ന്യഗ്രഹ ജീവികളുടെ ആക്രമണവും ഛിന്നഗ്രഹങ്ങളുമായുള്ള സംഘട്ടനവും ഭൂമിയിലെ രാജ്യങ്ങൾക്കിടയിൽ ബഹിരാകാശത്തെ മത്സരം വർദ്ധിപ്പിക്കും. അത് മാത്രമല്ല, അതിഘോരമായ മൂന്നാം ലോക മഹായുദ്ധവും പ്രതീക്ഷിക്കാം. കോവിഡ് 19 ന്റെ വരവ് കൃത്യമായി പ്രവചിച്ച ബ്രസീലിയൻ പൗരൻ അത്തോസ് സലോമിന്റെ പ്രവചനങ്ങളാണിത്.

ഈ വർഷം ലോകത്തെ കാത്തിരിക്കുന്നത് മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പല സംഭവങ്ങളാണെന്ന് സലോം പറയുന്നു. അതിൽ യുദ്ധം, റോബോട്ടുകളുടെ വിപ്ലവം, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും ആസന്നമായത് മൂന്നാം ലോക മഹായുദ്ധമാണെന്ന് സലോം ദി സൺ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇത് ആരംഭിക്കുന്നത് യൂറോപ്പിൽ നിന്നായിരിക്കില്ല. പകരം ഈ യുദ്ധം ആരംഭിക്കുന്നത് തെക്കൻ ചൈനാ കടലിൽ നടക്കുന്ന ഒരു സംഭവത്തിൽ നിന്നോ ഒരു സൈബർ ആക്രമണത്തിൽ നിന്നോ ആയിരിക്കുമെന്നും അയാൾ പറഞ്ഞു.

സംഘർഷം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭീമമായിരിക്കും എന്ന് പറഞ്ഞ സലോം അതുവഴി ലോകത്തിലെ പല പ്രധാന സമ്പദ്വ്യവസ്ഥകൾക്കും മാന്ദ്യം അനുഭവപ്പെടും എന്നും പ്രവചിക്കുന്നു. ജീവിച്ചിരിക്കുന്ന നോസ്റ്റർഡാമസ് എന്ന് വിളിക്കപ്പെടുനൻ സലോം, 2024 - നിർമ്മിത ബുദ്ധി മനുഷ്യ ജീവിതത്തിൽ കൂടുതൽ നിർണ്ണായകമായ പങ്ക് വഹിക്കുമെന്നും വെളിപ്പെടുത്തുന്നു. ഈ വർഷം നിർമ്മിത ബുദ്ധി സ്വയം അവബോധം കൈവരിക്കും എന്നാണ് സലോം പറയുന്നത്. ഇത് യന്ത്രങ്ങൾക്കും മനുഷ്യർക്കും ആപത്കരമായ ഒരു വഴി മുൻപോട്ട് തുറക്കും.

ഈ വർഷം ഒരു ഛിന്നഗ്രഹം ഭൂമീയുമായി കൂട്ടിമുട്ടുമെന്നും സലോം പ്രവചിക്കുന്നു. എന്നാൽ, അത് ഭൂമിക്ക് ആപത്ക്കരമാകുന്നതിന് പകരം അനുഗ്രഹമാകുമെന്നാണ് അയാൾ പറയുന്നത്. ധാരാളം വിലപിടിപ്പുക്കള്ള ധാതുക്കളാൽ സമ്പന്നമായ ഛിന്നഗ്രഹം കൂട്ടിമുട്ടി തകരുന്നതിനാൽ ആ ധാതുക്കൾ എല്ലാം തന്നെ ഭൂമിക്ക് സ്വന്തമാകും. ഈ ധാതുക്കളിൽ നിന്നും അടുത്ത ബഹിരാകാശ മത്സരം ആരംഭിക്കും. ഭൂമിയിലെ വൻശക്തികൾ എല്ലാം തന്നെ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന് ശ്രമിക്കും.

നേരത്തെ കോവിഡ് - 19 ന്റെ വരവ്, എലിസബത്ത് രാജ്ഞിയുടെ മരണം, പുടിന്റെ യുക്രെയിൻ ആക്രമണം എന്നിവ കൃത്യമായി പ്രവചിച്ചിട്ടുണ്ട് എന്നാണ് സലോം അവകാശപ്പെടുന്നത്. ജപ്പാനിലെ, 7.6 മാഗ്‌നിറ്റിയുഡ് രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നതിന് അല്പം മുൻപാണ് സലോമിന്റെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ടായത്.

ഈ ഭൂകമ്പം നേരത്തെ നോസ്റ്റർഡാമസ് പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ദുരന്തം ഈ മേഖലയിൽ ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രവാചകൻ പ്രവചിച്ചിരുന്നു എന്ന് ന്യുസ് 7 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.