- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദയാവധത്തിന് അനുമതി തേടി കരുവന്നൂർ ഇര ജോഷി

തൃശൂർ: ദയാവധത്തിന് അനുവദിക്കണമെന്ന് അപേക്ഷ നൽകി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് (53) ഹൈക്കോടതിക്കും കേരളാ സർക്കാരിനും അപേക്ഷ നൽകിയത്. രോഗിയായ തന്റെ ചികിത്സയ്‌ക്കോ ജീവിതച്ചെലവിനോ മക്കളുടെ വിദ്യാഭ്യാസത്തിനോ പണമില്ലെന്നും അതിനാൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി അപേക്ഷ സമർപ്പിച്ചത്.
20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ നടത്തി. ഇനിയും ചികിത്സകൾ നടത്താൻ പണമില്ല. കരുവന്നൂർ ബാങ്കിലാണു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ചതെന്നും പണം ലഭിക്കാതായതോടെ കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തിൽ പറയുന്നു.
ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാണു ജോഷി കത്തിലൂടെ ആവശ്യപ്പെടുന്നത്. കരുവന്നൂർ ബാങ്കിൽ 90 ലക്ഷത്തിനടുത്ത് നിക്ഷേപം ജോഷിക്കും കുടുംബത്തിനും ഉണ്ടായിരുന്നു. കുറച്ചു പണം കിട്ടിയെങ്കിലും ഇനിയും 70 ലക്ഷത്തിലേറെ തിരികെ കിട്ടാനുണ്ടെന്നാണു ജോഷി പറയുന്നത്.
വിഷയത്തിൽ നവകേരള സദസ്സിലും ജോഷി പരാതി നൽകിയിരുന്നു. പ്രതിസന്ധികൾ മറികടന്നു താനും കുടുംബവും തിരികെപ്പിടിച്ച ജീവിതവും സമ്പാദ്യവുമാണ് കരുവന്നൂർ ബാങ്കും ജീവനക്കാരും കേരളത്തിന്റെ ഭരണ സംവിധാനവും കൂടി തകർത്തതെന്നു ജോഷി കത്തിൽ ആരോപിക്കുന്നു.

