- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാശത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ അദ്ധ്യാത്മ ഗുരു; 2024 ലെ പ്രകൃതി ദുരന്തം പ്രവചിച്ചിരിക്കുന്നു; സൈബർ ആക്രമങ്ങളെക്കുറിച്ചും ശക്തമാകുന്ന ചൈന - റഷ്യ ബന്ധത്തെക്കുറിച്ചും പ്രവചനത്തിൽ; സൗത്താംപ്ടണിലെ 69 കാരൻ ബ്രെക്സിറ്റും, എലിസബത്ത് രാജ്ഞിയുടെ മരണവും ട്രംപിന്റെ വിജയവും പ്രവചിച്ചയാൾ
ലണ്ടൻ: സൗത്താംപ്ടണിലെ ക്രെയ്ഗ് ഹാമിൽടൻ പാർക്കർ അറിയപ്പെടുന്നത് നാശത്തിന്റെ പ്രവാചകൻ എന്നാണ്. മനോവിഭ്രാന്തിയുള്ള വ്യക്തിയെന്ന് ചിലരൊക്കെ സംശയിക്കുന്ന ഇയാൾ അവകാശപ്പെടുന്നത് തനിക്ക് ഭാവിയെ കുറിച്ച് പൂർണ്ണമായ അറിവുണ്ടെന്നും അദ്ധ്യാത്മിക മാധ്യമങ്ങളിലൂടെ താൻ അത് കണ്ടെത്തിയെന്നുമാണ്. പാർക്കർ ഇപ്പോൾ 2024 ലേക്കുള്ള തന്റെ പ്രവചനങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.
നേരത്തെ, 69 കാരനായ പാർക്കർ തന്റെ പ്ത്നി ജെയ്നിനൊപ്പം കോവിഡ്, ബ്രെക്സിറ്റ്, ഡൊണാൾഡ് ട്രംപിന്റെ വിജയം, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവ കൃത്യമായി പ്രവചിച്ചിട്ടുണ്ട് എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ അടുത്ത 12 മാസക്കാലത്തിനുള്ളിൽ സംഭവിക്കാൻ ഇടയുള്ള ഒരുകൂട്ടം കാര്യങ്ങളാണ് ഇയാൾ പ്രവചിച്ചിരിക്കുന്നത്.ചൈന- റഷ്യ ബന്ധം ശക്തിപ്പെടും ആഗോള തലത്തിലുള്ള സൈബർ ആക്രമണങ്ങൾ എന്നീ പ്രവചനങ്ങൾ ഉൾപ്പെടുന്ന, രണ്ട് മണിക്കൂർ നീളുന്ന യൂട്യുബ് വീഡിയോയിൽ ലണ്ടനെ മഹാ പ്രളയം വിഴുങ്ങുമെന്നും പറയുന്നു.
യൂറോപ്പിലും ശക്തമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകും, മറ്റൊരു മഹാമാരി ആസ്ട്രേലിയയിൽ നിന്നും ആരംഭിക്കും എന്നുള്ള പ്രവചനങ്ങളും ഇതിലുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ മരണവും ഇയാൾ പ്രവചിക്കുന്നു. 2024 ലെ പ്രവചനങ്ങൾ ആണ് ഇതെന്നും ഒരുപക്ഷെ 2026 വരെ ഇതിൽ ചിലത് നീണ്ടേക്കാമെന്നും വീഡിയോ ആരംഭിക്കുന്നതിന് മുൻപായി അയാൾ പറയുന്നു. 2026 ന് ശേഷം ലോകത്ത് പോസിറ്റീവ് ആയി പലതും സംഭവിക്കുമെന്ന് പറയുന്ന ഇയാൾ അതുവരെയുള്ള യാത്ര ദുർഘടം പിടിച്ചതാണെന്നും പറഞ്ഞുവയ്ക്കുന്നു.
നാശങ്ങളും ദുരന്തങ്ങളും മാത്രമല്ല ക്രെയ്ഗ് പ്രവചിക്കുന്നത്, ആത്മീയത വളരുമെന്നും കാൻസറിന് പ്രതിവിധി കണ്ടുപിടിക്കുമെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ, അതെല്ലാം നിർമ്മിതി ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുമായി ബന്ധപ്പെട്ടായിരിക്കും. 2024-ൽ തന്നെ ഒരു സുപ്രധാന കണ്ടുപിടുത്തം നടക്കുമെന്നും ഇയാൾ പറയുന്നുണ്ട്. ആരോഗ്യരംഗത്ത് വളരെയേറെ വളർച്ചയുണ്ടാകും. അൽഷമേഴ്സ് രോഗത്തിനുൾപ്പടെ പലതിനും പ്രതിവിധി കണ്ടെത്തും.
റഷ്യയും ചൈനയുമായി സഖ്യമുണ്ടാകുമെന്ന് താൻ 2015-ൽ പ്രവചിച്ചതാണെന്നും അത് സംഭവിക്കാൻ ഇപ്പോൾ സമയമായിരിക്കുന്നു എന്നും അയാൾ തുടർന്നു. വരും വർഷങ്ങളിൽ റഷ്യൻ സമ്പദ്ഘടന തകരുമെന്നും ചൈനയുമായി ആയുധവ്യാപാരം ആരംഭിക്കുമെന്നും ക്രെയ്ഗ് പ്രവചിക്കുന്നു. വ്ളാഡിമിർ പുടിന് ഇനി അധിക കാലം ബാക്കിയില്ലെന്നും ഇയാൾ പറയുന്നുണ്ട്. പുടിന്റെ മരണത്തോടെ യുക്രെയിൻ യുദ്ധവും മരണമടയുമെന്നും സമാധാന കരാർ നിലവിൽ വരുമെന്നും ഇയാൾ പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത സൈബർ ആക്രമണങ്ങൾ നടക്കുമെന്ന് ഇയാൾ പറയുന്നു. 2024- ൽ ഒരു വലിയ സ്പൈവെയർ പുറത്തിറക്കും. അതുപോലെ ബാങ്കിങ് സംവിധാനത്തെ തകർക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകും. അമേരിക്കയിലും ഇറ്റലിയിലും 2024-ൽ ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചിക്കുന്ന ഇയാൾ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.
അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ, മെക്സിക്കോ സിറ്റി വരെ ഭൂകമ്പംഉണ്ടാകും. എന്നാൽ അത് സർവ്വനാശകാരിയായ ഒന്നായിരിക്കില്ല എന്നും ക്രെയ്ഗ് പറയുന്നു.ലണ്ടനും യൂറോപ്പും മഹാപ്രളയങ്ങളെ അഭിമുഖീകരിക്കും. ജർമ്മനിയെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക. ആസ്ട്രേലിയയിൽ ഒരു സുനാമിക്കും സാധ്യതയുണ്ട് എന്ന് അയാൾ പറയുന്നു. ആസ്ട്രേലിയയിലാണ് വരുംകാലങ്ങളിൽ ഏറെ ദുരിതങ്ങൾ ഉണ്ടാവുക.
കാട്ടുതീ, വെള്ളപ്പൊക്കം ഗ്രെയ്റ്റ് ബാറിയർ രീഫിൽ സ്ഫോടനം, പുതിയ മഹാമാരി എന്നിവയൊക്കെ ആസ്ട്രേലിയയെ വരും കാലങ്ങളിൽ ഗ്രസിക്കും. 2024- ൽആയിരിക്കില്ല, എന്നാൽ സമീപ ഭാവിയിൽ തന്നെ ആസ്ട്രേലിയയിൽ നിന്നും ഒരു മഹാമാരി പൊട്ടിപ്പുറപ്പെടും. എന്നാൽ, അത് കോവിഡിനോളം ഭീകരമായിരിക്കില്ല എന്നും അയാൾ പറയുന്നു.
ബ്രിട്ടീഷ് രാഷ്ട്രീയത്തെ കുറിച്ചും ക്രെയ്ഗ് പ്രവചിക്കുന്നുണ്ട്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി തന്നെ വിജയിക്കുമെന്നാണ് ഇയാൾ പറയുന്നത്. ലേബറിന് അനുകൂലമായി ഒരു തരംഗം ഉണ്ടെങ്കിലും കിയർ സ്റ്റാർമറിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് അയാൾ ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷെ ലേബർ അധികാരത്തിൽ കയറിയാൽ തന്നെ കിയർ സ്റ്റാർമർ അധികനാൾ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം പുറത്താക്കപ്പെടുമെന്നും ക്രെയ്ഗ് പറയുന്നു. ചില പുതിയ നേതാക്കൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ എത്തുമെന്നുംക്രെയ്ഗ് പറയുന്നു.