- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോക രാജ്യങ്ങളിൽ കൊക്കെയ്ൻ ഉപഭോഗത്തിൽ ബ്രിട്ടൻ രണ്ടാമത്; ആസ്ട്രേലിയ ഒന്നാമത്; യു കെയിൽ 40 ൽ ഒരാൾ ക്ലാസ്സ് എ ഡ്രഗ്ഗ് ഉപയോഗിക്കുന്നു; വർഷത്തിൽ ഒരിക്കലെങ്കിലും മയക്കു മരുന്നടിക്കുന്നവരുടെ അനുപാതം യു കെയുടേത് 2.7 ശതമാനമെങ്കിൽ ഇന്ത്യയുടെ 0.1ശതമാനം
ലണ്ടൻ: ലക്ഷക്കണക്കിന് അമേരിക്കക്കാരും ബ്രിട്ടീഷുകാരും മഞ്ഞിൽ പൊതിഞ്ഞ ക്രിസ്ത്മസ് ആഘോഷിക്കാൻ ഒരുങ്ങവെ പുറത്തു വരുന്ന വാർത്ത ലോക രാജ്യങ്ങളിൽ മയക്കു മരുന്ന് ഉപയോഗത്തിൽ ബ്രിട്ടൻ രണ്ടാം സ്ഥാനത്തെന്നാണ്. അമേരിക്ക അഞ്ചാം സ്ഥാനത്തും. ബ്രിട്ടനിലെ പ്രായപൂർത്തിയായ 40 പേരിൽ ഒരാൾ വീതം (2.7 ശതമാനം) ക്ലാസ് എ ഡ്രഗുകൾ ഉപയോഗിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ആസ്ട്രേലിയ മാത്രമാണ് ബ്രിട്ടന്റെ മുന്നിലുള്ളത്.
ബ്രിട്ടന് തൊട്ടു താഴെ മയക്കുമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ളത് ആസ്ട്രിയയിലും സ്പെയിനിലുമാണ്. അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയിൽ, 18 വയസ്സിനു മുകളിലുള്ളവരിൽ 2.4 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. തിന്നും കുടിച്ചും അർമ്മാദിച്ചുമുള്ള ബ്രിട്ടീഷ് ജീവിത ശൈലിയാണ് ബ്രിട്ടനിൽ മയക്ക് മരുന്ന് ഉപയോഗം അധികമാകുന്നതിന് കാരണം എന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പലരും മദ്യത്തിന്റെ ലഹരിക്ക് എതിരായുള്ള ആയുധം എന്ന നിലയിലാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നത്.
അതേസമയം, മെക്സിക്കോയുമായുള്ള സാമീപ്യമാണ് അമേരിക്കയിലെ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കാൻ കാരണം. അക്കാരണത്താൽ തന്നെ അമേരിക്കയിൽ മയക്കു മരുന്ന് ലഭിക്കുക എളുപ്പവുംചെലവ് കുറഞ്ഞതുമാണ്. മാത്രമല്ല, മയക്കു മരുന്ന് കുറഞ്ഞ വിലയിൽ ലഭിക്കാൻ തുടങ്ങിയതോടെ ഒരുകാലത്ത് സമ്പന്ന വർഗ്ഗത്തിനിടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ക്ലാസ് എ ഡ്രഗ്ഗുകൾ ഇപ്പോൾ സാമൂഹ്യ ശ്രേണിയിലെ എല്ലാ വിഭാഗങ്ങൾക്കിടയിലേക്കും വ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഒരു പിസ്സ ലഭിക്കുന്ന അത്ര എളുപ്പത്തിൽ ഈ ഡ്രഗ്ഗുകളും ഇപ്പോൾ ലഭ്യാകുന്നുണ്ട്.
ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ- ഓപ്പറേഷൻ ആൻഡ് ഡെവെലപ്മെന്റ് (ഒ ഇ സി ഡി, 36 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയത്. മയക്കു മരുന്ന് ഉപയോഗത്തിന്റെ കാര്യത്തിൽ അവസാനത്തിൽ നിന്നും രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 0.1 ശതമാനം പേർ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ജപ്പാനും ടർക്കിയുംഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പമാണ്. 0.0 ശതമാനം മയക്കുമരുന്ന് ഉപയോഗമുള്ള ഇന്തോനേഷ്യയാണ് ഏറ്റവും അവസാനമുള്ളത്.
മയക്കു മരുന്ന് ഏറ്റവുമധികം ഉദ്പാദിപ്പിക്കുന്ന കൊളംബിയയിൽ ഇതിന്റെ ഉപയോഗം 0.62 ശതമാനം മാത്രമാണെന്നത് മറ്റൊരു വൈരുദ്ധ്യമായി മാറുന്നു.