കോട്ടയം: ഈരാറ്റുപേട്ടയിൽ തീവ്രവാദികൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മുസ്ലീലീഗ് പ്രാദേശിക നേതൃത്വം രംഗത്ത്. ഇതുസംബന്ധിച്ച് പ്രാദേശിക നേതാവ് നടത്തിയ വാർത്താ സമ്മേളന വീഡിയോ വൈറലാകുകയാണ്. പിസി ജോർജിനെ അനുകൂലിക്കുന്നവരാണ് വീഡിയോ ചർച്ചയാക്കുന്നത്. ഈരാറ്റുപേട്ട മുൻ നഗരസഭാ ചെയർമാനാണ് ആരോപണം ഉയർത്തുന്നത്. മുസ്ലിം ലീഗിലെ ഭാരവാഹിത്വവും ഈ നേതാവിനുണ്ട്. തനിക്ക് നേരിട്ട അക്രമണ അനുഭവം ഉയർത്തിയാണ് ലീഗ് നേടാവ് ഇക്കാര്യം പറയുന്നത്.

ഈരാറ്റുപേട്ട നഗസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ് ഡി പി ഐ അംഗം ക്വട്ടേഷൻ ക്രമിനലെന്ന് ലീഗ് പറയുന്നു. ലീഗ് ജില്ല ഭാരവാഹിയും മുൻ നഗരസഭാ ചെയർമാനുമായ വി എം സിറാജിന്റേതാണ് ആരോപണം. കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എസ് ഡി പി ഐ അംഗത്തിനെതിരെയാണ് ലീഗ് പ്രാദേശിക നേതൃത്വം രംഗത്ത് വന്നത്. ഈ വീഡിയോയാണ് വൈറലാക്കുന്നത്.

സാധാരണക്കാരന് എന്തു സുരക്ഷിതത്വം ആണുള്ളത്. എസ് ഡി പി ഐ തീവ്രവാദ സംഘടനയെന്ന് പറയുമ്പോൾ ചൊറിച്ചലാണ്. എസ് ഡി പി ഐ പോലുള്ള സംഘടന ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങൾക്കുണ്ടാക്കുന്ന അപമാനം. എല്ലാ പേരുദോഷത്തിനും ഉത്തരവാദി ഇവരാണ്. പ്രകോപനപരമായ മുദ്രാവാക്യം. നിരോധിച്ച പോപ്പുലർ ഫ്രണ്ട് എന്ന സംഘടന എസ് ഡി പി ഐയിലൂടെയാണ് പ്രവർത്തിക്കുന്നത്. ക്വട്ടേഷൻ സംഘത്തെ പോലെ അവർ പ്രവർത്തിക്കുന്നു. രാത്രിയിൽ ഓടിയെത്തി എന്റെ മുട്ടുകാല് തല്ലിയൊടിക്കുന്നു. ഈ കേസിൽ എല്ലാവരും എസ് ഡി പി ഐക്കാർ. ജയിച്ച കൗൺസിലർ അബ്ദുൽ ലത്തീഫ് അടക്കമുള്ള പ്രതികളാണ്. ഇവർ കാട്ടുന്നത് തീവ്രവാദമാണെന്നാണ് മുസ്ലിം ലീഗ് നേതാവിന്റെ ആരോപണം.

പൂഞ്ഞാർ ആശാൻ പി സി ജോർജ് എന്ന ഫെയ്‌സ് ബുക്ക് പേജാണ് ഈ വീഡിയോ വൈറലാക്കുന്നത്. എസ് ഡി പി ഐയുമായി ബന്ധപ്പെട്ടൊരു കുറിപ്പും ഈ പേജിൽ പങ്കുവയ്ക്കുന്നുണ്ട്.

ഈരാറ്റുപേട്ടയിൽ തീവ്രവാദികൾ ഉണ്ടെന്ന്
തുറന്ന് സമ്മതിച്ച് മുസ്ലീലീഗ് പ്രാദേശിക നേതൃത്വം.
പ്രിയ സഹോദരാ കൃത്യം നാല് വർഷം മുൻപ് പി.സി. ജോർജ് പറഞ്ഞതും ഇതു തന്നെ അല്ലെ...
ഈരാറ്റുപേട്ടക്കാർ എല്ലാരും തീവ്രവാദികൾ ആണെന്ന് പി.സി. ജോർജ് പറഞ്ഞോ ? ഇല്ലല്ലോ!
ഈരാറ്റുപേട്ടയിൽ തീവ്രവാദികൾ ഉണ്ടെന്നും, ഒരു വിഭാഗം ഈ തീവ്രവാദികളെ പിന്തുണക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. അന്ന് പി.സി. ജോർജിനെതിരെ ഇടത് വലത് മുന്നണി മറന്ന് കൈ കോർത്തവരാണ് നിങ്ങൾ.
ഇന്നീ തിരിച്ചറിവുണ്ടാകാൻ സ്വന്തം വീട്ട് മുറ്റത്ത് വന്ന് അവർ കൊലവിളി നടത്തേണ്ടി വന്നു എന്ന് മാത്രം. ഇതിവിടെയും തീരുമെന്ന് നിങ്ങൾ കരുതേണ്ട. ഈരാറ്റുപ്പെട്ടയുടെ മണ്ണിൽ ആഴത്തിലവർ വേരൂന്നി കഴിഞ്ഞു. ഇന്ന് വീട്ടുമുറ്റത്തെത്തിയവർ നാളെ അകത്തളങ്ങളിൽ ഉണ്ടാകും.
കുറച്ച് അവലും.. കുറച്ച് മലരും... കുറച്ച് കുന്തിരിക്കവും....