- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മനുഷ്യന്റെ തൊലി ഉപയോഗിച്ച് 2000 വർഷം മുൻപ് നിർമ്മിച്ച തുകൽ ഉത്പന്നങ്ങൾ യുക്രെയിനിൽ കണ്ടെടുത്ത് പുരാവസ്തു ഗവേഷകർ; നോർമാഡിക് പടയാളികൾ ശത്രുക്കളുടെ വലതു കൈയിലെ തൊലിയുപയോഗിച്ച് നിർമ്മിച്ചതെന്ന പുരാതന ഗ്രീക്ക് വാദത്തിന് അടിവരയിടുന്ന കണ്ടുപിടുത്തം

വർത്തമാനകാല ലോകത്തിൻ' പരിചയമില്ലാത്ത പലതും പുരാണങ്ങളിലും മറ്റു പരാമർശിക്കുന്നതിനെ പരിഹസിക്കുന്നത് ഒരു പുരോഗമനപരമായ സമീപനമായി കണക്കാക്കപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇനിയെങ്കിലും അത്തരം പ്രവൃത്തികൾക്ക് തുനിയുന്നതിന് മുൻപ് ഒന്നാലോചിക്കണം എന്ന് അടിവരയിട്ടു പറയുന്ന ഒരു കണ്ടുപിടുത്തമാണ് ഇപ്പോൾ യുക്രെയിനിൽ പുരാവസ്തു ഗവേഷകർ നടത്തിയിരിക്കുന്നത്.
പ്രധാനമായും ഇറാൻ കേന്ദ്രീകരിച്ചുണ്ടായിരുന്ന നാടോടി ഗോത്രവർഗ്ഗങ്ങളിൽ പെട്ട, സിധിയൻ പോരാളികളെ കുറിച്ച് ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കുന്നുണ്ട്. അതീവ ക്രൂരരായ പോരാളികളായാണ് അവരെ പരിഗണിക്കുന്നത്. യുദ്ധത്തിൽ വധിക്കപ്പെടുന്ന ശത്രുക്കളുടെ വലതു കൈ വെട്ടിയെടുത്ത് അതിലെ ചർമ്മം ഉരിഞ്ഞെടുത്ത്, ഉണക്കി അവർ തുകൽ സഞ്ചികളും മറ്റും ഉണ്ടാക്കാറുണ്ടായിരുന്നു എന്നാണ് ഗ്രീക്ക് പുരാണത്തിൽ പറയുന്നത്.
ഇതിനെ ശരിവയ്ക്കും വിധമാണ് ഇപ്പോൾ മനുഷ്യ ചർമ്മം കൊണ്ടു നിർമ്മിച്ച ചില തുകൽ ഉദ്പന്നങ്ങൾ യുക്രെയിനിൽ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 2000 വർഷത്തോളം ഇവയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഡെന്മാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകർ നടത്തിയ ഈ കണ്ടുപിടുത്തം അടിവരയിട്ട് പറയുന്നത്, പ്രാചീന എഴുത്തുകൾ വെറും ഐതിഹ്യങ്ങൾ മാത്രമല്ല എന്നാണ്. മനുഷ്യ ചർമ്മവും മൃഗ ചർമ്മവും ഇടകലർത്തി ഉപയോഗിച്ച ഒരു സഞ്ചിപോലുള്ള ഒന്നാണ് കണ്ട്ഗ്ഗെത്തിയിരിക്കുന്നത്.
തെക്കൻ യുക്രെയിനിലെ 14 വ്യത്യസ്ത സിധിയൻ സൈറ്റുകളിൽ പര്യവേഷണം നടത്തിയ സംഘം 18 ഓളം ശവസ്മാരകങ്ങൾ കണ്ടെത്തി. 45 ഓളം തുകൽ സാമ്പിളുകളായിരുന്നു ഈ മേഖലയിൽ നിന്നും കണ്ടെടുക്കാനായത്. കണ്ടെത്തിയ മൃഗ തുകലുകളിൽ ഭൂരിഭാഗവും ആട്, ചെമ്മരിയാട് വിഭാഗത്തിൽ പെടുന്ന മൃഗങ്ങളുടേതായിരുന്നു. മാംസഭുക്കുകളായ മൃഗങ്ങളുടെ തോലുകളും അപൂർവ്വമായെങ്കിലും കണ്ടെത്തിയിട്ടുണ്ട്. പുലി, സിംഹം, കഴുതപ്പുലി, കീരി, ചെന്നായ്, നീർനായ തുടങ്ങിയ മൃഗങ്ങളുടേതായിരിക്കും ഇവ എന്നാണ് ഗവേഷകർ കരുതുന്നത്.
ഇതിൽ രണ്ടു സാമ്പിളുകളാണ് മനുഷ്യ ചർമ്മം ആണെന്ന് കണ്ടെത്തിയത്. ബി സി 430-ൽ ഗ്രീക്ക് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് സിധിയൻ പോരാളികളെ കുറിച്ച് എഴുതിയത് ശരി വയ്ക്കും വിധത്തിലുള്ളതാണ് ഈ കണ്ടുപിടുത്തം. അതിൽ ഒരു മനുഷ്യ ചർമ്മ സാമ്പിൾ ആട്, കുതിര, പശു എന്നിവയുടെ ചർമ്മങ്ങളുമായി ചേർത്ത് ഒരു ആവനാഴി (അസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഉറ) ഉണ്ടാക്കുവാനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഹെറോഡോട്ടസിന്റെ ഗ്രന്ഥത്തിൽ സിധിയൻസിനെ വർണ്ണിച്ചിരിക്കുന്നത് അതി ക്രൂരരായ പോരാളികൾ ആയാണ്. മനുഷ്യന്റെ വലതുകൈയിൽ ചർമ്മം ഉരിഞ്ഞെടുക്കുന്നതിനു പുറമെ, ശത്രുക്കളുടെ രക്തം കുടിക്കുക, ശത്രുവിന്റെ തലയോട്ടികൾ യുദ്ധത്തിലെ വീരേതിഹാസ സ്മരണകളായി സൂക്ഷിക്കുക തുടങ്ങിയവയൊക്കെ അവരുടെ പതിവായിരുന്നു എന്ന് ആ ഗ്രന്ഥത്തിൽ പറയുന്നു. ''താൻ ആദ്യമായി കീഴടക്കിയ ശത്രുവിന്റെ രക്തം ഒരു സിധിയൻ പാനം ചെയ്യണം. അവന്റെ തലയോട്ടി തന്റെ സമ്മാനമായി രാജാവിന് സമർപ്പിക്കണം'' എന്നാണ് ആ ഗ്രന്ഥത്തിൽ പറയുന്നത്.
പല സിധിയൻസും കൊല്ലപ്പെട്ട ശത്രുക്കളുടെ തലയോട്ടികൾ ഒന്നിച്ച് തുന്നി ച്ചേർത്ത് വസ്ത്രങ്ങളായി ധരിക്കാറുമുണ്ടായിരുന്നത്രെ. ചിലർ ശത്രുക്കളുടെ വലതു കൈയിലെ ചർമ്മം മാത്രമല്ല, കൈകളിലെ നഖങ്ങൾ പറിച്ചെടുത്ത് ആഭരണങ്ങൾ ഉണ്ടാക്കി അണിയുകയും ചെയ്യുമായിരുന്നു. ഈ ഗ്രീക്ക് ഗ്രന്ഥത്തിന്റെ വിശ്വാസ്യതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടുത്തമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ബി സി 9-ാം നൂറ്റാണ്ട് മുതൽ എ ഡി 4-ാം നൂറ്റാണ്ട് വരെ യൂറേഷ്യൻ പുൽമേടുകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ഈ നാടോടി ഗോത്രക്കാർ. ശസ്ത്ര വിദ്യയിൽ അഗ്രഗണ്യരായിരുന്ന ഇവരുടെ പ്രധാന ആയുധം അമ്പും വില്ലുമായിരുന്നു.


