ലണ്ടൻ: നഗരങ്ങൾ വിസ്തൃതമാകാൻ തുടങ്ങിയതോടെ ചെറു പട്ടണങ്ങളും ഗ്രാമങ്ങളുമൊക്കെ മൃതപ്രായമാവുകയാന്. നഗരങ്ങളിലേക്കുള്ള കൂട്ടത്തോടെയുള്ള കുടിയേറ്റം പല ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും ആളില്ലാ ഇടങ്ങളാക്കി മാറ്റുമ്പോൾ, അത് തടയുവാൻ പാശ്ചാത്യ രാജ്യങ്ങൾ പുതിയ നയം സ്വീകരിക്കുകയാണ്. ഇറ്റലിയുടെ 1 യൂറോ വീടിന് പിന്നാലെ, ഇപ്പോഴിതാ മറ്റൊരു രാജ്യവും ആളൊഴിയുന്ന ഭൂമികകൾക്ക് പുതു ജീവനേക്കാൻ പുത്തൻ പരിപാടിയുമായി എത്തിയിരിക്കുന്നു. 11 പെൻസിന്ൂരു വീട് എന്നതാണിത്.

ആളുകൾ ഒഴിഞ്ഞുപോകുന്നത് തടഞ്ഞ്, ഒരു ചെറു പട്ടണത്തിന്റെ ജീവൻ പിടിച്ചു നിർത്തുന്നതിനായി ക്രൊയേഷ്യയാണ്ീപ്പോൾ ഈ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൊയേഷ്യയുടെയും ഹംഗറിയുടെയും അതിർത്തിയിലുള്ള ലെഗ്രാഡ്എന്ന ചെറുപട്ടണത്തിൽ ഇപ്പോഴുള്ളത് വെറും 2000 പേർ മാത്രമാണ്. ചെറുതാണെങ്കിലും ഈ പട്ടണത്തിൽ ഒരു സ്‌കൂളും, ഡോക്ടറും, ഡെന്റിസ്റ്റുമൊക്കെയുണ്ട്. അതുപോലെ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഇവിടെയുണ്ട്.

എന്നാൽ, ജനസംഖ്യ തീരെ കുറവായത് ലോക്കൽ അഥോറിറ്റിയെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് കൂടുതൽ ആളുകൾക്ക് ഇവിടെ വന്ന് താമസിക്കുന്നതിനുള്ള പ്രോത്സാഹനം നൽകാൻ അഥോറിറ്റി തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ്ീവിടെയുള്ള വീടുകളിൽ ചിലത് വെറും ഒരു ക്രൊയേഷ്യ കുനക്ക്(11 പെൻസ്) വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്വന്തം കറൻസിയിൽ നിന്നും ക്രൊയേഷ്യ യൂറോയിലേക്ക് മാറിയപ്പോൾ ഇത് 13 സെന്റ് ആയി. അതും 11 പെൻസിന്തുല്യമാണ്.

മറ്റേത് രാജ്യത്തെയും പോലെ, ഇത്തരത്തിൽ ആളുകളെ ആകർഷിക്കുമ്പോൾ ക്രൊയേഷയയും ചില നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഒക്കെ രൂപപ്പെടുത്തിയിട്ടുണ്ട്., ഇത് സുഗമമായി നടന്നു പോകാൻ. അതനുസരിച്ച്, ഈ വീടുകൾക്കായി അപേക്ഷിക്കുന്നവർക്ക് 45 വയസ്സിൽ താഴെയാകണം പ്രായം. അതുപോലെ വിവാഹിതരോ അതല്ലെങ്കിൽ ഒരുമിച്ച് താമസിക്കുന്ന പങ്കാളികളോ ആയിരിക്കണം.

11 പെൻസിന് വീടുവാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് യാതൊരു വിധ ക്രിമിനൽ പശ്ചാത്തലങ്ങളും ഉണ്ടാകാൻ പാടില്ല എന്നൊരു നിബന്ധനയുണ്ട്. മാത്രമല്ല, മറ്റൊരു വീട് സ്വന്തമായി ഉണ്ടാകാനും പാടില്ല. ഇതുവരെ അഞ്ചു വീടുകൾ വിറ്റതായി ലെഗ്രാഡ് മേയർ ഐവാൻ സബോളിക് അറിയിച്ചു. ഇവരിൽ മൂന്ന് കുടുംബങ്ങൾ ഇതിനോടകം തന്നെ ഇവിടെ താമസം ആരംഭിച്ചു കഴിഞ്ഞു. ഈ മൂന്ന് കുടുംബങ്ങളിലും ഇവിടെ താമസിക്കുന്ന സമയത്ത് കുഞ്ഞുങ്ങൾ പിറന്നതിൽ ഏറെ സന്തോഷിക്കുന്നു എന്നും മേയർ പറയുന്നു.

അതോടെ ഡേ കെയർ സെന്ററുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. മാത്രമല്ല, കൂടുതൽ കുടുംബങ്ങൾ ഇങ്ങോട്ട് താമസം മാറ്റുന്നതിനനുസരിച്ച് പുതിയ ഡേ കെയർ സെന്റർ പ്ണിയുകയും വേണം. ഇറ്റലിയാണ് ആദ്യമായി ആളൊഴിഞ്ഞു പോകുന്നിടങ്ങളിലെക്ക് ആളുകളെ ആകർഷിക്കാനായി വിലക്കുറഞ്ഞ വീടുകൾ നൽകുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത്. പിന്നീട് സ്പെയിനും ഗ്രീസും ഈ പദ്ധതി ഏറ്റെടുത്തു.

അതിൽ സ്പെയിനും ഗ്രീസും, അങ്ങോട്ട് താമസം മാറ്റുന്നവർക്ക് പ്രതിമാസ അലവൻസും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വിസ് പട്ടണമായ ആല്ബിനെനിലേക്ക് കുടുംബസമേതം താമസം മാറ്റിയാൽ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും 19,800 പൗണ്ടിന്റെ ഒറ്റത്തവണ പേയ്മെന്റ് ലഭിക്കും.