- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ സബ്മറൈനിൽ യാത്ര പോയി പിതാവും മകനും അപകടത്തിൽ മരിച്ച പാക്സിഥാനി കുടുംബത്തിലെ വിധവ മനസ്സു തുറക്കുന്നു; ഭർത്താവിനെയും 19 വയസ്സുള്ള മകനെയും നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവെച്ച് ഇംഗ്ലണ്ടിലെ സറെയിൽ നിന്നും വീട്ടമ്മ

കഴിഞ്ഞ നൂറ്റാണ്ടിന്റെ ദുഃഖമായിരുന്നു ടൈറ്റാനിക് ദുരന്തം. രണ്ട് ലോക മഹായുദ്ധങ്ങളിലും മറ്റ് അനേകം സംഘർഷങ്ങളിലും മറ്റുമായി ഏറെ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടിന്റെ നെഞ്ചിലെ നോവായിരുന്നു, എല്ലാം മറന്ന്, ചിരിച്ചുല്ലസിച്ച് യാത്ര ചെയ്യുന്നതിനിടെവന്ന് മുട്ടിവിളിച്ച മരണം. ആ നോവ് ഈ നൂറ്റാണ്ടിലേക്കും വ്യാപിപ്പിക്കുകയായിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് വിനോദയാത്ര പോയ ടൈറ്റൻ എന്ന അന്തർവാഹിനിക്ക് സംഭവിച്ച ദുര്യോഗം.
സറേയിലുള്ള ക്രിസ്റ്റിൻ ദാവൂദ് എന്ന വീട്ടമ്മക്ക് ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടത് തന്റെ 49 കാരനായ് ഭർത്താവിനെയും 19 കാരനായ മകനെയുമായിരുന്നു. ഒരു മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള സമുദ്രാന്തര യാത്രയ്ക്കായി അന്തർവാഹിനിയിൽ ഇരുവരും ന്യുഫൗണ്ട്ലാൻഡിന്റെ തീരത്തു നിന്നും യാത്ര തിരിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു. യാത്ര തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം അന്തർവാഹിനിയുമായുള്ള ആശയവിനിമയംബന്ധം വിച്ഛേദിക്കപ്പെട്ടു.
നാല് ദിവസത്തോളമായിരുന്നു ക്രിസ്റ്റീനും അന്ന് 17 വയസ്സുണ്ടായിരുന്ന മകൾ അലിനയും കപ്പലിൽ ഇരുവരും തിരിച്ചു വരാനായി കാത്തിരുന്നത്. എന്നാൽ, അവർ ഒരിക്കലും തിരിച്ചു വന്നില്ല. ബിസിനസ്സുകാരനായ ഷാസദയും മകൻ സുലൈമാനും കടലിന്റെ മടിത്തട്ടിൽ നിത്യ നിദ്രയിലമർന്നു. അവർക്കൊപ്പം അന്തർവാഹിനിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും മരണമടഞ്ഞു. അതിൽ, ടൈറ്റന്റെ ഉടമകളായ ഓഷ്യൻ ഗെയ്റ്റ് കമ്പനിയുടെ സി ഇ ഒ സ്റ്റോക്ടോൺ റഷും ഉൾപ്പെടുന്നു.
അന്വേഷക സംഘം അവശിഷ്ടങ്ങൾ കണ്ടെന്നും അവിടെ മനുഷ്യർ ആരുമില്ലായിരുന്നു എന്നും പറയുന്നത് വരെ തങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നതായി ക്രിസ്റ്റീൻ പറയുന്നു. തങ്ങൾ കപ്പലിന്റെ ഡക്കിലെത്തി, മടിയിൽ ഓരോ തലയിണയും വെച്ച് കടലിലേക്ക് നോക്കിയിരുന്നു. ഇരുവർക്കും കരച്ചിൽ അടക്കാനായില്ല, അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ക്രിസ്റ്റീൻ. ''ഞാനൊരു വിധവയായി'', മകളോട് അതും പറഞ്ഞ് ക്രിസ്റ്റീൻ കരഞ്ഞു. ''ഞാൻ കൂടെപ്പിറപ്പില്ലാത്തവളുമായി'' മകളും ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു.
ബിസിനസ്സുകാരനും സാമൂഹ്യ പ്രവർത്തകനുമൊക്കെയായ ഷാഹ്സാദ, അത്തരം യാത്രകൾക്ക് പോകുമ്പോഴും, ഇടക്ക് സ്വദേശമായ പാക്കിസ്ഥാനിലേക്ക് പോകുമ്പോഴും ഒഴിച്ച് ബാക്കിയുള്ള സമയം മുശുവൻ എല്ലാകാര്യങ്ങളും തങ്ങൾ ഒരുമിച്ചാണ് ചെയ്തിരുന്നതെന്ന് ക്രിസ്റ്റീൻ പറയുന്നു. ഇന്ന് താൻ തികച്ചും ഒറ്റപ്പെട്ടു പോയിരിക്കുന്നു.ജീവിത യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴും മകന്റെ വേർപാടുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
വളരെ സങ്കീർണ്ണമായ ഒരു പ്രസവത്തിലൂടെയാണ് മകനെ ലഭിച്ചതെന്ന് ക്രിസ്റ്റീൻ പറഞ്ഞു. മാലാഖമാർ തന്ന സമ്മാനം തന്നെയായിരുന്നു അവൻ. തന്റെ ആത്മാവിന്റെ ഭാഗം തന്നെയായിരുന്ന മകൻ ഒരുദിവസം പെട്ടെന്ന് തന്നെ വിട്ടുപോയതിന്റെ ആഘാതത്തിൽ നിന്നും ഇനിയും അവർ മുക്തയായിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച മകന്റെ 20-ാം പിറന്നാൾ ആയിരുന്നു. ക്രിസ്റ്റീൻ കുറെയേറെ ബലൂണുകൾ വാങ്ങിക്കൂട്ടി. എന്നും അമ്മ ബലൂൺ കൊണ്ടുവരൂന്നത് പ്രതീക്ഷിച്ചിരുന്ന ഒരു ബാലനായിരുന്നു അവൻ എന്നും ആ അമ്മ പറയുന്നു.
ബലൂണിൽ പിറന്നാൾ ആശംസകൾ എന്ന് എഴുതാതെ, പ്രായം എത്രയെന്ന് എഴുതാതെ, ഹീലിയം നിറച്ച ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടുകയായിരുന്നു ആ അമ്മ, ആകാശങ്ങളിലെ മാലാഖമാർക്കൊപ്പം കളിച്ചു രസിക്കുന്ന മകനുവേണ്ടി. കുറച്ചു ബലൂണുകൾ വീടിനകത്തുംഉയർന്ന് പൊങ്ങി മേൽക്കൂരയിൽ തട്ടിനിന്നു.


