- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഭാഗ്യയുടെ ആഭരണങ്ങൾ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനം; ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചാണ് ആഭരണങ്ങൾ വാങ്ങിയത്; വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്'; സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ സുരേഷ് ഗോപി

തിരുവനന്തപുരം: മകൾ ഭാഗ്യ സുരേഷ് വിവാഹവേളയിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് സമൂഹമാധ്യങ്ങളിൽ ഉയർന്ന ചർച്ചയിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കഴിഞ്ഞ കുറച്ച് ദിവസമായി ആഭരണത്തിന്റെ ഉറവിടം അടക്കം ചോദ്യം ചെയ്ത് ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകുകയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സുരേഷ് ഗോപി.
ഭാഗ്യ ധരിച്ചിരുന്ന ഓരോ ആഭരണവും മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണെന്നും ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇത്തരം പ്രചാരണങ്ങൾ നിർത്തണമെന്നും. ജിഎസ്ടി അടച്ചാണ് ആഭരണങ്ങൾ വാങ്ങിയത് എന്നും സുരേഷ് ഗോപി പറയുന്നു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.
''സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാർ. ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു.
''ദയവായി ഇങ്ങനെ ചെയ്യുന്നത് നിർത്തുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും എളിയവനായ ഞാൻ പ്രാപ്തനാണ്.'' അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്ത് വരുന്നത്. താങ്കൾ ശരിയായ പാതയിലാണ്,സധൈര്യം മുന്നോട്ട് പോകണം എന്ന അഭിപ്രായമാണ് ഏറെപ്പേരും പങ്കുവയ്ക്കുന്നത്. ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല, ഒന്നിനേയും ഭയക്കേണ്ട ആവശ്യവുമില്ല. പട്ടികൾ അവിടെ കിടന്നു ഓരി ഇടട്ടെ.... ഇങ്ങനെ പോകുന്നു കമന്റുകൾ.
സുരേഷ്ഏട്ടാ, ഭാഗ്യയേ സ്വർണം കൊണ്ട് മൂടും ഈ നാട്ടിലെ ജനങ്ങൾ. അങ്ങനെ ഒരു ആവശ്യം വന്നാൽ ഒരു നിമിഷം വൈകില്ല, അത്രക്കും ഇഷ്ട്ടം ആണ് ആ ജനങ്ങൾക്ക് സുരേഷ് ഏട്ടനെ. ഗോസിപ്പും, റൂമറും ഒക്കെ മറന്നേക്കൂ നമ്മുടെ പ്രവർത്തിയിലേക്ക് ശ്രെദ്ധ വക്കുക... ശക്തമായി മുന്നോട്ട് പോകുക , ഞങ്ങൾ ലക്ഷക്കണക്കിന് പേരുടെ പിൻതുണ ഉണ്ട്... അതെല്ലാം മറന്നേക്കൂ.....നേരിന്റേയും സത്യത്തിന്റേയും പാത എന്നും ദുർഘടമായിരിക്കും.താങ്കൾ ശരിയായ പാതയിലാണ്, സധൈര്യം മുന്നോട്ട് പോകുക.. എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് ഫേസ്‌ബുക്ക് കുറിപ്പിനു താഴെ വരുന്നത്.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. ബിസിനസ്സുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ് മോഹൻ ആണ് വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന്മാരായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
താരപ്രഭയാൽ സമ്പന്നമായി ഭാഗ്യയുടെ വിവാഹ റിസപ്ഷൻ നടന്നു. കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. തിരുവനന്തപുരത്തും വിവാഹ സൽക്കാരം ഉണ്ടായിരിക്കും. മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.


