- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊസാദ് ആസ്ഥാനത്ത് സ്ക്രീനിൽ ചാരപ്രവർത്തനം അവലോകനം ചെയ്യുന്ന ഇസ്രയേൽ പ്രധാനമന്ത്രി അപകടം അറിയുന്നില്ല; സ്ക്രീൻ ഇറാൻ സേന ഹാക്ക് ചെയ്യുന്നു; ഈ സമയം മേശക്ക് താഴയുള്ള ടൈം ബോംബ് കൗണ്ട് തുടങ്ങുന്നു; പിന്നെ പൊട്ടിത്തറി; ഇറാൻ സേനയുടെ 'നെതന്യാഹു വധം' ഇങ്ങനെ
ഇറാൻ അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലർ ലിസ്റ്റിലുള്ള നമ്പർ വൺ പേരുകളിൽ ഒന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്നതിൽ ആർക്കും തർക്കമില്ല. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികൾ ഇവർ തയ്യാറാക്കിയെങ്കിലും ഒന്നും വർക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോൾ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാൻ സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയിൽ വെച്ച് ഇസ്രയേൽ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണിത്.
Iran's IRGC Released Animation Video:
- Globe Eye News (@GlobeEyeNews) December 26, 2023
Netanyahu at command center and gets assassinated when a time bomb planted under his desk explodes. pic.twitter.com/KagAdXX244
മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിൽ മൊസാദ് ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥർക്ക് ഒപ്പം മേശക്ക് സമീപം ഇരിക്കുന്ന നെതന്യാഹുവിനെ കാണം. ഇറാന്റെ ചാര പ്രവർത്തനങ്ങൾ സംപ്രേഷണം ചെയ്യുന്ന ടി വി സ്ക്രീൻ വീക്ഷിക്കുന്നതിനിടയിൽ ഇറാൻ സേന സ്ക്രീൻ ഹാക്ക് ചെയ്യുന്നു. ഈ സമയം നെതന്യാഹുവിന്റെ മേശക്ക് താഴയുള്ള ടൈം ബോംബ് കൗണ്ട് ഡൗൺ കാണിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. തുടർന്ന് ഹമാന്റെ സുഹൃത്തുക്കളിൽ നിന്ന് നിങ്ങളെ സ്വയം രക്ഷിക്കൂ എന്ന് ഹീബ്രുവിലും പാർസിയും അറബിയിലും സ്ക്രീനിൽ എഴുതി കാണിക്കുന്നു. ബൈബിളിൽ പരാമർശിക്കുന്ന ജൂതസമൂഹത്തെ എതിർക്കയും അവരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത പേർഷ്യൻ അക്കമെനിയുടെ സാമ്രാജ്യത്തിലുള്ളയാളാണ് ഹമാൻ.
ഇറാൻ സേനയായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ( ഐ.ആർ.ജി.സി) സൈനിക ഉപദേഷ്ടാവ്, സയ്യിദ് റാസി മൗസവി, നയതന്ത്ര ആക്രമണത്തിനായി, സിറിയയിൽ എത്തിയപ്പോൾ, ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൗസവിയുടെ കൊലക്ക് പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെ ആരോപണം. സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തിൽ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
ഇറാൻ- ഇസ്രയേൽ ബന്ധം വഷളാവുന്നു
ഇസ്രയേലി വ്യോമാക്രമണമാണ് മൗസവിയുടെ മരണത്തിന് കാരണമെന്ന് ഐആർജിസി ആരോപിച്ചു. എന്നാൽ ഈ അവകാശവാദത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പ്രതികരിക്കാൻ വിസമ്മതിച്ചു. ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഇങ്ങനെ പറയുന്നു- 'വിദേശ റിപ്പോർട്ടുകളെക്കുറിച്ചോ മിഡിൽ ഈസ്റ്റിലെ മറ്റുള്ളവയെക്കുറിച്ചോ ഞാൻ പ്രതികരിക്കില്ല.''
മൗസവിയുടെ മരണത്തെ തുടർന്ന് ഇറാൻ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. 'കൊള്ളപ്പലിശക്കാരും ക്രൂരവുമായ സയണിസ്റ്റ് ഭരണകൂടത്തിന് ഈ കുറ്റകൃത്യത്തിന് പ്രതിലം നൽകും'' എന്ന് ഐആർജിസി പ്രസ്താവിച്ചു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, 'തീർച്ചയായും ഇസ്രയേൽ വില നൽകുമെന്ന്'' ആവർത്തിച്ചു. മൗസവിയുടെ മരണം 'സയണിസ്റ്റ് ഭരണകൂടത്തിന്റെ നിരാശയുടെയും മേഖലയിലെ ബലഹീനതയുടെയും അടയാളമായി'' അദ്ദേഹം ചിത്രീകരിക്കുന്നു.
പക്ഷേ ഇസ്രയേൽ എന്ന യഹൂദ രാഷ്ട്രത്തെ മതപരമായ വെറിവെച്ച് തുടക്കം മുതലേ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രമാണ് ഇറാൻ എന്നതാണ് വസ്തുത. ഇപ്പോൾ ചെങ്കടലിൽ ഭീതി വിതക്കുന്ന ഹൂതികൾക്ക് ആളും അർത്ഥവും കൊടുക്കുന്നത്, ഷിയാ രാഷ്ട്രമായ ഇറാൻ ആണെന്ന് ഏവർക്കും അറിയാവുന്നതാണ്. ഇതിന്റെ ഒക്കെ ഭാഗമായാണ് ഇറാന്റെ ആണവ പദ്ധതികളുടെ മാസ്റ്റർ ബ്രയിൻ എന്ന് അറിയപ്പെടുന്ന ഖാസിം സുലൈമാനിയെ മൊസാദ് ആസൂത്രിതമായി കൊലപ്പെടുത്തിയതും. അങ്ങനെ തുടങ്ങിയ വൈരം ഇപ്പോഴും നിലനിൽക്കയാണ്.
എന്നാൽ നെതന്യാഹുവിനെ തൊടാൻ കഴിയാത്തതിന്റെ ഈർഷ്യ, വീഡിയോ ഉണ്ടാക്കി ഇറാൻ തീർക്കയാണെന്നാണ് ഇസ്രയേലിനെ അനുകൂലിക്കുന്നവർ പറയുന്നത്. രാജ്യത്തെ മതമൗലികവാദികൾക്കും, സൈനികർക്കും കരുത്ത് പകരാനുള്ള സൈക്കാളോജിക്കൽ വാർ ആണ് ഇത്തരം വീഡിയോകളിലൂടെ നടക്കുന്നത് എന്നും സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ