- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രജൗറി-പൂഞ്ച് മേഖലയിൽ ഭീകരാക്രമണമുണ്ടാകുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ; സർജിക്കൽ സ്ട്രൈക്കിന്റെ പേടി പാക്കിസ്ഥാനെ വിട്ടകന്നുവോ? ഭീകരാക്രമണ ഉത്തരവാദിത്തം ലഷ്കറിന്റെ ഉപവിഭാഗം ഏറ്റെടുത്തതും പാക് ഇടപെടലിന് തെളിവ്; പൂഞ്ചിൽ വീരമൃത്യു വരിച്ചത് അഞ്ചു പേർ; തിരിച്ചടിക്കാൻ ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചതോടെ തിരിച്ചടിക്ക് ഒരുക്കം ശക്തമാക്കി സൈനിക നേതൃത്വം. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കർ ഇ തയ്ബയുടെ ഉപവിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഇതോടെ പാക്കിസ്ഥാനിൽ നിന്നാണ് ആക്രമണത്തെ നിയന്ത്രിക്കുന്നതെന്നും വ്യക്തമായി.
സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരർ വെടിയുതിർത്തത്. രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ രണ്ടു വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് ദേരാ കി ഗലി പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. കാശ്മീരിൽ നുഴഞ്ഞു കയറ്റം സജീവമാണ്.
ഗൗരവത്തോടെയാണ് ഇന്ത്യൻ സൈനിക നേതൃത്വം ഇതിനെ കാണുന്നത്. സർജിക്കൽ സ്ട്രൈക്കുകൾക്ക് ശേഷം ഇന്ത്യൻ അതിർത്തിയിലേക്ക് പാക് നുഴഞ്ഞു കയറ്റം കുറവായിരുന്നു. എന്നാൽ വീണ്ടും കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ മുതലെടുത്ത് നുഴഞ്ഞു കയറ്റം ഉണ്ടെന്നാണ് സൂചന. കാശ്മീരിലെ വിനോദ സഞ്ചാരികളുടെ ഒഴുക്കും മറ്റും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ തീവ്രവാദികൾ ഇടപെടുന്നത്. സുരക്ഷിത ഇടമാക്കി കാശ്മീരിനെ മാറ്റാനുള്ള നീക്കങ്ങൾക്ക് വലിയ തിരിച്ചടിയുമാണ് ഇത്.
ഒരുമാസത്തിനിടെ രണ്ടാംതവണയാണ് രജൗറി-പൂഞ്ച് മേഖലയിൽ സൈനികർക്കുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. നവംബറിലുണ്ടായ ആക്രമണത്തിൽ രണ്ട് ക്യാപ്റ്റന്മാരടക്കം അഞ്ചുസൈനികർ വീരമൃത്യു വരിച്ചിരുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലായി രജൗറിയിലുണ്ടായ രണ്ട് ഭീകരാക്രമണത്തിൽ മേജറും ക്യാപ്റ്റനുമടക്കം 10 സൈനികരാണ് വീരമൃത്യുവരിച്ചത്. മേഖലയിൽ ഈ വർഷമിതുവരെ ആറ് ഭീകരാക്രമണങ്ങളിലായി 19 സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്. 2023 ജനുവരി ഒന്നിന് അപ്പർ ഡംഗ്രി ഗ്രാമത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു.
2021 ഒക്ടോബറിൽ രണ്ട് ഭീകരാക്രമണങ്ങളിലായി രണ്ട് ജെ.സി.ഒ.മാരടക്കം ഒൻപതുപേരാണ് വീരമൃതുവരിച്ചത്. ജൂലായ് ഒൻപതിനുണ്ടായ ഭീകരാക്രമണത്തിൽ മലയാളിയടക്കം രണ്ടുജവാന്മാരും വീരമൃത്യുവരിച്ചിരുന്നു. പ്രദേശത്ത് രണ്ടുവർഷത്തിനിടെ 35-ലധികം സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്.


