- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടൽകൊള്ളക്കാരുടെ കരുത്ത് ചോർത്തി ഇന്ത്യൻ നീക്കം; ജാഗ്രത തുടരും
മുംബൈ: അറബികടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ തെളിയുന്നത് ഇന്ത്യൻ നാവിക കമാണ്ടോകൾ നടത്തിയ സാഹസിക ഓപ്പറേഷന്റെ വിശദാംശങ്ങൾ. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പലായ 'എംവി ലില നോർഫോൾക്' ഇന്ത്യൻ നാവികസേനാ കമാൻഡോകൾ പ്രവേശിക്കുന്നതും മാൻഡോകൾ ഡെക്കിലേക്കു കയറുന്നത് ഉൾപ്പെടെ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള നീക്കങ്ങൾ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇന്ത്യൻ നാവികസേനയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കടൽകൊള്ളക്കാർക്കെതിരെ അതിശക്തമായ പോരാട്ടം നാവിക സേന തുടരും.
പ്രതിരോധ വകുപ്പും അറബിക്കടലിലെ സാഹചര്യം പരിശോധിക്കുന്നുണ്ട്. കടൽകൊള്ളക്കാർക്കെതിരെ നടപടികൾക്ക് നാവിക സേനയ്ക്ക് പ്രതിരോധ മന്ത്രാലയവും അനുമതി നൽകിയിട്ടുണ്ട്. കപ്പലിനു സമീപത്തേക്ക് 'മാർക്കോസ്' കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുകയായിരുന്നു. കപ്പൽ ഉപേക്ഷിച്ചു പോകാൻ കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ആദ്യം ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിലെത്തിയ നാവിക സേനയിലെ കമാൻഡോകൾ അതിവേഗം കപ്പലിലേക്ക് കയറിയത്. കപ്പലിലേക്ക് നാവിക സേന കയറുന്നതിന്റെയും ഡെക്കിൽ പ്രവേശിക്കുന്നതും തുടർന്ന് നടത്തുന്ന നീക്കങ്ങളുമെല്ലാം ചടുല വേഗത്തിലായിരുന്നു. രക്ഷാപ്രവർത്തനത്തിന് എത്തിയ നാവിക സേനയുടെ ഹെലികോപ്ടറിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
ഇന്ത്യയുടെ സാമ്പത്തിക കരുത്തിന് അറബിക്കടലിലൂടെയുള്ള ചരക്ക് നീക്കം നിർണ്ണായകമാണ്. ഇത് മനസ്സിലാക്കി കൂടിയായിരുന്നു നാവിക സേനയുടെ ഇടപെടൽ. അറബികടലിൽ വച്ച് കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് നല്കിയത്. സൊമാലിയൻ തീരത്ത് വച്ചാണ് കപ്പൽ തട്ടിയെടുത്തത്. ആയുധങ്ങളുമായി കപ്പലിൽ കയറിയ സംഘം കപ്പൽ തട്ടിയെടുത്തുവെന്ന സന്ദേശം നൽകി. എന്നാൽ കപ്പൽ തീരത്തേക്ക് അടുപ്പിച്ചിരുന്നില്ല. നാവിക സേനയുടെ നിരീക്ഷണ വിമാനം ഇന്നു രാവിലെ കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതി വിലയിരുത്തിയ ശേഷമാണ് ഓപ്പറേഷൻ നടത്തിയത്. കമാൻഡോകൾ എത്തുമ്പോഴേക്ക് കൊള്ളക്കാർ കപ്പലിൽ നിന്നും രക്ഷപ്പെട്ടെന്നാണ് സൂചന.
കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാവികസേനയുടെ കമാൻഡോകളായ 'മാർകോസ്' ആണ് ഓപ്പറേഷൻ നടത്തിയത്. നാവികസേനാ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ചൈന്നെ കേന്ദ്രീകരിച്ചായിരുന്നു രക്ഷാദൗത്യം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യൻ യുദ്ധകപ്പലിൽ നിന്ന് ഹെലികോപ്റ്ററയച്ച് കടൽകൊള്ളക്കാർക്ക് കപ്പൽവിട്ടുപോകാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കമാൻഡോകൾ ചരക്കുകപ്പലിൽ പ്രവേശിച്ചു. മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിൽ കടന്നതായി നാവികസേന സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണു കപ്പൽ റാഞ്ചിയ വിവരം ബ്രിട്ടീഷ് സൈനിക ഏജൻസിയായ "യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷൻസ്" പുറത്തുവിട്ടത്. കപ്പൽ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേന നടപടികൾ ആരംഭിച്ചിരുന്നു. ഐ.എൻ.എസ്. ചൈന്നെയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു. ബ്രസീലിൽനിന്ന് ബഹറിനിലേക്ക് പോകുന്നതിനിടെയാണ് സോമാലിയയിൽ നിന്ന് 300 നോട്ടിക്കൽ െമെൽ കിഴക്ക് നിന്ന് ആറംഗ സായുധ സംഘം കപ്പൽ റാഞ്ചിയത്.
ചരക്കുകപ്പലുകൾക്കു നേരേ ഡ്രോൺ ആക്രമണമുൾപ്പെടെ പതിവായതോടെ, സുരക്ഷയൊരുക്കാൻ ഇന്ത്യ കൂടുതൽ നാവികസേനാ കപ്പലുകൾ സമുദ്രപാതകളിൽ വിന്യസിച്ചിരുന്നു.