- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൃത്യതയുടെയും കാൻസലേഷന്റെയും അടിസ്ഥാനത്തിൽ ഏറ്റവും മെച്ചപ്പെട്ടതും മോശവുമായ എയർലൈൻസുകളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ കൺസ്യുമർ ഗ്രൂപ്പ് വിച്ച്; അബുദാബിയുടെ എത്തിഹാദ് എയർലൈൻസ് ഏറ്റവും മെച്ചപ്പെട്ടതെങ്കിൽ ബ്രിട്ടീഷ് എയർവെയ്സിന്റെ യൂറോ ഫ്ളയർ ഏറ്റവും പുറകിൽ

ലണ്ടൻ: സർവ്വീസുകൾ വൈകിപ്പിച്ചും റദ്ദാക്കിയുമൊക്കെ ക്രിസ്ത്മസ് കാല യാത്രകൾ അവതാളത്തിലാക്കാൻ സാധ്യതയുള്ള വിമാനക്കമ്പനികളുടെ പേരുവിവരങ്ങൾ പുറത്ത്. ഉപഭോക്തൃ താത്പര്യത്തിനായി ന്നിലകൊള്ളുന്ന വിച്ച് പുറത്തു വിട്ട ലിസ്റ്റിൽ പറയുന്നത് ബ്രിട്ടീഷ് എയർവേയ്സ് യാത്രക്കാർക്ക് ഏറെ സന്തോഷിക്കാൻ വകയില്ല എന്നാണ്. 35 ഓളം പ്രമുഖ വിമാന കമ്പനികളുടെ കൃത്യത, റദ്ദാക്കിയതിന്റെ വിശദാംശങ്ങൾ എന്നിവ വിശദമായി വിശകലനം ചെയ്താണ് വിച്ച് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
15 മിനിറ്റിലധികം വൈകിയ സർവീസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ റാങ്കിങ്. രണ്ടാമത്തെ റാങ്കിങ്ോ, നൽകിയിരിക്കുന്നത് യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂർ താഴെ സമയമുള്ളപ്പോൾ റദ്ദ് ചെയ്ത സർവീസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും. സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽ നിന്നുള്ള കഴിഞ്ഞ 12 വർഷത്തെ കണക്കുകളാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം അവസാന നിമിഷ റദ്ദാക്കലിന്റെ കാര്യത്തിൽ ഏറ്റവും മോശപ്പെട്ട വിമാനക്കമ്പനി ബ്രിട്ടീഷ് എയർവെയ്സ് ആണ്. മൊത്തം സർവീസുകളിൽ 3.3 ശതമാനമാണ് യാത്രയാരംഭിക്കാൻ 24 മണിക്കൂറിൽ താഴെ മാത്രം സമയമുള്ളപ്പോൾ റദ്ദാക്കിയത്. അതുപോലെ സർവീസുകൾ കൃത്യ സമയം പാലിക്കുന്ന കാര്യത്തിൽ, ലിസ്റ്റിന്റെ ഏറ്റവും അവസാന സ്ഥാനമാണ് ബ്രിട്ടീഷ് എയർവെയ്സിന്റെ സഹോദര സ്ഥാപനമായ ബി എ യൂറോഫ്ളയർക്ക് ലഭിച്ചിരിക്കുന്നത്.
ഈ ലിസ്റ്റിൽ ഏറ്റവും മുൻപിൽ എത്തിയിരിക്കുന്ന എത്തിഹാദ് ആണ്. കൃത്യതയുടെ കാര്യത്തിൽ ഉയർന്ന സ്ഥാനത്തെത്തിയ എത്തിഹാദിൽ അവസാന നിമിഷ റദ്ദാക്കലുകളുടെ എണ്ണം പൂജ്യമാണ്. കൃത്യതയുടെ കാര്യത്തിൽ 85 ശതമാനം മാർക്കോട് എത്തിഹാദ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 85 ശതമാനം മാർക്കോടെ ഐബിരിയയും ആ സ്ഥാനം പങ്കിട്ടു. 80 ശതമാനം പോയിന്റ് നേടിയ ഫിൻ എയർ, 79 ശതമാനം നേടിയ കെ എൽ എം, 78 ശതമാനം നേടിയ ഏജിയൻ എയർലൈൻസ്, 77 ശതമാനം നേടിയ ബി എ സിറ്റിഫ്ളയർ എന്നിവയാണ് യഥാക്രമം രണ്ടു മുതൽ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.
ഈ വിഭാഗത്തിൽ വെറും 41 ശതമാനം മാർക്കോടെ ബി എ യൂറോ ഫ്ളയർ ഏറ്റവും അവസാന സ്ഥാനത്ത് ഇടംപിടിച്ചപ്പോൾ, ക്വണ്ടാസ്, റ്റുയി, എയർ മാൾട്ട എന്നിവ യൂറോ ഫ്ളയറിന് മുകളിലായി ഇടംപിടിച്ചു. പ്രധാന ബഡ്ജറ്റ് എയർലൈനുകളിൽ കൃത്യതയുടെ കാര്യത്തിൽ റൈൻഎയറും ഈസിജെറ്റും തമ്മിൽ കടുത്ത മത്സരത്തിലാണ്. നേരിയ മുൻതൂക്കം ഇക്കാര്യത്തിൽ റെയ്ൻഎയർ തന്നെയാണ് 62 ശതമാനം മാർക്കോടെ റെയ്ൻഎയർ 17-ാം സ്ഥാനത്ത് എത്തിയപ്പോൾ 60 പോയിന്റ് നേടി ഈസി ജെറ്റ് 19-ാം സ്ഥാനത്തുണ്ട്.
യാത്ര തുടങ്ങുന്നതിന് 24 മണിക്കൂറിൽ കുറവ് സമയമുള്ളപ്പോൾ റദ്ദാക്കിയ സർവീസുകളുടെ എണ്ണത്തിൽ എത്തിഹാദ്, സിംഗപ്പോർ എയർലൈൻസ്, എന്നിവ പൂജ്യം എണ്ണത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, 0.1 ശതമാനം നേടി എമിരേറ്റ്സ് രണ്ടാം സ്ഥാനത്തും, 0.2 ശതമാനം നേടി ഏജിയൻ എയർലൈൻസും ബി എ യൂറോഫ്ളയറും മൂന്നാം സ്ഥാനം പങ്കുവച്ചു. ഇതിൽ ലോഗനെയർ ആണ് ഏറ്റവും മോശം പ്രകടനം കാഴ്‌ച്ച വച്ചിരിക്കുന്നത്. ബി എ സിറ്റിഫ്ളയറും, ബ്രിട്ടീഷ് എയർവെയ്സും അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കുന്ന കാര്യത്തിൽ ബഡ്ജറ്റ് എയർലൈനുകളായ റെയ്ൻഎയറിനെയും ഈസിജെറ്റിനേയും താരതമ്യം ചെയ്താൽ റെയ്ൻഎയർ തന്നെയാണ് മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ച വച്ചിരിക്കുന്നത്. 0.8 ശതമാനം വിമാനങ്ങൾ മാത്രമാണ് റെയ്ൻഎയർ കഴിഞ്ഞ 12 മാസക്കാലത്തിനിടയിൽ അവസാന നിമിഷം റദ്ദാക്കിയതെങ്കിൽ ഈസിജെറ്റ് ഏകദേശം 2 ശതമാനം സർവ്വീസുകൾ ഇപ്രകാരം റദ്ദാക്കിയിട്ടുണ്ട്.


