- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മക്കളുടെ സമ്പന്നതയ്ക്കിടയിലും അനാഥയായി 76കാരി യുടെ മരണം

കുമളി: രണ്ടു മക്കളും സമ്പത്തും ഉണ്ടായിട്ടും അനാഥയായി നരകയാതന അനുഭവിച്ച് അന്നക്കുട്ടി മാത്യു (76) ഈ ലോകത്തോട് വിടപറഞ്ഞു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം വാടക വീട്ടിൽ ആരും നോക്കാനില്ലാതെ കിടന്ന ശേഷമാണ് ആ അമ്മയുടെ മരണം. പെറ്റു വളർത്തിയ രണ്ടു മക്കൾ ഉണ്ടായിട്ടും അവസാന സമയ്ത്ത് തിരിഞ്ഞു നോക്കാൻ ആരും ഉണ്ടായില്ല,.
ഒടുവിൽ പൊലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ ആ അമ്മ നെഞ്ചു പിടഞ്ഞു മരിച്ചു. കുമളിയിലാണ് ആരുടെയും കരളലിയിക്കുന്ന സംഭവം. മക്കൾ സംരക്ഷിക്കാത്തതിനെത്തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മാത്യു (76) ആണ് ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിദാരുണമായി മരിച്ചത്.
സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ ശേഷം മക്കൾ അമ്മയെ ഒപ്പം കൂട്ടാതെ വാടക വീട്ടിൽ ഉപേക്ഷിച്ചു. മക്കൾ തന്നെയാണ് അന്നക്കുട്ടിയെ വാടക വീടെടുത്ത് താമസിപ്പിച്ചത്. മകൾ മാസംതോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരുവർഷത്തോളമായി കഴിഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. കുമളിയിൽ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു അന്നമ്മയുടെ താമസം. അടുത്തിടെ വീണതിനെ തുടർന്ന് അന്നമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഭക്ഷണം പാകം ചെയ്ത് കഴിക്കാനാവാതെ ബുദ്ധിമുട്ടിലായി.
മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി വെള്ളിയാഴ്ചയാണ് കുമളി പൊലീസിന് ലഭിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് ഒടിഞ്ഞ വലതുകൈയുമായി ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായ അന്നക്കുട്ടിയേയാണ്. ഉടൻ തന്നെ കുമളി സിഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അന്നക്കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ടെന്നും ഇരുവരും വിവാഹം കഴിച്ച് കുമളിയിൽത്തന്നെയാണ് താമസമെന്നും നാട്ടുകാർ പറഞ്ഞു.
ബാങ്ക് ജീവനക്കാരനായ മകനെ ആശുപത്രിയിലേക്ക് വിളിപ്പിച്ചെങ്കിലും, വീട്ടിലെ വളർത്തുനായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നോക്കാൻ ആരുമില്ലാതായതോടെ കുമളിയിലെ വനിതാപൊലീസിനെ അന്നക്കുട്ടിയെ പരിചരിക്കാൻ നിയോഗിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെയാണ് ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാവിലെ മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം കുമളി പൊലീസ്. മൃതദേഹം കാണാൻ പോലും മക്കൾ എത്താതായതോടെ നാട്ടുകാരുടെ സഹായത്തോടെ ശവസംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് കുമളി എസ്.എച്ച്.ഒ. ജോബിൻ ആന്റണി അറിയിച്ചു.

