ബെംഗളൂരു: പഠനയാത്രക്കിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയോടൊത്ത് ഫോട്ടോ ഷൂട്ട് നടത്തിയ പ്രഥമാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ അദ്ധ്യാപിക നൽകിയത് അതിവിചിത്ര മറുപടി. അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ഫോട്ടോഷൂട്ടിൽ ചിത്രീകരിച്ചതെന്ന് ആർ. പുഷ്പലത സ്‌കൂൾ അധികൃതരോട് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പമായിരുന്നു പുഷ്പലതയുടെ ഫോട്ടോഷൂട്ട്. ഈ വിശദീകരണം അധികൃതർക്ക് ദഹിച്ചില്ല. പിന്നാലെയായിരുന്നു നടപടി.

വിദ്യാർത്ഥിയും അദ്ധ്യാപികയും പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. വിദ്യാർത്ഥി അദ്ധ്യാപികയെ എടുത്തുയർത്തുന്നതും കാണാം. ചിത്രം പ്രചരിച്ചതിന് പിന്നാലെ സ്‌കൂളിലെത്തി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ അദ്ധ്യാപികയുടെ പ്രവൃത്തി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ഇ.ഒയ്ക്ക് പരാതി നൽകിയത്. ഒറ്റനോട്ടത്തിൽ തന്നെ ചിത്രങ്ങളിൽ ദുരൂഹത വ്യക്തമാണ്. അതുകൊണ്ടാണ് നടപടി എടുത്തത്.

ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള ഒരു ഗവ.ഹൈസ്‌കൂളിലെ 42-കാരിയായ അദ്ധ്യാപികയാണ് പുഷ്പലത. ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിദ്യാർത്ഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. ഹൊറനാടിലേക്കുള്ള പഠനയാത്രയ്ക്കിടെയായിരുന്നു പരാതിക്കാധാരമായ ഫോട്ടോഷൂട്ട്.

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ച ബി.ഇ.ഒയാണ് നടപടി സ്വീകരിച്ചത്. വിദ്യാർത്ഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സംഭവം വിവാദമായതിന് പിന്നാലെ അദ്ധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.

ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമ്മസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയത്. ഈ യാത്രയ്ക്കിടയിലാണ് വിവാദ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. മറ്റൊരു വിദ്യാർത്ഥിയേക്കൊണ്ട് രഹസ്യമായി ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചതിനാൽ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളോ അദ്ധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന വിവരം.