ഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ഐ ടി രംഗത്ത് കുതിച്ചു കയറ്റം നടത്തുകയാണ്. ഈ രംഗത്തെ ആഗോള ഭീമന്മാരിൽ ഒട്ടു മിക്ക കമ്പനികളും അവരുടെ ഇന്ത്യൻ ഓപ്പറേഷനും ആർംഭിച്ചു കഴിഞ്ഞു. മറ്റേത് കാലത്തേക്കാൾ കൂടുതലായി ഈ മേഖലയിൽ തൊഴിലവസരങ്ങളും വർദ്ധിക്കുകയാണ്. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും ടെക്കികളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്ക് തടയാൻ കഴിയുന്നില്ല എന്നതാണ് വസ്തുത.

കൂടുതൽ വേതനം, മെച്ചപ്പെട്ട ജീവിത - തൊഴിൽ സാഹചര്യങ്ങൾ, ആധുനിക ജീവിത ശൈലി എന്നിവയൊക്കെയാണ് ടെക്കികളെ വിദേശത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ, ഇക്കാര്യത്തിൽ എല്ലാക്കാലത്തും ഒരേ രാജ്യങ്ങളല്ല, ഇന്ത്യൻ ടെക്കികളെ ആകർഷിക്കുന്നതിൽ മുൻനിരയിൽ ഉണ്ടായിട്ടുള്ളത്. ഒരുകാലത്ത് അമേരിക്കയായിരുന്നു ഏറ്റവും അധികമായി ടെക്കികളെ ആകർഷിച്ചിരുന്നതെങ്കിൽ ഇന്ന് ബ്രിട്ടൻ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ടെക്കികളെ ആകർഷിക്കുന്നുന്റ്.

അടുത്തിടെ നടത്തിയ ഒരു ആഗോള സർവേയിൽ പറയുന്നത് ഇക്കാര്യത്തിൽ ഇന്ന് മുന്നിട്ട് നിൽക്കുന്നത് നെതർലൻഡ്സ് ആണെന്നാണ്. ഒട്ടേറെ ഇനോവേഷൻ ഹബ്ബുകൾ ഉയർന്നുവന്ന ആംസ്റ്റർഡാം നഗരമാണ് ഇന്ന് ഏറേ ടെക്കികളെ ആകർഷിക്കുന്നത്. ഗൂഗിൾ, കാനൻ, ഐ ബി എം, സിസ്‌കോ തുടങ്ങിയ ആഗോള ഭീമന്മാരുടെയെല്ലാം സാന്നിദ്ധ്യം ഇന്നിവിടെയുണ്ട്.

ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനും ടെക്കികളെ ആകർഷിക്കുന്നുണ്ട്. ഫോക്സ്വാഗൻ, സിഫർ, സാപ് തുടങ്ങിയ ഭീമന്മാരുടെയെല്ലാം സാന്നിദ്ധ്യം ബെർലിനിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ടൊറന്റോ, വാൻകൂർ, മോണ്ട്രിയൽ എന്നീ നഗരങ്ങളിൽ വ്യാപകമായ സൗകര്യമൊരുക്കി ടെക്കികളെ ആകർഷിക്കുന്നതിൽ കാനഡ മൂന്നാം സ്ഥാനത്തുണ്ട്. ബ്ലാക്ക്‌ബെറി, നോക്കിയ, നോക്കിയ, ആമസോൺ, മിറ്റൽ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന തൊഴിൽ ദായകർ.

അതേസമയം, ടെക്കികൾക്കിടയിൽ ഇന്നും ഏറെ പ്രിയമുൾല യു കെയിൽ മാഞ്ചസ്റ്റർ, എഡിൻബറോ, ബ്രിസ്റ്റൽ തുടങ്ങിയ നഗരങ്ങളാണ് ഏറ്റവുമധികം ടെക്കികളെ ആകർഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി യുവാക്കളുടെ വലിയൊരു കൂട്ടമാണ് ഇവിടങ്ങളിലെക്ക് ഒഴുകിയെത്തുന്നത്. സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേൺ , സ്വിറ്റ്സർലാൻഡിലെ മറ്റു നഗരങ്ങളായ സൂറിക്ക്, ജനീവ തുടങ്ങിയവയും ടെക്കികളെ ആകർഷിക്കുന്നതിൽ ഒട്ടും പുറകിലല്ല.

സ്വീഡനിലെ പ്രധാന ടെക് നഗരമായ സ്റ്റോക്ക്ഹോ ഇതിനോടകം തന്നെ യൂറോപ്പിലെ ഏറ്റവും വലിയ ഐ ടി കേന്ദ്രം എന്ന ബഹുമതി നേടിക്കഴിഞ്ഞു. എന്നും ടെക്കികളുടെ സ്വപ്നമായ അമേരിക്കയ്ക്ക് പക്ഷെ ഇന്ന് ടെക്കികളെ ആകർഷിക്കുന്നതിൽ ഏഴാം സ്ഥാനം മാത്രമാണുള്ളത്. സിലിക്കൺ വാലി, സിയാറ്റിൽ, ന്യുയോർക്ക് തുടങ്ങിയ നഗരങ്ങളാണ് പ്രധാന ആകർഷക കേന്ദ്രങ്ങൾ. സൈബർ സെക്യുരിറ്റി, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഹെൽത്ത് ടെക് എന്നീ മേഖലകളിലാണ് ഇവിടെ പ്രധാനമായും തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്.

ഇവർക്കൊപ്പം ഓസ്ട്രേലിയ, ഡെന്മാർക്, ബെൽജിയം തുടങ്ങിയ നഗരങ്ങളും വൻ തോതിൽ,. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെക്കികളെ ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ട്. സിഡ്നി, മെൽബൺ, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളാണ് ആസ്ട്രേലിയയിലെ പ്രധാന ഐ ടി കേന്ദ്രങ്ങൾ. കാൻബറ നഗരവും ഇപ്പോൾ ഒരു ഐ ടി കെന്ദ്രമെന്ന നിലയിൽ വികസിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ഡെന്മാർക്കിലെ ആൽബോർഗ്, കോപ്പൻഹേഗൻ എന്നീ നഗരങ്ങൾ ടെക്കികളുടെ ആകർഷക കേന്ദ്രങ്ങൾ ആയപ്പോൾ നിരവധി സ്റ്റാർട്ട്അപ്പുകൾക്ക് വേദിയൊരുക്കി ബെൽജിയത്തിലെ ബ്രസ്സൽസ് നഗരവും ടെക്കികളെ ആകര്ഴിക്കുന്നു. സ്റ്റാർട്ട്അപ്പുകൾക്ക് ലഭിക്കുന്ന പിന്തുണയാണ് ബെൽജിയത്തെ യുവാക്കളുടെ പ്രിയ കേന്ദ്രമാക്കുന്നത്.