- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'തട്ടുകട നടത്തുന്നത് ഉപജീവനത്തിനായി; വായ്പ തിരിച്ചടതോടെ ഇത് ഞങ്ങൾക്ക് കിട്ടിയ അംഗീകാരം; ഡൽഹിയിൽ പോകുന്നതിൽ സന്തോഷമുണ്ട്; എല്ലാവരോടും നന്ദി'; റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദം മറുനാടനോട് പങ്കുവച്ച് കദിയ; നാട്ടിലാകെ താരമായി കദിയയും റഷീദും

മലപ്പുറം: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കാണാനുമുള്ള അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം മഞ്ചേരിയിൽ തട്ടുകട നടത്തുന്ന കദിയയും റഷീദും. വഴിയോര കച്ചവടക്കാർക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന പ്രധാനമന്ത്രി സ്വനിധി യോജനയിൽ നിന്നും മൂന്ന് തവണ സൂക്ഷ്മ വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച രാജ്യമെമ്പാടുമുള്ള വനിതകൾക്ക് ഒപ്പമാണ് മഞ്ചേരിയിൽ നിന്നുള്ള കദിയയ്ക്കും ഭർത്താവ് റഷീദിനും ഡൽഹിയിലേക്ക് ക്ഷണം ലഭിച്ചത്. നാട്ടുകാർക്കായി കഞ്ഞിയും കപ്പയും വിളമ്പി ഉപജീവനം നടത്തിവന്ന കൊള്ളിത്തോട് കദിയയെ തേടി പ്രധാനമന്ത്രിയുടെ ആദരമെത്തുകയായിരുന്നു.
റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാരിൽ നിന്നും ക്ഷണം ലഭിച്ചതോടെ ഇരുവരും നാട്ടിലാകെ താരമായിരിക്കുകയാണ്. സ്വനിധിയിൽനിന്നും അനുവദിക്കുന്ന സൂക്ഷ്മ വായ്പയെടുത്ത് മൂന്ന് തവണയും കൃത്യമായി തിരിച്ചടച്ചതോടെയാണ് അപ്രതീക്ഷിതമായി ഇരുവർക്കും ഡൽഹിയിലെ ആഘോഷപരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. മഞ്ചേരിയിലെ കുടുംബ ശ്രീയിലെ ഭാരവാഹികളാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞതെന്ന് മറുനാടൻ മലയാളിയോട് കദിയ പറഞ്ഞു. സംഭവം അറിഞ്ഞ് ചില ഭാരവാഹികൾ വന്ന് പൊന്നാട അണിയിക്കുകയും ചെയ്തു. ഏറ്റവും നന്ദി പറയാനുള്ളത് റഷീദിനോടും പിന്നെ നരേന്ദ്ര മോദി സർക്കാരിനോടുമാണെന്ന് കദിയ പറയുന്നു. ഒപ്പം മഞ്ചേരിയിലെ എല്ലാ ഡ്രൈവർമാരോടും നന്ദി പറയുന്നതായും കദിയ അറിയിച്ചു.
മഞ്ചേരി-കോഴിക്കോട് റോഡിൽ ഉന്തുവണ്ടിയോടൊപ്പം ഷെഡ് കെട്ടി വർഷങ്ങളായി തട്ടുകട നടത്തിവരുകയാണ് മങ്കട പള്ളിപ്രം സ്വദേശികളായ കദിയയും ഭിന്നശേഷിക്കാരനായ ഭർത്താവും .മഞ്ചേരി നഗരസഭാ കുടുംബശ്രീ മുഖേനയാണ് കദിയയെ ശുപാർശചെയ്തത്. ലോറിസ്റ്റാൻഡിലെ തൊഴിലാളികളും വഴിയാത്രക്കാരുമാണ് ഇവിടെ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നത്. കുറഞ്ഞവിലയ്ക്ക് ചായ, കഞ്ഞി, നെയ്‌ച്ചോർ, ബീഫ്, കപ്പ എന്നിവയൊക്കെയാണ് തട്ടുകടയിൽ വിളമ്പുന്നത്. പുലർച്ചെ നാലുമണിക്കുവന്ന് ഭക്ഷണമൊരുക്കുന്ന കദിയ ഒറ്റയ്ക്കുതന്നെയാണ് എല്ലാ ജോലികളും ചെയ്യുന്നത്.
2020ലാണ് സ്വനിധിയിൽനിന്ന് പതിനായിരം രൂപ വായ്പയെടുത്തത്. അടച്ചുതീർന്നപ്പോൾ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും കൂടി വാങ്ങി. കോവിഡ് എത്തിയപ്പോൾ തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ തന്നെ വീട്ടി. മൂന്നാമത്തെ ഘട്ടത്തിൽ 50,000 രൂപ വായ്പ അനുവദിച്ചു. ഇത് മുടങ്ങാതെ അടച്ചുവരുകയാണ്. ജീവിതത്തിൽ ഇതിൽക്കൂടുതൽ അംഗീകാരം കിട്ടാനില്ലെന്നാണ് കദിയയ്ക്കും ഭർത്താവിനും പറയുന്നത്. ഇപ്പോൾ തട്ടുകടയിൽ എത്തുന്നവരോടെല്ലാം ഡൽഹി യാത്രയെക്കുറിച്ചുള്ള സന്തോഷം പങ്കുവെക്കുകയാണ് കദിയ. ജനുവരി 23ന് കോഴിക്കോട്ടുനിന്ന് ട്രെയിൻ യാത്രയ്ക്കൊരുങ്ങാൻ നിർദ്ദേശമുണ്ടെന്നും അതിനാൽ കുറച്ചുദിവസം കട അടച്ചിടുമെന്നും ഇരുവരും പറയുന്നു.
ഡൽഹിയിൽ പോകുകയാണ് സന്തോഷം ഉണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് വഴി പ്രധാനമന്ത്രി സ്വനിധി യോജനയിൽ നിന്നും വായ്പ എടുത്തതിന് കിട്ടിയതാണ് ഈ സൗഭാഗ്യം. അതിന് ഇവിടെയുള്ള ലോറിക്കാരോടും ഓട്ടോകാരോടും മഞ്ചേരിയിലുള്ള എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും കദിയ പറയുന്നു.
തട്ടുകട തുടങ്ങിയിച്ച് ഒൻപത് വർഷമായി. വലിയ മെച്ചത്തിലല്ല, എന്നാലും വലിയ കുഴപ്പമില്ലാതെ പോകുന്നു അതേ പറയാൻ പറ്റത്തുള്ളൂ. വീട് ചിരകുഴിയിലാണ്. വായ്പകൾ തിരിച്ചടച്ചതോടെ ഡൽഹിയിൽ നിന്നും റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കിട്ടിയത്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കുടുംബശ്രീയിൽ നിന്നാണ് വിവരം അറിഞ്ഞത്. ജീവിതത്തിൽ ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് പോകുന്നത്. ഞാൻ തമിഴ് നാട് വരെ പോയിട്ടുണ്ട്. പിന്നെ കണ്ണിന്റെ ഓപ്പറേഷന് മധുര വരെ പോയിട്ടുണ്ട്. അല്ലാതെ പുറത്ത് ഇതുവരെ പോയിട്ടില്ല. ഇതിൽ എനിക്ക് ഏറ്റവും നന്ദിയും കടപ്പാടും പറയാനുള്ളത് റഷീദിനോടും പിന്നെ നരേന്ദ്ര മോദി സർക്കാരിനോടുമാണ്. പിന്നെ ഈ മഞ്ചേരിയിലെ എല്ലാവരോടും പിന്നെ എന്റെ നാട്ടുകോരോടും. അവരോട് എനിക്ക് ഏറ്റവും നന്ദിയും കടപ്പാടും ഉണ്ട്.
ഞങ്ങൾക്ക് കിട്ടിയ അംഗീകാരമാണ്, എത്രയും ആദരവോടെ സ്വീകരിക്കുന്നുമുണ്ട്. ഇനി എനിക്ക് പറയാനുള്ളത് ഞങ്ങൾ വഴിയോര കച്ചവടക്കാർക്ക് ഇതുപോലെയുള്ള ആനുകൂല്യങ്ങൾ കിട്ടിയാൽ ഞങ്ങൾക്ക് ജീവിച്ചു പോകാമായിരുന്നു. അത് എന്താന്നു വച്ച് ചെയ്തു തരണം. അവിടെ ചെന്ന് പറയാൻ ചാൻസ് കിട്ടിയാൽ അത് പറയണം. ഞങ്ങൾ രണ്ടും മൂന്നും സെന്റ് സ്ഥലത്ത് പാർക്കുന്നവരാണ്. ഈ വഴിയോര കച്ചവടക്കാരായ ഞങ്ങളെ ഇവിടെ നേരെ നിർത്തിയാലേ കുടുംബമായി കഴിഞ്ഞു പോകാനാകു.
കേന്ദ്ര സർക്കാരിൽ നിന്നും മൂന്നുലക്ഷം സഹായം കിട്ടി. സ്വന്തം കാര്യങ്ങൾ വിട്ടാലും ലോണിന്റെ കാര്യം വിടില്ല. ലോൺ പെൻഡിങ് ആയിട്ട് എത്രയോ പേരാണ് ഗവണമെന്റ് ജപ്തി ചെയ്തിട്ടാണ് റോഡ് സൈഡിലേക്ക് ഇറങ്ങിയത്. ഫസ്റ്റ് ലോൺ അടച്ച് ഒന്നര മാസം കഴിഞ്ഞിട്ടാണ് രണ്ടാമത്തെ ലോൺ കിട്ടിയത്. അത് ഞങ്ങൾ അടച്ചെങ്കിലും രണ്ട് മൂന്ന് പെൻഡിങ് വന്നു. രണ്ടോ മൂന്നോ പെൻഡിങ് ഉണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ സീറോ ബാലൻസിൽ ആണ് അക്കൗണ്ട് കിട്ടിയത്. ഇപ്പോൾ മൂന്നമത്തെ ലോൺ 50000 ലഭിച്ചു. അതിന്റെ നാല് അടവുമായി. അപ്പോൾ അവിടുത്തെ മാനേജർ പറഞ്ഞു
രണ്ടായിരം വച്ച് അടച്ചാലും നിങ്ങളുടെ ലോൺ വേഗം തീരും. രണ്ടര കൊല്ലത്തിന് മുൻപ് ഈ ലോൺ തീർന്നാലേ നിങ്ങൾക്ക് ഇനി പൈസ ബാക്കി തരൂ എന്നു പറഞ്ഞു. നമ്മൾക്ക് ആകെയുള്ള വരുമാനം ഈയൊരു പെട്ടിക്കൂലിയാണെന്നു ഞാൻ പറഞ്ഞു. ഇത്തരം വഴിയോര കച്ചവടക്കാരായ ഞങ്ങളെ പോലെയുള്ളവർക്ക് ജീവിക്കാൻ ഇതെയുള്ളു വഴി.
കച്ചവടം കൂടിയിട്ടില്ല. ആറ് മണിയാകുമ്പോൾ പൂട്ടും. പിന്നെ നമുക്ക് കറന്റ് ഒന്നും ഇല്ലല്ലോ. മുനിസിപ്പാലിറ്റി അംഗീകരിച്ചാലും കറന്റ് കിട്ടിയിട്ടില്ല. എന്റെ ഭർത്താവും ഞാനും മറ്റ് ജോലിക്ക് ഒന്നു പോകാറില്ല. ഒരു മകളുണ്ട്. കല്യാണം കഴിഞ്ഞു. മോള് മഞ്ചേരയിൽ ഒരു ഫിനാൻസിന്റെ ഓഫീസിലാണ് ജോലി ചെയ്യുന്നത്.


