടൻ: വെയ്ൽസിലെ ബ്രിഡ്ജെൻഡിൽ എച്ച് എം പി പാർക്കിൽ ജോലി ചെയ്യുന്ന സമയത്ത് റൂത്ത് ഷ്മൈലോ എന്ന 26 കാരിയായ പ്രിസൺ ഓഫീസർ ഹാരി പുള്ളെന്ന് എന്ന തടവുകാരനുമായി ഫോൺ സെക്സിൽ ഏർപ്പെട്ടതായി ആരോപണം. സംഘടിത ക്രിമിനൽ സംഘത്തിലെ അംഗമാണ് ഹാരി. ഫോൺ സെക്സിനു പുറമെ ജയിൽ ഉദ്യോഗസ്ഥ, തടവുപുള്ളിയുടെ അമ്മയുമായി നേരിൽ കാണുകയും ചെയ്തു.
പ്രിസൺ ഓഫീസറായി ജോലിയിൽ കയറി, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തടവുപുള്ളികളുമായി ശൃംഗരിക്കുന്ന റൂത്ത് ഷ്മൈലോയുടെ സ്വഭാവത്തെ ജയിൽ മേലധികാരികൾ ചോദ്യം ചെയ്തതായി കാർഡിഫ് ക്രൗൺ കോടതിയിൽ ബോധിപ്പിച്ചു. അവരിൽ ഒരാളുമായി ഫേസ്‌ബുക്ക് വഴി ബന്ധം തുടരുന്നതിനിടയിൽ, വീഡിയോ ചാറ്റിലൂടെഫ്ളയിങ് കിസ്സ് നൽകുന്ന ദൃശ്യം ജയിലിലെ സി സി ടി വിയിൽ പതിഞ്ഞിരുന്നു. അതിനോടൊപ്പം, അവിവാഹിതനായ മറ്റൊരു തടവുകാരനുമായും ഇവർ ബന്ധം തുടർന്നിരുന്നു എന്ന് ആരോപിക്കപ്പെടുന്നു.
സമൂഹ മാധ്യമത്തിന്റെ ദുരുപയോഗം, പുള്ളെൻ എന്ന ക്രിമിനലുമായുള്ള ബന്ധം, മറ്റ് തടവുകാരോട് ഇടപഴകുന്ന രീതി തുടങ്ങിയവയൊക്കെ തന്നെ ആശങ്ക ഉയർത്തുന്നതാണെന്ന് സെക്യുരിറ്റി ഹെഡ് ഡാൻ ഹേമാൻ കോടതിയിൽ അറിയിച്ചു. ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധത്തിൽ പാലിക്കേണ്ട അകലത്തെ കുറിച്ചും അവരോട് പറഞ്ഞിരുന്നതായി ഹേമാൻ പറഞ്ഞു. തടവുകാരുമായി ആവശ്യത്തിലേറെ അടുത്ത ബന്ധം സ്ഥാപിക്കുക, അവരുമായി ശൃംഗരിക്കുക തുടങ്ങിയവയൊക്കെ അവരുടെ പതിവായിരുന്നത്രെ.
തടവുപുള്ളികളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരിൽ ഷ്മൈലോയെ എച്ച് എം പി പാർക്കിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായും കോടതിയെ അറിയിച്ചു. വനിത ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടതിന് ശേഷം പുള്ളെൻ എന്ന ക്രിമിനലിനെ 200 മൈൽ അകലെയുള്ള എച്ച് എം പി മാഞ്ചസ്റ്ററിലേക്ക് മാറ്റി. എന്നിട്ടും അവർ തമ്മിലുള്ള ബന്ധം തുടർന്നു. അതോടെ, അവർ തമ്മിലുള്ള ടെലെഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു.
ഈ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ ഷ്മൈലോ ജോലിയിൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അതിലെ പല സംഭാഷണ ശകലങ്ങളും, ഷ്മൈലോ പ്രിസൺ ഓഫീസറായി ജോലി ചെയ്തിരുന്ന സമയത്തെ ഇവരുടെ ബന്ധം വിശദമാക്കുന്നതാണ്. മയക്കു മരുന്ന് വിൽപനയ്ക്ക് അറസ്റ്റിലായ പുള്ളെൻ വലിയൊരു മാഫിയാ സംഘത്തിലെ അംഗമാണ്. ഒരു പേപ്പറിൽ ഫോൺ നമ്പർ കുറിച്ച് നൽകിയതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടയിൽ താൻ മറ്റൊരു തടവുകാരനുമായി ഫോൺ ചാറ്റിൽ ഉൾപ്പെട്ടു എന്ന് ഷ്മൈലോ സമ്മതിക്കുകയായിരുന്നു എന്നാണ് അധികൃതർ കോടതിയിൽ ബോധിപ്പിച്ചത്. പുള്ളൻ, അയാളുടെ നമ്പർ നൽകിയതിനു ശേഷം ഫോൺ വിളിക്കുവാൻ നിർബന്ധിക്കുകയായിരുന്നു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് ഷ്മൈലോ പറഞ്ഞത്. അയാളുമായി സംസാരിച്ചില്ലെങ്കിൽ മറ്റൊരു ജയിൽ അന്തേവാസിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
താൻ, പൊതുജീവിതത്തിൽ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് പിരിച്ചു വിടലിനെതിരെ ഷ്മൈലോ നൽകിയ കേസിന്റെ വിചാരണക്കിടെ അവർ പറഞ്ഞത്. വിചാരണ തുടരുകയാണ്.


