- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്‌കോട്ട്ലാൻഡിലെ 63,000 ഏക്കർ വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിൽ 11 മുറികളുള്ള പുതിയ മാൻഷൻ കൂടി പണിയാനുള്ള പ്ലാനിങ് പെർമിഷൻ തേടി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്; പുതിയ വീട് 2021-ൽ 24 കോടി രൂപ ചെലവാക്കി പണിത 17 കിടപ്പുമുറികളുള്ള വില്ലയ്ക്ക് പുറമെ

ശതകോടീശ്വരനായ ദുബായ് ഭരണാധികാരി, സ്‌കോട്ട്ലാൻഡിലെ തന്റെ എസ്റ്റേറ്റിൽ പുതിയൊരു സൗധം കൂടി നിർമ്മിക്കാൻ പ്ലാനിങ് അനുമതി തേടിയിരിക്കുന്നു. വെസ്റ്റർ റോസിൽ 63,000 ഏക്കറിലായി പരന്നു കിടക്കുന്ന എസ്റ്റേറ്റിനകത്ത് 11 കിടപ്പുമുറികളുള്ള ഒരു സൗധം നിർമ്മിക്കാനാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അനുമതി തേടിയിരിക്കുന്നത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുമായി അടുത്ത സൗഹാർദ്ദം പുലർത്തിയിരുന്ന വ്യക്തികൂടിയാണ് ഷെയ്ഖ്.
ലൊക്ക് ഡിയുച്ചിന്റെ വടക്കൻ തീരത്ത് പരന്നു കിടക്കുന്ന ഈ എസ്റ്റേറ്റിൽ ഇപ്പോൾ തന്നെ ഹെലിപാഡുകൾ, രണ്ട് വലിയ വീടുകൾ, 16 കിടക്കകൾ ഉൾക്കൊള്ളുന്ന ഹണ്ടിങ് ലോഡ്ജ്, നീന്തൽക്കുളം, ജിം എന്നിവയുണ്ട്. പുതിയ നിർമ്മിതിക്കൊപ്പം, നിലവിലുള്ള രണ്ട് വീടുകളിൽ ഒന്ന് വിപുലീകരിക്കുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്. നിലവിൽ 17 കിടപ്പുമുറികളാണ് ഇതിലുള്ളത്.
പുതിയ സൗധം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചാൽ, നിലവിലെ 17 കിടക്കകൾ ഉള്ള ഹണ്ടിങ് ലോഡ്ജിന് സമീപമായിരിക്കും നിർമ്മിക്കുക. ഹൈലാൻഡ് കൗൺസിലിലെ രേഖകൾ പ്രകാരം 2021 ൽ ആയിരുന്നു ഈ ലോഡ്ജിന്റെ പണി കഴിഞ്ഞത്. മൊത്തം 24 ലക്ഷ്യം പൗണ്ടായിരുന്നു ഇതിനായി ചെലവഴിച്ചത്. ഇൻവെറിനേറ്റ് എസ്റ്റേറ്റിന്റെ ഉടമസ്ഥർ, തൊട്ടടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളും അടങ്ങുന്ന വലിയ സംഘമായിട്ടാണ് യാത്ര ചെയ്യാറുള്ളത് എന്നും താമസ സൗകര്യം കുറവായതിനാൽ ഇൻവെറിറ്റ് എസ്റ്റേറ്റിലേക്കുള്ള യാത്ര പരിമിതപ്പെടുത്തിയിരിക്കുകയാണെന്നുംഅനുമതിക്കായി നൽകിയ അപേക്ഷക്കൊപ്പമുള്ള വിവരണത്തിൽ പറയുന്നു.
ഉടമസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും താമസത്തിനായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതെന്നും അതിൽ പറയുന്നുണ്ട്. അതുവഴി അവർക്ക് കൂടെ കൂടെ ഇൻവെറിറ്റ് എസ്റ്റേറ്റിൽ എത്താൻ കഴിയുമെന്നും അതിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തേയുള്ള എസ്റ്റേറ്റ് വിപുലീകരണ പദ്ധതികൾ തന്നെ തദ്ദേശവാസികൾ എതിർത്തവയായിരുന്നു. അതിൽ ഒരു നിർമ്മിതിക്കെതിരെ 30 ഓളം തദ്ദേശവാസികളായിരുന്നു പരാതിപ്പെട്ടത്. ആ നിർമ്മിതി, തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കേവലം 20 മീറ്റർ മാത്രം മാറിയുള്ളതായിരുന്നു എന്നതാണ് പരാതിക്ക് കാരണമായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഹൈലാൻഡ് കൗൺസിൽ ഈ നിർമ്മിതിക്കുള്ള അപേക്ഷ നിരസിച്ചെങ്കിലും അപ്പീലിൽ സ്‌കോട്ടിഷ് സർക്കാർ അനുമതി നൽകുകയായിരുന്നു. പ്രാദേശികമായി നിർമ്മിക്കുന്ന ചെലവ് കുറഞ്ഞ വീടുകളുടെ നിർമ്മാണത്തിനായി ഷെയ്ഖിന്റെകമ്പനി 30,000 പൗണ്ട് നൽകണം എന്ന വ്യവസ്ഥയിലായിരുന്നു സ്‌കോട്ടിഷ് സർക്കാർ അനുമതി നൽകിയത്.
എന്നാൽ, ഷെയ്ഖിന്റെ ഭാര്യമാരിലൊരാൾ ഒരു ഡിസൈനർ ഹാൻഡ്ബാഗ് വാങ്ങാൻ ചെലവാക്കുന്ന പണം മാത്രമാണത് എന്നാണ് തദ്ദേശവാസികൾ പറയുന്നത്.


