- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യു കെ റെയിൽസ്റ്റാഫ് അവാർഡ് നേടി ബ്രിട്ടീഷ് ഇന്ത്യൻ വനിത. 2023-ലെ ന്യു കമർ വിഭാഗത്തിൽ മഹാരാഷ്ട്രക്കാരിക്ക് പുരസ്‌കാരം; ഇന്ത്യയുടെ യശ്ശസ്സുയർത്തി സ്മിതൽ ധാക്കെ എന്ന ഇന്ത്യൻ ഡാറ്റാ സയന്റിസ്റ്റ്

ലണ്ടൻ: അടുത്ത കാലത്തായി ലോകത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് ഇന്ത്യാക്കാർ നേട്ടം കൊയ്യുന്ന കഥകൾ ധാരാളമായി പുറത്തു വരുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയും, വിവിധ രാജ്യങ്ങളിലെ ഉന്നത അധികാര സ്ഥാനങ്ങളിലെത്തിയും, അതുപോലെ മികവാർന്ന പ്രകടനത്തിന് വിവിധ മേഖലകളിൽ നിന്നും ആദരവുകൾ വാങ്ങിക്കൂട്ടിയുമൊക്കെ അവർ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവാറുമുണ്ട്. ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സ്മിതൽ ധാക്കെ എന്ന വനിത ഡാറ്റാ സയന്റിസ്റ്റ്.
2013- ലെ യു കെ റെയിൽസ്റ്റാഫ് അവാർഡിൽ ന്യു കമർ ഓഫ് ദി ഇയർ ബഹുമാനം നേടിക്കൊണ്ടാണ് സ്മിതൽ ധാക്കെ ഇന്ത്യയുടെ യശസ്സുയർത്തിയിരിക്കുന്നത്. മൊബിലിറ്റി രംഗത്തെ ഭീമന്മാരായ ആൽസ്റ്റോമിലെ ആദ്യത്തെയും ഇപ്പോൾ ഉള്ള ഒരേയൊരു ഡാറ്റാ സയന്റിസ്റ്റുമാണ് സ്മിതൽ. മഹാരാഷ്ട്രയിലെ ജൽഗാവിൽ ജനിച്ച ഇവർ ഇംഗ്ലണ്ടിലെ വാറ്റ്ഫോർഡ് ഗ്രാമർ സ്‌കൂളിലും കിങ്സ് കോളേജ് ലണ്ടനിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
കിഴക്കൻ ഇംഗ്ലണ്ടിലെ ഹാറ്റ്ഫീൽഡിലുള്ള ആൽസ്റ്റോം ആസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയുമൊക്കെ കഠിനാദ്ധ്വാനമാണ് തനിക്കെന്നും പ്രചോദനമായിട്ടുള്ളത് എന്നു പറഞ്ഞ അവർ, എഞ്ചിനീയറിങ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ തന്റെ പ്രാവീണ്യം കൂടുതലായി ഉപയോഗിക്കുവാനും കൂടുതൽ പ്രാവീണ്യം നേടുവാനുമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്തും വളരെ വേഗം ഗ്രഹിക്കുവാൻ കഴിവുള്ള സ്ത്രീയാണ് സ്മിതൽ എന്നായിരുന്നു ആൽസ്റ്റോമിലെ ഡിസൈൻ ഗ്രൂപ്പ് മാനെജർ മിഫാശ് മിഫ്തയുടെ പ്രതികരണം.
ജോലിയിൽ തന്റെ പങ്കിനപ്പുറത്തുള്ള സങ്കീർണ്ണമായ പ്രശനങ്ങൾ ഏറ്റെടുക്കാത്ത അവർ ഉയർന്ന തലത്തിലുള്ള കൃത്യതയോടെയും സമർപ്പണ മനോഭാവത്തോടെയും തന്നിൽ അർപ്പിച്ച ജോലി കൃത്യ സമയത്തു തന്നെ ചെയ്തു തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രശ്ന പരിഹാര ശേഷിയും, വിമർശനാത്മക ചിന്തയും കമ്പനിക്ക് മുതൽ കൂട്ടാണെന്നും ഗ്രൂപ്പ് മാനേജർ പറയുന്നു. ഈ കഴിവുകൾ, നവാശയങ്ങളും സുസ്ഥിരതയും വളർച്ചക്ക് അത്യാവശ്യമായ റെയിൽവേ വ്യവസായ മേഖലയിലും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ് മാത്ത്സ് (സ്റ്റെം) മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതികൾക്ക് തീർച്ചയായും വലിയൊരു പ്രചോദനമാണ് സ്മിതലിന്റെ ഈ നേട്ടം. അവർ, സ്വയം സമയം കണ്ടെത്തി പല സ്‌കൂളുകളും സന്ദർശിച്ച് എഞ്ചിനീയറിങ് പോലുള്ള മേഖലകളിലേക്ക് വിദ്യാർത്ഥിനികളെ ആകർഷിക്കാൻ ശ്രമിക്കാറുണ്ടെന്നും മിഫ്ത പറഞ്ഞു.
റെയിൽ വ്യവസായ മേഖലയിൽ ജോലിചെയ്യുന്നവരിൽ അമൂല്യ സംഭാവനകൾ നൽകുന്നവർക്കായി 2007-ൽ ഏർപ്പെടുത്തിയതാണ് റെയിൽസ്റ്റാഫ് അവാർഡ്. ഡ്രൈവർമാർ, ക്ലീനർമാർ എന്നിവർ തുടങ്ങി എഞ്ചിനീയർമാർ മുതൽ സ്റ്റേഷൻ സ്റ്റാഫ് വരെയുള്ള എല്ലാ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അവർ യു കെ റെയിൽ മേഖലക്ക് നൽകുന്ന സംഭാവന അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം നൽകുന്നത്.


