- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ഇലക്ട്രിക് ഫർണസിലേയ്ക്ക് മാറുന്നതിനാൽ തൊഴിൽ നഷ്ടം സ്ഥിരീകരിച്ച് ടാറ്റ; വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ പിരിച്ചുവിടുന്നത് 2800 ജോലിക്കാരെ; പ്രകൃതി സൗഹാർദ്ദ ഉരുക്കു നിർമ്മാണം ജോലി നഷ്ടമാകുമ്പോൾ

ലണ്ടൻ: പ്രകൃതി സൗഹാർദ്ദ ഉരുക്കു നിർമ്മാണത്തിലേക്ക് കടക്കുന്നതോടെ ടാറ്റയുടെ പോർട്ട് ടബോട്ട് ഉരുക്കു നിർമ്മാണശാലയിൽ 2800 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വിശ്വസിക്കാൻ ആകുന്നില്ലെന്നും, അംഗങ്ങളുമായി കൂടിയാലോചിച്ച് അടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്നും ആയിരുന്നു കമ്മ്യുണിറ്റി യൂണിയന്റെ പ്രതികരണം. തൊഴിൽ നഷ്ടപ്പെടുന്നവരിൽ 2500 പേരുടെ തൊഴിൽ വരുന്ന 18 മാസങ്ങൾക്ക് ഉള്ളിൽ തന്നെ നഷ്ടപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിൽ നഷ്ടപ്പെടുന്നു എന്നത് ഖേദകരമാണെന്നും, എന്നാൽ, കാർബൺ പ്രസരണം കുറച്ച് കൂടുതൽ പ്രകൃതി സൗഹാരപരമായ നിർമ്മാണ പ്രക്രിയയിലെക്ക് പോകുമ്പോൾ അത് ഒഴിച്ചുകൂടാൻ ആകാത്തതാണെന്നു കമ്പനി മേധാവി ടി വി നരേന്ദ്രൻ പറഞ്ഞു. നിലവിലെ 2500 തൊഴിൽ നഷ്ടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുക പോർട്ട് ടബോട്ടിലാകുമെന്ന് യൂണിയനുകൾ പറയുന്ന്. ന്യുപോർട്ടിൽ അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ 300 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടുമെന്നും ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ടാറ്റയുടെ പ്രഖ്യാപനം സ്വീകാര്യമല്ല എന്നാണ് കമ്മ്യുണിറ്റി ജനറൽ സെക്രട്ടറി റോയ് റിക്കസ് പറഞ്ഞത്. ഈ തീരുമാനം പോർട്ട് ടബോട്ടിനെയും, പൊതുവിൽ ഉരുക്ക് നിർമ്മാണ മേഖലയേയും പ്രതികൂലമായി ബാധിക്കും എന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രിട്ടന്റെ പ്രാഥമികമായ ഉരുക്കു നിർമ്മാണ ക്ഷമത ഇതുമൂലം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
യു കെ സർക്കാൻ നൽകുന്ന 500 മില്യൻ പൗണ്ടിന്റെ ധനസഹായം ഉൾപ്പടെ 1,25 ബില്യൻ പൗണ്ടാണ്, നിലവില്വെ ബ്ലാസ്റ്റ് ഫർണസുകൾ മാറ്റി ഇലക്ട്രിക് ആം ഫർണസുകൾ സ്ഥാപിക്കാനായി ടാറ്റ ചെലവഴിക്കുന്നത്. ഇലക്ട്രിക് ഫർണസുകൾ താരതമ്യേന കുറഞ്ഞ അളവിൽ മാത്രമെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയൂള്ളു. മാത്രമല്ല, ബ്ലാസ്റ്റ് ഫർണസിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് പ്രവർത്തിപ്പിക്കാൻ കുറവ് തൊഴിലാളികൾ മാത്രം മതി.
ടാറ്റയുടെ തീരുമാനം പലരെയും തകർത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒന്നരവർഷം മുൻപ് താൻ ടാറ്റയിൽ, ബ്ലാസ്റ്റ് കൺട്രോൾ റൂമിൽ ജോലിക്ക് കയറിയപ്പോൾ വിചാരിച്ചത് ടാറ്റായ്ക്കൊപ്പം ജീവിതം പടുത്തുയർത്താം എന്നായിരുന്നു എന്ന് 23 കാരനായ ഓവൻ ബി ബി സിയോട് പറഞ്ഞു. തീർത്തും ഒരു ഇരുട്ടടിയായി ഇപ്പോഴത്തെ തീരുമാനമെന്നും അയാൾ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി പോർട്ട് ടബോട്ടിലെ പ്രധാന സംസാര വിഷയം തന്നെ ടാറ്റയാണ് എന്നുള്ളത്, ടാറ്റ ആ പട്ടണത്തിന്റെ സാമ്പത്തിക രംഗത്ത് എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണ്.


