- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
3000 കോടി വിലമതിക്കുന്ന 383 അടി നീളമുള്ള ലോകത്തിലെ ആദ്യ സഞ്ചരിക്കുന്ന ദ്വീപ് വിൽപനക്ക്; 9 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന കൊകോമ ഐലൻഡ് എന്ന പ്രൈവറ്റ് ദ്വീപിൽ വൃക്ഷങ്ങളും 260 അടി ഉയരത്തിലുള്ള പെന്റ്ഹൗസും ഹെലിപാഡ് സൗകര്യങ്ങളും; ഒഴുകുന്ന പറുദീസയുടെ വിശേഷങ്ങൾ അറിയുക

മിഗാലൂ ബോട്ട് കമ്പനിയുടെ തികച്ചും വന്യമായ സ്വപ്നമായിരുന്നു കൊകോമോ ഐലൻഡ് എന്ന, ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ദ്വീപിന്റെ സൃഷ്ടിക്ക് നിദാനമായത്. 3000 കോടി വിലവരുന്ന ഈ ദ്വീപിൽ ഒരു മനുഷ്യന് ആഗ്രഹിക്കാൻ കഴിയുന്ന എല്ലാ ആഡംബരങ്ങളും സുഖസൗകര്യങ്ങളും ലഭ്യമാണ്. പകുതിമാത്രം ജലത്തിൽ മുങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് ഈ ഒഴുകുന്ന പറുദീസ സ്ഥിതി ചെയ്യുന്നത്.
383 അടി നീളമുള്ള കോകോമോ ഐലൻഡിൽ എല്ലാ സുഖസൗകര്യങ്ങൾക്കും സംവിധനങ്ങളുണ്ട്. സമുദ്രനിരപ്പിൽ നിന്നും 260 അടി ഉയരത്തിലുള്ള പെന്റ്ഹൈസാണ് ഉടമയുടെ വസതി. ഒരു ഗ്ലാസ്സ് എലെവേറ്റർ സഹിതമാണിത്. മണിക്കൂറിൽ 9 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പറുദീസയിൽ അതിഥികളെ താമസിപ്പിക്കാൻ നാല് വി ഐ പി സ്യുട്ടുകളും ആറ് കിടപ്പുമുറികളുമുണ്ട്. പ്രകൃതിയുടെ പ്രതിഫലനമായി രണ്ടാമത്തെ ഡെക്കിൽ ഒരു ചെറിയ കാടും സജ്ജീകരിച്ചിട്ടുണ്ട്.
ആകർഷണീയങ്ങളായ പൂച്ചെടികൾ വളരുന്ന ഉദ്യാനത്തിന്റെ മനോഹാരിതയും നിങ്ങൾക്ക് ആസ്വദിക്കാം. ഒപ്പം തലയുയർത്തി നിൽക്കുന്ന പനകളും മനുഷ്യ് നിർമ്മിതമായ ഒരു വെള്ളച്ചാട്ടവുമുണ്ട്. പ്രകൃതിയിൽ നിന്നും ആധുനിക സൗകര്യങ്ങളിലേക്ക് വന്നാൽ, ഇവിടെ ഒരു സ്പായും മെസേജ് പാർലറും ഉണ്ട്. ബ്യുട്ടി പാർലർ, പുറംവാതിൽ സിനിമാഹാൾ, ബാർബെക്യു ഏരിയ എന്നിവയും ഇതിലുണ്ട്.
എന്നാൽ, ഏറ്റവും വ്യത്യസ്തവും, സാഹസികവുമായ ഇനം ഷാർക്ക് ഫീഡിങ് എലെവേറ്ററുകളാണ്. നിങ്ങളുടെ ഹെലികോപ്റ്റർ ഇറക്കുവാനുള്ള ഹെലിപാഡും അതോടൊപ്പം നിങ്ങളുടെ ആഡംബര നൗകയോ അന്തർവാഹിനിയോ അടുപ്പിച്ചിടുന്നതിനുള്ള യാർഡും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം, ഈ ദ്വീപിൽ ഒറ്റക്കിരിന്ന് മടുപ്പ് നുകരേണ്ടതില്ല. രണ്ട് ബീച്ച് ക്ലബ്ബുകൾ, സമുദ്രാന്തര ഡൈനിങ് സലൂൺ, ഇൻഫിനിറ്റി പൂൾ എന്നിവ നിങ്ങൾക്ക് വിനോദോപാധികളാകും.

ബീച്ച് ക്ലബ്ബിലേക്ക് നിങ്ങളെ കൊണ്ടു പോകുന്ന ഇൻ-പൂൾ എലവേറ്റർ വലിയൊരു ആകർഷണമാണ്. മാത്രമല്ല, ഇത് വാങ്ങുന്ന വ്യക്തിയുടെ ഇഷ്ടാനുസരണം മറ്റ് ആഡംബരങ്ങളും വിനോദോപാധികളും ഇവിടെ ഒരുക്കാനുള്ള സൗകര്യവും ഉണ്ട്. സമുദ്രത്തിനൊപ്പം, സമുദ്രത്തിൽ ജീവിക്കുന്നതായിരിക്കും വരുംകാലങ്ങളിൽ ഏറെ പേർ ഇഷ്ടപ്പെടുന്ന ട്രെൻഡ് എന്നാണ് ഇതിന്റെ നിർമ്മാതാക്കളായ മിഗലൂ ബോട്ട്സിന്റെ തലവൻ ക്രിസ്റ്റ്യൻ ഗ്രംപോൾഡ് പറഞ്ഞത്. ആ പുതിയ ജീവിത രീതിയിലേക്കുള്ള ആദ്യ പടിയാണ് ഈ ഒഴുകുന്ന ദ്വീപ് എന്നും അദ്ദേഹം പറഞ്ഞു.



